ബലാല്‍സംഗം ചെയ്തു കത്തിച്ചു കൊന്നെക്കേസിലെ പ്രതിയെ മരണാനന്തരം കുറ്റവിമുക്തനാക്കി

325 0

ന്യൂഡല്‍ഹി: 25 വര്‍ഷം മുമ്പ് ഭാര്യയുടെ സഹോദരിയെ ബലാല്‍സംഗം ചെയ്തു കത്തിച്ചു കൊന്നെന്ന കേസില്‍ പ്രതിയെ മരണാനന്തരം കുറ്റവിമുക്തനാക്കി. കേസില്‍ ജീവപര്യന്തം തടവും ജോലിയില്‍നിന്നു പിരിച്ചുവിടാനുമുള്ള വിചാരണക്കോടതിയുടെ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ശിക്ഷയനുഭവിക്കേ പ്രതി 2016 ഏപ്രിലില്‍ മരണമടഞ്ഞിരുന്നു. നൂറുശതമാനം പൊള്ളലേറ്റ യുവതിയുടെ മരണമൊഴി മാത്രം പരിഗണിച്ച്‌ ശിക്ഷ വിധിക്കുന്നത് സുരക്ഷിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. 

മരണമൊഴി മാത്രമാണ് പ്രോസിക്യൂട്ടറായ അമിത് ഛദ്ദയും അന്വേഷണോദ്യോഗസ്ഥരും മുഖവിലയ്‌ക്കെടുത്തത്. ഇതനുസരിച്ച്‌ േപാലീസ് യുവതിയുടെ സഹോദരീഭര്‍ത്താവിന്റെ പേരില്‍ കേസെടുത്തു. വിചാരണയ്ക്കുശേഷം 2002 മാര്‍ച്ചില്‍ ജീവപര്യന്തം ശിക്ഷയ്ക്കു വിധിച്ചു. ഒരു മാസത്തിനുശേഷം വിധിക്കെതിരേ അപ്പീല്‍ നല്‍കിയിരുന്നു. അപ്പീല്‍ നിലനില്‍ക്കേ പ്രതി 2016 ഏപ്രില്‍ മൂന്നിന് മരണമടഞ്ഞു. 1993 ഏപ്രിലില്‍ തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സാഗര്‍പുരിലാണ് സംഭവം. പൊള്ളലേറ്റ യുവതിയെ ഭര്‍ത്താവാണ് സഫ്ദര്‍ജങ് ആശുപത്രിയിലെത്തിച്ചത്. 

സഹോദരീഭര്‍ത്താവ് തന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്തു മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയെന്നാണ് യുവതിയുടെ ഭര്‍ത്താവ് ഡോക്ടറെ ധരിപ്പിച്ചത്. വിചാരണക്കോടതിയുടെ വിധിക്കെതിരേ പ്രതിയുടെ മകന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് വിധി. പെട്രോളിയം മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡിലെ പ്രതിയുടെ ജോലി മകനു നല്‍കാനും ശമ്പളക്കുടിശ്ശികയും ആനുകൂല്യവും നല്‍കാനും ഉത്തരവായി. 

എസ്. മുരളീധര്‍, ഐ.എസ്. മേത്ത എന്നിവരടങ്ങിയ ബെഞ്ച്, കേസന്വേഷണത്തില്‍ പോലീസ് വരുത്തിയ വീഴ്ച ചൂണ്ടിക്കാണിക്കുകയും തെളിവുകള്‍ പരസ്​പരവിരുദ്ധമാണെന്നു കണ്ടെത്തുകയും ചെയ്തു. പ്രതി തന്നെ ജീവനോടെ കത്തിച്ചെന്ന യുവതിയുടെ മരണമൊഴിയിലെ പ്രസക്തഭാഗങ്ങളും ഫൊറന്‍സിക് തെളിവുകളും പ്രോസിക്യൂഷന്‍ ശേഖരിച്ച തെളിവുകളും തമ്മില്‍ യോജിക്കുന്നില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു. 

Related Post

തമിഴ്‌നാട്ടില്‍ പെട്രോളിനും ഡീസലിനും വില കുറയ്ക്കുംമെന്ന വാഗ്ദാനവുമായി ഡിഎംകെ  

Posted by - Mar 13, 2021, 10:47 am IST 0
ചെന്നൈ: തമിഴ്‌നാട്ടില്‍ ജനകീയ വാഗ്ദാനങ്ങളുമായി ഡിഎംകെ. തമിഴ്‌നാട്ടില്‍ പെട്രോള്‍ വില അഞ്ച് രൂപയും ഡീസല്‍ വില നാല് രൂപയും കുറയ്ക്കുമെന്നാണ് ഡിഎംകെയുടെ വാഗ്ദാനം. അധികാരത്തില്‍ എത്തിയാല്‍ ഗാര്‍ഹിക…

ധാരാവിയില്‍ രോഗം പടരുന്നു 36 പുതിയ രോഗികള്‍-ആകെ 1675

Posted by - May 28, 2020, 08:51 pm IST 0
ഇന്ത്യയുടെ കോവിഡ് ഹോട്ട് സ്‌പോട്ടായി മാറിയ മുംബൈ ധാരാവിയില്‍ 36 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ 1675 രോഗികളാണ് ചേരിയിലുള്ളത്. 61പേരാണ് ഇതുവരെ മരണപ്പെട്ടതെന്ന് മുംബൈ…

'ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ്' പദ്ധതി ജൂണ്‍ ഒന്ന് മുതല്‍ രാജ്യ വ്യാപകമായി നടപ്പാക്കും : റാം വിലാസ് പാസ്വാൻ   

Posted by - Jan 21, 2020, 12:10 pm IST 0
പാറ്റ്ന: 'ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ്' പദ്ധതി ജൂണ്‍ ഒന്ന് മുതല്‍ രാജ്യ വ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര പൊതുവിതരണ മന്ത്രി റാം വിലാസ് പസ്വാന്‍. ഈ…

മുസ്‌ലിങ്ങളെ 1947ല്‍ തന്നെ പാകിസ്താനിലേക്ക് അയക്കേണ്ടതായിരുന്നു : ഗിരിരാജ് സിങ്

Posted by - Feb 21, 2020, 12:23 pm IST 0
മുസ്‌ലിങ്ങളെ 1947ല്‍ തന്നെ പാകിസ്താനിലേക്ക് അയക്കേണ്ടിയിരുന്നുവെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബുധനാഴ്ച ബിഹാറിലെ പൂര്‍ണിയയില്‍ വെച്ചാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.  1947നു മുമ്പ് ജിന്ന ഇസ്‌ലാമിക രാഷ്ട്രത്തിനു…

ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു  

Posted by - Jul 31, 2019, 07:38 pm IST 0
തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മലപ്പുറം എടപ്പാള്‍ സ്വദേശിയായ മുഹമ്മദ് മുഹ്സിനാണ് കൊല്ലപ്പെട്ടത്.  ജൂലൈ 18ന് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍…

Leave a comment