മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരനെ ഇനി ട്രോളുന്നവര്‍ ജാഗ്രത

451 0

തിരുവനന്തപുരം: മിസോറാം ഗവര്‍ണ്ണറായി നിയമിതനായ കുമ്മനം രാജശേഖരനെ ഇനി ട്രോളുന്നവര്‍ക്ക് കുരുക്ക് വീഴും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ട്രോളിയതിന്റെ ഓര്‍മ്മയില്‍ ഇനി ആവര്‍ത്തിച്ചാല്‍ അവര്‍ക്കെതിരെ പൊലീസ് കേസെടുക്കും. സ്വമേധയാ പൊലീസ് നടപടി സ്വീകരിച്ചില്ലങ്കില്‍ മറ്റാരെങ്കിലും പരാതി നല്‍കിയാല്‍ കേരളത്തിലെ പൊലീസിനും ഒഴിഞ്ഞു മാറാനാവില്ല. 

ഇതൊന്നും പ്രശ്‌നമല്ലെന്ന വാശിയിലും പിണറായി പൊലീസ് ആണെന്ന ധൈര്യത്തിലും ഗവര്‍ണ്ണറായി ചുമതലയേറ്റ ശേഷവും കേരളത്തില്‍ നിന്നും പരിഹാസം തുടരുകയാണെങ്കില്‍ മിസോറാം പൊലീസ് ആയിരിക്കും കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ പിടികൂടാന്‍ ഇവിടേക്ക് വരിക. ഭരണഘടനാ പദവിയുള്ള ഗവര്‍ണ്ണര്‍ സ്ഥാനത്ത് അധികാരമേല്‍ക്കുന്നതോടെ നിയമപരമായി കുമ്മനത്തിനു വലിയ സംരക്ഷണ വലയമുണ്ടാകും. കേരളത്തില്‍ ഏറ്റവും അധികം രാഷ്ട്രീയ എതിരാളികളുടെ വിമര്‍ശനത്തിനും പരിഹാസത്തിനും വിധേയനായ ബി.ജെ.പി നേതാവാണ് കുമ്മനം രാജശേഖരന്‍.
 

Related Post

തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആരോപണവുമായി എഎപി  

Posted by - Feb 9, 2020, 05:16 pm IST 0
ന്യൂഡല്‍ഹി : വോട്ടിങ് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പോളിങ് ശതമാനം സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി. അന്തിമ…

പ്രധാനമന്ത്രി മോദി കൊവിഡ് വാക്സിന്‍ സ്വീകരിച്ചു  

Posted by - Mar 1, 2021, 02:14 pm IST 0
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. ഇന്നു രാവിലെ ഡല്‍ഹി എയിംസില്‍ നിന്നാണ് കൊവാക്‌സിന്റെ ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിച്ചത്. പുതുച്ചേരി സ്വദേശി പി…

വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ  സാധിച്ചില്ല : ഐഎസ്ആർഒ.

Posted by - Sep 19, 2019, 03:00 pm IST 0
ബംഗളൂരു :  വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ വിഫലമാകുന്നു. ലാൻഡർ ഉപരിതലത്തിൽ ഇടിച്ചിറങ്ങിയിട്ട് ഇന്ന് 13 ദിവസമായി. വിക്രമിന്റെ നിർദിഷ്ട ലാൻഡിംഗ് സൈറ്റിന് മുകളിലൂടെ നാസയുടെ…

ഡൽഹി തിരഞ്ഞെടുപ്പ് :വോട്ടെണ്ണല്‍ തുടങ്ങി,എ.എ.പിക്ക് മുന്നേറ്റം  

Posted by - Feb 11, 2020, 08:33 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫല സൂചനകള്‍ ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമാണ്.  പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്‌. 

സു​പ്രീം​കോ​ട​തി വി​ധി ലം​ഘി​ച്ച്‌ പ​ട​ക്കം പൊ​ട്ടി​ച്ച നൂ​റ് പേ​ര്‍​ക്കെ​തി​രെ കേ​സ് 

Posted by - Nov 11, 2018, 12:59 pm IST 0
മും​ബൈ: ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സു​പ്രീം​കോ​ട​തി വി​ധി ലം​ഘി​ച്ച്‌ പ​ട​ക്കം പൊ​ട്ടി​ച്ച നൂ​റ് പേ​ര്‍​ക്കെ​തി​രെ മും​ബൈ​യി​ല്‍ കേ​സ്. പ​ട​ക്ക​ങ്ങ​ള്‍ പൊ​ട്ടി​ക്കു​ന്ന​തി​ന് സു​പ്രീ​കോ​ട​തി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തു ലം​ഘി​ച്ച​വ​ര്‍ക്കെതിരെയാണ്…

Leave a comment