കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരെന്ന സംശയത്തിന്റെ പേരില്‍ രണ്ട് യുവാക്കളെ ജനക്കൂട്ടം അടിച്ചു കൊന്നു

274 0

ചെന്നൈ: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരെന്ന സംശയത്തിന്റെ പേരില്‍ വെല്ലൂരിലും കാഞ്ചീപുരത്തും ഉത്തരേന്ത്യന്‍ സ്വദേശികളായ രണ്ട് യുവാക്കളെ ജനക്കൂട്ടം അടിച്ചു കൊന്നു. വെല്ലൂര്‍ ജില്ലയിലെ പരശുരാമന്‍പട്ടി, കാഞ്ചീപുരം ജില്ലയിലെ ചിന്നയ്യന്‍ഛത്രം ഗ്രാമങ്ങളിലാണ് സംഭവമുണ്ടായത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഉത്തരേന്ത്യന്‍ സംഘമെത്തിയിട്ടുള്ളതായി സാമൂഹികമാധ്യമങ്ങള്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്നാണ് ശനിയാഴ്ച പരശുരാമന്‍പട്ടിയില്‍ അലഞ്ഞുനടന്നിരുന്ന യുവാവിനെ ജനം കൂട്ടംചേര്‍ന്ന് ആക്രമിച്ചത്. 

കൊല്ലപ്പെട്ടവര്‍ ഉത്തരേന്ത്യന്‍ സ്വദേശികളാണെന്ന് സ്ഥിരീകരിച്ചെങ്കിലും ഇവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. വെല്ലൂരില്‍ നടന്ന സംഭവത്തില്‍ ഗ്രാമവാസികളായ എട്ടുപേര്‍ അറസ്റ്റിലായി. വെങ്കടേശന്‍(46), വാസു(55), ധര്‍മന്‍(44), യോഗനാഥന്‍(42), വിനായകന്‍(35), പരന്താമന്‍(26), വിനോദ്(27), തമിഴ്‌സെല്‍വന്‍(28) എന്നിവരാണ് അറസ്റ്റിലായത്. കമ്പും തടിക്കഷ്ണങ്ങളും കൊണ്ട് മര്‍ദിച്ച്‌ അവശനാക്കിയ ഇയാളെ പിന്നീട് ഗൂഡിയാട്ടം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

വീടിന് പുറത്ത് കുടുംബാംഗങ്ങള്‍ക്ക് ഒപ്പം ഉറങ്ങിക്കൊണ്ടിരുന്ന ഏഴ് വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന സംശയത്തെത്തുടര്‍ന്നാണ് ഞായറാഴ്ച നാല്‍പത് വയസ്സിനടുത്ത് തോന്നിക്കുന്നയാളെ കാഞ്ചീപുരം ചിന്നയ്യന്‍ഛത്രത്തില്‍ ആളുകള്‍ ആക്രമിച്ചത്.എന്നാൽ ഇയാള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍ ഉള്‍പ്പെട്ടയാളാണെന്ന് സംശയിക്കത്തക്ക ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ഗൂഡിയാട്ടം പോലീസ് അറിയിച്ചു. വഴിതെറ്റി ഇവിടെ എത്തിയതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. മനോദൗര്‍ബല്യമുള്ളയാളായിരുന്നെന്നും സംശയിക്കുന്നു. 

ഉറങ്ങിക്കിടന്ന കുട്ടിയുടെ അടുത്ത് വന്നിരുന്നയാളെ നാട്ടുകാര്‍ ഓടിച്ച്‌ വിടുകയായിരുന്നു. കുറച്ച്‌ സമയത്തിനുശേഷം ഇയാളെ വീണ്ടും സമീപപ്രദേശത്ത് കണ്ടതോടെ കോപാകുലരായ ആളുകള്‍ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് തലയില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ആശുപത്രിയില്‍നിന്ന് കാണാതായ ഇയാളെ അരക്കിലോമീറ്ററോളം അകലെയുള്ള സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Related Post

പ്രശസ്ത നടന്‍ ഡോ. ശ്രീരാം ലാഗു നിര്യാതനായി

Posted by - Dec 18, 2019, 09:42 am IST 0
മുംബൈ: പ്രശസ്ത മറാഠി സിനിമ-നാടക നടന്‍ ഡോ. ശ്രീരാം ലാഗു നിര്യാതനായി. പുണെയിലെ ദീനനാഥ് മംഗേഷ് ആശുപത്രിയിലായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. നൂറിലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.…

പെറ്റി കേസുകൾക്ക് കേരളാ പോലീസ് പിഴ കൂട്ടി.

Posted by - Apr 19, 2020, 06:14 pm IST 0
കേരളത്തിൽ പുതിയ പിഴയും ശിക്ഷയും നിലവിൽ വരുത്തി കേരള പോലീസ് ആക്ട് ഭേദഗതി ചെയ്തു. ഇനി മുതൽ കൂടുതൽ കാര്യങ്ങൾ കുറ്റകൃത്യങ്ങളുടെ പട്ടികയിലേക്ക് വരും. ജനങ്ങൾ അബദ്ധത്തിൽ…

കശ്മീരില്‍ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു

Posted by - Oct 14, 2019, 05:22 pm IST 0
ശ്രീനഗര്‍: കശ്മീരില്‍ പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ ഫോണ്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്ക്  മുന്നോടിയായിട്ടായിരുന്നു കശ്മീരില്‍ മൊബൈല്‍ ഫോണ്‍…

ഗോഡ്‌സെ അനുകൂല പരാമര്‍ശം നടത്തിയതിൽ  പ്രജ്ഞാ സിങ്ക്‌ ലോക സഭയില്‍ ഖേദം പ്രകടിപ്പിച്ചു   

Posted by - Nov 29, 2019, 02:57 pm IST 0
ന്യൂഡല്‍ഹി: ലോക്‌സഭയിൽ ഗോഡ്‌സെ അനുകൂല പരാമര്‍ശം നടത്തിയതിൽ  ഖേദം പ്രകടിപ്പിച്ച് ബിജെപി എംപി പ്രജ്ഞാസിങ് ഠാക്കൂർ. തന്റെ പ്രസ്താവന തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നുവെന്നാണ് പ്രജ്ഞാസിങ് പറയുന്നത്.  അതേസമയം…

മോദിക്കും അമിത് ഷായ്ക്കും ഇലക്ഷന്‍ കമ്മീഷന്റെ ക്ലീന്‍ ചിറ്റ്: കോണ്‍ഗ്രസ് ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍  

Posted by - May 8, 2019, 10:05 am IST 0
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി…

Leave a comment