മോഷണമുതല്‍ തിരികെ വച്ച്‌ കള്ളന്റെ മാപ്പപേക്ഷ

111 0

അമ്പലപ്പുഴ: മോഷണമുതല്‍ തിരികെ വച്ച്‌ കള്ളന്റെ മാപ്പപേക്ഷ. സഹോദരപുത്രന്റെ വിവാഹവുമായി ബന്ധപ്പെട്ട് കുടുംബം തിങ്കളാഴ്ച ചെറുതനയിലേയ്ക്ക് പോയ സമയത്തായിരുന്നു മോഷണം. ചൊവ്വാഴ്ചരാത്രിയോടെ മടങ്ങിയെത്തിയപ്പോള്‍ അടുക്കളവാതില്‍ കുത്തിത്തുറന്ന നിലയിലായിരുന്നു കണ്ടത്. അമ്പലപ്പുഴ കരുമാടി സരസുധയില്‍ മധുകുമാറിന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച ഒന്നരപ്പവന്റെ ആഭരണങ്ങളാണ് കുറ്റബോധത്താല്‍ കള്ളന്‍ തിരികെ കൊണ്ട് വച്ചത്. വ്യാഴാഴ്ച രാവിലെ വീടിന്റെ ഗേറ്റില്‍ പ്ലാസ്റ്റിക് കൂടിലാക്കി തൂക്കിയിട്ട നിലയില്‍ ആഭരണങ്ങള്‍ കണ്ടെത്തി. ഒപ്പം അക്ഷരതെറ്റുകള്‍ നിറഞ്ഞ ഒരുതുണ്ടുകടലാസില്‍ മാപ്പപേക്ഷയും ഉണ്ടായിരുന്നു. 'എന്നോട് മാപ്പ് നല്‍കുക. എന്റെ നിവൃത്തികേട് കൊണ്ട് സംഭവിച്ചതാണ്. മാപ്പ്. ഇനി ഞാന്‍ ഇങ്ങനെ ഒരുകാര്യവും ചെയ്യില്ല. മാപ്പ് മാപ്പ് മാപ്പ്. 

എന്നെ പോലീസില്‍ പിടിപ്പിക്കരുത്. മാപ്പ് മാപ്പ് മാപ്പ്. ഞാന്‍ എടുത്ത എല്ലാസാധനങ്ങളും ഇവിടെ വച്ചു.' വീടിനുള്ളിലെ രണ്ട് അലമാരകളിലെയും സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്ന നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറുജോഡിക്കമ്മലും രണ്ട് മോതിരങ്ങളും നഷ്ടപ്പെട്ടതായി വീട്ടുകാര്‍ക്ക് മനസ്സിലായി രാത്രിതന്നെ ഇവര്‍ അമ്പലപ്പുഴ പോലീസില്‍ അറിയിച്ചു. പോലീസെത്തി വീട്ടിലും പരിസരത്തും പരിശോധന നടത്തി. ബുധനാഴ്ച രാവിലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ആഭരണം തിരിച്ചുകിട്ടിയ വിവരം വീട്ടുകാര്‍ പോലീസില്‍ അറിയിച്ചു. മാപ്പപേക്ഷയും പോലീസിന് കൈമാറി. നഷ്ടപ്പെട്ട ആഭരണങ്ങളെല്ലാം തിരിച്ചുകിട്ടിയതായി മധുകുമാര്‍ പറഞ്ഞു. വിദേശത്ത് ജോലിചെയ്യുന്ന ഇദ്ദേഹം വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനായി അവധിയ്ക്ക് നാട്ടിലെത്തിയതാണ്. പരാതിയില്‍ അന്വേഷണം തുടരുകയാണെന്ന് സി.ഐ. ബിജു വി.നായര്‍ അറിയിച്ചു.
 

Related Post

രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

Posted by - Apr 21, 2018, 04:47 pm IST 0
തിരുവനന്തപുരം: രണ്ടര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കഠിനംകുളം പീറ്റര്‍ ഹൗസില്‍ ഡോമിനിക് എന്ന ഡോമിനെയാണ് (22) കഴക്കൂട്ടം സൈബര്‍ സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്.  സൈബര്‍…

ലോട്ടറി നമ്പർ തിരുത്തിയതായി പരാതി 

Posted by - Apr 24, 2018, 02:29 pm IST 0
കേരള സംസ്ഥാന ലോട്ടറി നമ്പർ തിരുത്തി സമ്മാന തുക തട്ടിയെടുത്തതായി പരാതി. നിർമൽ ടിക്കറ്റിലെ അഞ്ചാമത് സമ്മാനമായ 4000 രൂപ ചോറ്റാനിക്കരയിൽ പ്രവർത്തിക്കുന്ന അമ്മ ലോട്ടറി സ്റ്റാളിൽനിന്നും…

യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന അഭ്യര്‍ഥനയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Posted by - Dec 25, 2018, 04:25 pm IST 0
തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന അഭ്യര്‍ഥനയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ രംഗത്ത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു കൊണ്ടാണ് താന്‍ അഭ്യര്‍ഥിക്കുന്നതെന്നും ലക്ഷകണക്കിന് ഭക്തര്‍…

സ്ത്രീകള്‍ കയറിയെന്ന പൊലീസിന്റെ വാദത്തോട് പ്രതികരിക്കാതെ തന്ത്രി

Posted by - Jan 2, 2019, 10:40 am IST 0
സന്നിധാനം: ശബരിമലയില്‍ സ്ത്രീകള്‍ കയറിയെന്ന പൊലീസിന്റെ വാദത്തോട് പ്രതികരിക്കാതെ തന്ത്രി. സ്ത്രീകള്‍ കയറാന്‍ സാധ്യതയില്ലെന്നും സ്ത്രീകള്‍ കയറിയിട്ടുണ്ടെങ്കില്‍ ബോര്‍ഡുമായി ആലോചിച്ച്‌ പ്രതികരണം അറിയിക്കാമെന്നും തന്ത്രി പറഞ്ഞു. ബിന്ദുവും…

ഡീസൽ റെക്കോർഡ് വില 

Posted by - Apr 2, 2018, 09:29 am IST 0
ഡീസൽ റെക്കോർഡ് വില  കേരളത്തിൽ ഡീസലിന് റെക്കോഡ് വിലയിലേക്ക് ഉയർന്നു ഇപ്പോൾ ഡീസലിന് 70 രൂപ കടന്നു. പ്രട്രോളിനും സമാനമായി വിലകൂടുന്നുണ്ട് ഇപ്പോൾ പെട്രോളും ഡീസലും തമ്മിലുള്ള…

Leave a comment