വി.കെ ശ്രീരാമന്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം

178 0

കൊച്ചി: നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ക്ക് സമാനമായ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. മരണവാര്‍‌ത്ത ഫേസ്ബുക്കില്‍ ആരോ പങ്കു വച്ചതിനെ തുടര്‍ന്ന് നിരവധി പേരാണ് അദ്ദേഹത്തിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച്‌ രംഗത്തെത്തിയത്. അടുത്തിടെ നടി സനുഷ വാഹനാപകടത്തില്‍ മരിച്ചെന്ന് വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ താരം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. 

സനുഷയെ കൂടാതെ ജഗതി, മാമുക്കോയ, വിജയരാഘവന്‍, കനക തുടങ്ങിയ നിരവധി പ്രമുഖര്‍ മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വി.കെ ശ്രീരാമന്‍ പ്രതികരിച്ചു.

Related Post

അജയ് ദേവ്ഗണ്‍ നായകനാകുന്ന 'ടോട്ടല്‍ ധമാല്‍'; ഫെബ്രുവരി 22ന് പ്രദര്‍ശനത്തിന്

Posted by - Jan 22, 2019, 10:37 am IST 0
അജയ് ദേവ്ഗണിനെ നായകനാക്കി ഇന്ദ്ര കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ടോട്ടല്‍ ധമാല്‍. ചിത്രം ഫെബ്രുവരി 22ന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ അനില്‍ കുമാര്‍,…

 നിഗൂഢതകൾ ഒളിപ്പിച്ച് ഫഹദിന്റെ അതിരൻ ടീസർ

Posted by - Apr 4, 2019, 10:51 am IST 0
മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും സായ് പല്ലവിയും ഒന്നിക്കുന്ന അതിരൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നാൽപ്പത്തിരണ്ട് സെക്കന്റ് മാത്രമുള്ള നിഗൂഢതകൾ നിറഞ്ഞ ടീസറാണ് ഫഹദ് ഫാസിലിന്റെ ഫേസ്ബുക്കിലൂടെ…

അങ്കിൾ 27 നു തീയേറ്ററുകളിലേക്

Posted by - Apr 26, 2018, 05:53 am IST 0
മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന അങ്കിൾ ഏപ്രിൽ 27 നു തീയേറ്ററുകളിലേക് എത്തും. ഷട്ടറിനു ശേഷം ജോയ് മാത്യു തിരക്കഥ എഴുതുന്ന ചിത്രം കൂടി ആണ്…

ഗായിക അന്‍സ പോപ് നദിയില്‍ വീണ് മരിച്ച നിലയില്‍

Posted by - Dec 22, 2018, 12:43 pm IST 0
ബുക്കാറസ്റ്റ്: റൊമാനിയന്‍-കനേഡിയന്‍ ഗായികയും ഗാനരചയിതാവുമായ അന്‍സ പോപ് (34) കാര്‍ നദിയില്‍വീണ് മരിച്ച നിലയില്‍. റൊമാനിയയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്ത് ഡാന്യൂബ് നദിയില്‍നിന്ന് തിങ്കളാഴ്ച മുങ്ങല്‍ വിദഗ്ധര്‍ മൃതദേഹം…

നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു

Posted by - May 23, 2018, 10:04 am IST 0
പാലക്കാട്: ഒട്ടേറെ മലയാള ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വന്തം വീട്ടില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. പ്രൊഡക്ഷന്‍…

Leave a comment