ചിത്രീകരണത്തിനിടയില്‍ പ്രശസ്ത സംവിധായകന്‍ കൊല്ലപ്പെട്ടു

356 0

ചിത്രീകരണത്തിനിടയില്‍ പ്രശസ്ത സംവിധായകന്‍  ജിറാഫിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.  47കാരനായ കാര്‍ലോസ് കാര്‍വാലോയാണ് കൊല്ലപ്പെട്ടത്. ജിറാഫിന്റെ തലകൊണ്ടുള്ള ഇടിയേറ്റ് ഏതാണ്ട് അഞ്ച് മീറ്റര്‍ ഉയരത്തിലേക്കു തെറിച്ചു പോയ കാര്‍ലോസ് തലയടിച്ചു നിലത്തു വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ കാര്‍ലോസിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജിറാഫിന്‍ കൂട്ടത്തിലുണ്ടായിരുന്ന ആണ്‍ ജിറാഫായ ജെറാള്‍ഡ് ഫാറ്റലി എന്ന ജിറാഫാണ് സംവിധായകനെ ഇടിച്ചു തെറിപ്പിച്ചത്. 

പിറകില്‍ നിന്ന് പാഞ്ഞെത്തിയതിനാല്‍ ഒഴിഞ്ഞു മാറാനും കാര്‍ലോസിനു കഴിഞ്ഞില്ല. അതേസമയം കാര്‍ലോസിനെ ആക്രമിച്ച ജിറാഫിനെ പെട്ടെന്ന് പ്രകോപിപ്പിച്ചത് എന്താണെന്നു വ്യക്തമല്ല. ചില രംഗങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അടുത്ത ഷോട്ടിനു വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സംവിധായകനും ക്യാമറാമാനും ചേര്‍ന്ന് മറ്റുള്ളവരുടെ അടുത്തു നിന്ന് അല്‍പം മാറി നില്‍ക്കുമ്പോളായിരുന്നു ജിറാഫിന്റെ അപ്രതീക്ഷിത ആക്രമണം. ദക്ഷിണാഫ്രിക്കയിലെ ഹര്‍ട്ബീസ്പൂര്‍ടില്‍ വനത്തിനുള്ളില്‍ 
വച്ച്‌ സിനിമാ ചിത്രീകരണം നടക്കുന്നത്തിനിടെയിലായിരുന്നു സംഭവം.  

വന്യജീവികളുടെ സാന്നിധ്യം ആവശ്യമുള്ള രംഗമായതിനാല്‍ സഫാരി പാര്‍ക്കിന്റെ ഉള്‍മേഖലയിലായിരുന്നു ചിത്രീകരണം. ജിറാഫും മാനുകളും ഉള്‍പ്പടെയുള്ള ജീവികള്‍ മേയാനെത്തുന്ന പുല്‍മേട് ചിത്രീകരണത്തിനായി തിരഞ്ഞെടുക്കുകയും ചെയ്തു. ചിത്രീകരണം തുടങ്ങിയപ്പോള്‍ മുതല്‍ ജിഫാഫിന്‍ കൂട്ടം സിനിമാ സംഘത്തിന്റെ പരിസരത്തായി മേയുന്നുണ്ടായിരുന്നു. പൊതുവെ സമാധാനപ്രിയരും പേടിയുള്ളവരുമായ ജീവികളാണ് ജിറാഫുകള്‍. 

അതിനാല്‍ തന്നെ മനുഷ്യര്‍ക്കെതിരെ ജിറാഫുകള്‍ അക്രമകാരികളാകാറുമില്ല. ജിറാഫ് ആക്രമിക്കാനെത്തിയാല്‍ അവയില്‍ നിന്നു രക്ഷപ്പെടുന്നതും അത്ര എളുപ്പമല്ല. അതിവേഗത്തില്‍ ഓടാനുള്ള കഴിവും സിംഹത്തെ പോലും തൊഴിച്ചു കൊല്ലാന്‍ ശേഷിയുള്ള കാലുകളുമാണ് ജിറാഫിനെ അപകടകാരികളാക്കുന്നത്. ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ കാര്‍ലോസിനെ ഹെലികോപ്റ്ററില്‍ ജോഹന്നാസ് ബര്‍ഗിലെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ രാത്രിയോടെ കാര്‍ലോസ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related Post

'ഒടിയന്‍' തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ തീ പിടുത്തം

Posted by - Dec 16, 2018, 02:14 pm IST 0
തലയോലപ്പറമ്പ്; മോഹന്‍ലാല്‍ ചിത്രം 'ഒടിയന്‍' തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ തീ പിടുത്തം. തലയോലപ്പറമ്പ് നൈസ് കാര്‍ണിവല്‍ തിയേറ്ററിലാണ് സിനിമ പ്രദര്‍ശനത്തിനിടെ തീപിടിത്തം ഉണ്ടായത്. തീ പടര്‍ന്ന ഉടനെ തന്നെ കാണികളെയെല്ലാം…

പിഎം മോദി തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന്റെ പിറ്റേന്ന് തീയറ്ററുകളില്‍  

Posted by - May 3, 2019, 07:18 pm IST 0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള സിനിമ പിഎം മോദി ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിറ്റേന്ന് റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. നേരത്തെ ഏപ്രില്‍ 11ന് ചിത്രം…

3079 തിയേറ്ററുകളിൽ ലൂസിഫർ

Posted by - Mar 28, 2019, 11:06 am IST 0
ആരാധകർ ആവേശപൂർവം കാത്തിരിക്കുന്ന ലൂസിഫർ ഇന്ന് ലോകവ്യാപകമായി 3079 തിയേറ്ററുകളിൽ റിലീസ് ചെയ്യും. കേരളത്തിൽ 400 തിയേറ്ററുകളിലാണ് ലൂസിഫർ എത്തുന്നത്. രാവിലെ 7 മണിക്കാണ് ആദ്യ പ്രദർശനം.…

നടി മേഘ്‌നാ രാജ് വിവാഹിതയായി 

Posted by - Apr 30, 2018, 11:05 am IST 0
ബാംഗലൂരു: നടി മേഘ്‌നാ രാജ് വിവാഹിതയായി. ബാംഗലൂരുവിലെ കോറമംഗല സെയ്ന്റ് ആന്റണീസ് ഫ്രയറി പള്ളിയിലാണ് നടി മേഘ്‌നാ രാജും കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയും തമ്മിലുള്ള വിവാഹം…

മോഹൻലാൽ ഇനി അവതാരകൻ

Posted by - Apr 19, 2018, 07:09 am IST 0
മോഹൻലാൽ ഇനി അവതാരകൻ  കുറച്ചു ദിവസങ്ങൾ ആയി നാം കേട്ട് കൊണ്ടിരിക്കുന്ന ഒന്നാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയെ കുറിച്ചുള്ള വാർത്തകൾ.ആരാകും ഈ ഷോയുടെ അവതാരകൻ…

Leave a comment