മുത്തലാഖ് ബില്ല് സംബന്ധിച്ച്‌ ചര്‍ച്ച നടന്നപ്പോള്‍ പങ്കെടുക്കാതിരുന്ന പി. കെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവയ്ക്കണമെന്ന് കെ ടി ജലീല്‍

98 0

മലപ്പുറം: ലോക്‌സഭയില്‍ മുത്തലാഖ് ബില്ല് സംബന്ധിച്ച്‌ ചര്‍ച്ച നടന്നപ്പോള്‍ പങ്കെടുക്കാതിരുന്ന പി. കെ കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവയ്ക്കണമെന്ന് മന്ത്രി കെ ടി ജലീല്‍.

ഇത് മുസ്ലീം ലീഗിന്റെ ചരിത്രത്തിലെ തന്നെ കറുത്ത അദ്ധ്യായമാണെന്നും ബിസിനസിലാണ് താല്‍പര്യമെങ്കില്‍ കുഞ്ഞാലിക്കുട്ടി അതാണ് ചെയ്യേണ്ടതെന്നും മലപ്പുറത്ത് വീണ്ടും കുഞ്ഞാലിക്കുട്ടി മത്സരിച്ചാല്‍ പണ്ട് മഞ്ചേരിയില്‍ തോറ്റ കെ പി എ മജീദിന്റെ അനുഭവം ഉണ്ടാവുമെന്നും ജലീല്‍ പറഞ്ഞു.

മുസ്ലീം ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റില്‍ ഇല്ലാതിരുന്നത് വിവാദമായി മാറിയിരിക്കുകയാണ്. സുഹൃത്തിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന കാരണത്താലാണ് കുഞ്ഞാലിക്കുട്ടി ചര്‍ച്ചയില്‍ പങ്കെടുക്കാത്തത് എന്നാണ് വിശദീകരണം.എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചതാണ് പാര്‍ലമെന്റിലെ മുത്തലാഖ് ചര്‍ച്ചയെന്നും ഇത്രയും പ്രധാനപ്പെട്ട ചര്‍ച്ചയും വോട്ടെടുപ്പും നടക്കുമ്ബോള്‍ കുഞ്ഞാലിക്കുട്ടി അവിടെ വേണമായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

കഴിഞ്ഞ ദിവസമാണ് മുത്തലാഖ് ബില്ല് ലോക്‌സഭയില്‍ പാസായത്. ഏറെ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ രണ്ടാം തവണയും ബില്‍ ലോക്‌സഭയില്‍ പാസാക്കുകയായിരുന്നു.

Related Post

അന്റോപ് ഹിൽ ശാഖാ 21 മത് വാർഷികം ആഘോഷിക്കുന്നു .

Posted by - Mar 17, 2018, 04:43 pm IST 0
അന്റോപ് ഹിൽ ശാഖാ 21 മത് വാർഷികം ആഘോഷിക്കുന്നു . ശ്രീ നാരായണ ധർമ്മ പരിപാലന യോഗം മുംബൈ -താനേ യൂണിയനിൽ പെട്ട 3854 നമ്പർ അന്റോപ്…

ശബരിമല സ്ത്രീ പ്രവേശനം സ്വാഗതാര്‍ഹമാണെന്ന‌് ശ്രീ ശ്രീ രവിശങ്കര്‍

Posted by - Oct 11, 2018, 07:26 am IST 0
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിയെ അനുകൂലിച്ച് ആര്‍ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. മുമ്പ് ശബരിമലയിലേക്കുള്ള യാത്ര ദുര്‍ഘടമായിരുന്നു. ദിവസങ്ങളും ആഴ‌്ചകളും…

വിദേശ വനിത ലിഗയുടെ കൊലപാതകം: രണ്ടുപേരുടെ അറസ്റ്റ് ഉടൻ 

Posted by - Apr 29, 2018, 08:57 am IST 0
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള രണ്ടുപേരുടെ അറസ്റ്റ് ഉടനെന്ന് പോലീസ്. കൂടാതെ ശാസ്ത്രീയ പരിശോധനക്കായി അയച്ചതിന്റെ ഫലങ്ങള്‍ കൂടി വന്നാല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് പോലീസ്…

അയ്യപ്പജ്യോതിയില്‍ നിന്നും ബിഡിജെഎസ് വിട്ടു നിന്നു

Posted by - Dec 27, 2018, 11:13 am IST 0
തിരുവനന്തപുരം: അയ്യപ്പജ്യോതിയില്‍ നിന്നും ബിഡിജെഎസ് വിട്ടു നിന്നു. തുഷാര്‍ വെള്ളാപ്പള്ളി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തില്ല. ഇന്നലെ ഉച്ചയ്ക്കാണ് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടതെന്നും കൂടിയാലോചനയ്ക്ക് സമയം ഉണ്ടായില്ലെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളി…

Leave a comment