ബാറുകളില്‍ എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന

185 0

കൊച്ചിയിലെ ബാറുകളില്‍ എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. സൈലന്‍സിന് വിരുദ്ധമായി റസ്റ്റോറന്‍റുകളിലും മദ്യം വിളമ്പിയ രണ്ട് ബാറുകള്‍ക്കെതിരെ എക്സൈസ് നടപടിയെടുത്തു. 
ബാര്‍ ലൈസന്‍സിന്‍റെ മറവില്‍ റസ്റ്റോറന്‍റുകളിലും പ്രത്യേകം കൗണ്ടറുകള്‍ ഉണ്ടാക്കി മദ്യം വിളമ്പുകയായിരുന്നു. 

റസ്റ്റോറന്‍റുകളില്‍ മദ്യം വിളമ്പാന്‍ അനുവാദമുണ്ടെങ്കിലും ഇവിടെ ഭക്ഷണമേ ഉണ്ടായിരുന്നില്ല. മറിച്ച്‌ ബാറിന് തുല്യമായി മദ്യം മാത്രമായിരുന്നു വില്‍പ്പന. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്‍റെ നേതൃത്വത്തിലായിരുന്നു മിന്നല്‍ പരിശോധന. 

സംസ്ഥാനത്തെ നിരവധി ബാറുകള്‍ ഇത്തരത്തില്‍ ലൈസന്‍സിന് വിരുദ്ധമായി മദ്യം സപ്ലൈ ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബാര്‍ ഉടമകളടക്കം പത്ത് പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. എറണാകുളം കലൂരിലെ ലാന്‍ഡ് മാര്‍ക്ക്,ഇടശേരി മാന്‍ഷന്‍ ബാറുകളിലാണ് ലൈസന്‍സിന് വിരുദ്ധമായി മദ്യം വിളമ്പുന്നതായി കണ്ടെത്തിയത്. ബാറുകളുടെ ഉടമകളും ജീവനക്കാരും ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരേ കേസെടുത്തു. 

Related Post

ഇന്ധനവില വീണ്ടും ഉയര്‍ന്നു

Posted by - Sep 13, 2018, 08:14 am IST 0
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവില ഇന്ന് വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില…

സനല്‍ കുമാറിന്റെ ഭാര്യ ഹൈക്കോടതിയിലേക്ക്

Posted by - Nov 11, 2018, 09:49 am IST 0
തിരുവനന്തപുരം: ഡിവൈഎസ്പി ബി ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ട് കൊന്ന നെയ്യാറ്റിന്‍കരയിലെ സനല്‍ കുമാറിന്റെ ഭാര്യ ഹൈക്കോടതിയിലേക്ക്. സനലിന്റേത് അപകട മരണമാക്കിതീര്‍ക്കാന്‍ പോലീസ് ശ്രമിക്കുന്നതായി ഭാര്യ വിജി ആരോപിച്ചു.…

ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണത്തിന് അന്ത്യശാസനം  

Posted by - Nov 18, 2019, 10:34 am IST 0
ചെന്നൈ  : മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ആല്മഹത്യ ചെയ്ത  സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്താന്‍ അന്ത്യശാസനവുമായി വിദ്യാര്‍ഥി കൂട്ടായ്മ. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി…

കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് പ്രതികള്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു

Posted by - Apr 26, 2018, 08:24 am IST 0
ചാവക്കാട്: കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് പ്രതികള്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11-ഓടെ പോലീസിന്റെ കണ്ണുവെട്ടിച്ച്‌ ചാവക്കാട് പോലീസ് സ്റ്റേഷനില്‍നിന്ന് പാലപ്പെട്ടി മാലിക്കുളം സ്വദേശി…

1.44 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

Posted by - Dec 5, 2018, 02:23 pm IST 0
മലപ്പുറം : പെരിന്തല്‍മണ്ണയില്‍ 1.44 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോഡൂര്‍ സ്വദേശി സൈനുദ്ദീന്‍ ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്.…

Leave a comment