കൈയേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു

333 0

ഷിംല: ഹിമാചലില്‍ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. സുപ്രീം കോടതി ഉത്തരവ് പ്രകാരമെത്തിയ ഉദ്യോഗസ്ഥയാണ് വെടിയേറ്റ് മരിച്ചത്. ടൗണ്‍ പ്‌ളാനിംഗ് ഓഫീസറായ ഷൈല്‍ ബാലയാണ് മരിച്ചത്. മുഖത്തും തലയ്ക്ക് പിന്‍ഭാഗത്തും വെടിയേറ്റ ബാല സംഭവസ്ഥലത്തു തന്നെ മരിച്ചു. 

സിംഗ് മൂന്ന് റൗണ്ട് വെടിയുതിര്‍ത്തതായി പൊലീസ് പറഞ്ഞു. വെടിവയ്പില്‍ മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേറ്റു. കൊലപാതകത്തിന് ശേഷം ഹോട്ടലുടമയായ വിജയ് സിംഗ് (51) വനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. ഹിമാചലിലെ കസൗലിയിലെ മണ്ഡോ മത്കണ്ഡയില്‍ സ്ഥിതി ചെയ്യുന്ന നാരായണി ഗസ്റ്റ് ഹൗസ് അനധികൃതമായി കൈയേറിയ ഭൂമിയിലാണ് പ്രവര്‍ത്തിച്ചു വന്നത്. ഇതടക്കം 15 അനധികൃത കെട്ടിടങ്ങള്‍ ഒഴിപ്പിക്കാന്‍ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 

പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് വിജയ് സിംഗ് സമീപത്തെ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടത്. ഇയാളെ കത്തുന്നതിനായി വനത്തില്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഇതുപ്രകാരം ബാലയും മറ്റ് ഉദ്യോഗസ്ഥരും അടങ്ങിയ നാല് സംഘമാണ് പ്രദേശത്ത് എത്തിയത്. നാരായണി ഗസ്റ്റ് ഹൗസ് പൊളിക്കാന്‍ നടപടികള്‍ ആരംക്കുന്നതിനിടെ വിജയ് സിംഗ് തടയുകയായിരുന്നു. എതിര്‍പ്പ് മറികടന്ന് സംഘം ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയതോടെ വിജയ് സംഗ് വെടിവച്ചു കൊല്ലുകയായിരുന്നു.

Related Post

മകന്റെ ഓര്‍മ്മയ്ക്ക് റോഡിലെ കുഴികളടച്ച്‌ മുംബൈക്കാരന്‍ 

Posted by - Sep 14, 2018, 07:41 pm IST 0
മുംബൈ: ദദറാവോ ബില്‍ഹോര എന്ന മുംബൈക്കാരന്റെ ദിനചര്യയാണ് റോഡിലെ കുഴികളടക്കുന്നത്. മരിച്ചു പോയ മകനുവേണ്ടിയാണ് മൂന്ന് വര്‍ഷമായി ബില്‍ഹോര ഈ പ്രവര്‍ത്തി ചെയ്യുന്നത്. 600 കുഴികളാണ് മുന്ന്…

നാടോടി കുടുംബത്തിലെ ആറുവയസുകാരി ക്രൂരപീഡനത്തിന്​ ഇരയായി 

Posted by - Jul 17, 2018, 11:50 am IST 0
ന്യൂഡല്‍ഹി: നാടോടി കുടുംബത്തിലെ ആറുവയസുകാരി തട്ടികൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കി. സെന്‍ട്രല്‍ ഡല്‍ഹിയിലാണ് സംഭവം ഉണ്ടായത്.  മി​ന്റോ റോഡിന്​ സമീപം തെരുവില്‍ താമസിക്കുന്ന നാടോടി കുടുംബത്തിലെ ആറുവയസുകാരിയാണ്​ ക്രൂരപീഡനത്തിന്​ ഇരയായത്​.…

പാൻ കാർഡും ആധാർ കാർഡും ജൂൺ മുപ്പത്തിനുള്ളിൽ ബന്ധിപ്പിക്കണം 

Posted by - Mar 28, 2018, 07:45 am IST 0
പാൻ കാർഡും ആധാർ കാർഡും ജൂൺ മുപ്പത്തിനുള്ളിൽ ബന്ധിപ്പിക്കണം  പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള തിയതി മാർച്ച്‌ 31ൽ നിന്നും ജൂൺ 30 എന്ന…

നാസിക്കില്‍ കൊള്ളസംഘത്തിന്റെ വെടിയേറ്റ് മലയാളി യുവാവ് മരിച്ചു  

Posted by - Jun 14, 2019, 10:45 pm IST 0
നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഫീസില്‍ കൊള്ളസംഘത്തിന്റെ വെടിയേറ്റ് മലയാളി യുവാവ് മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരനായ മാവേലിക്കര സ്വദേശി സാജു സാമുവലാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘമാണ്…

ശശിതരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

Posted by - Jul 5, 2018, 10:24 am IST 0
ഡല്‍ഹി : സുനന്ദ പുഷ്ക്കറിന്‍റെ മരണത്തെ തുടര്‍ന്ന്  ശശിതരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തരൂര്‍ സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷ…

Leave a comment