മുംബൈ വിമാനത്താവളത്തിന്‍റെ പ്രധാന റണ്‍വെ ഇന്ന്​ മൂന്നു മണിക്കൂര്‍ അടച്ചിടും

376 0

മുംബൈ: മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തിന്‍റെ പ്രധാന റണ്‍വെ ഇന്ന്​ മൂന്നു മണിക്കൂര്‍ അടച്ചിടും. പ്രധാന റണ്‍വെ ഉപയോഗിക്കുന്നതിന് താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തിയത് വിമാനങ്ങളുടെ സമയക്രമത്തെ ബാധിച്ചേക്കുമെന്ന്​ അന്താരാഷ്​ട്ര വാര്‍ത്താ ഏജന്‍സിയായ എ.എന്‍.​ഐ റിപ്പോര്‍ട്ട്​ ചെയ്​തു. ഉച്ചക്ക്​ രണ്ട്​ മുതല്‍ വൈകീട്ട്​ അഞ്ച്​ വരെ പ്രധാന റണ്‍വെയിലൂടെ വിമാനം ഉയരുകയോ ഇറങ്ങുകയോ ചെയ്യില്ല​. 

ഇന്‍സ്​ട്രുമെന്‍റ്​ ലാന്‍റിങ്​ സിസ്​റ്റത്തി​ന്‍റെ (​ഐ.എല്‍.എസ്​) വിപുലീകരണ പ്രവര്‍ത്തിയു​ടെ ഭാഗമായാണിത്.​ മെയ്​ 17ന്​ തുടങ്ങിയ ​ഐ.എല്‍.എസ്​ വിപുലീകരണ പ്രവര്‍ത്തി ജൂണ്‍ അഞ്ച്​ വരെ തുടരും. രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനത്താവളമാണ്​ മുംബൈയിലേത്​. ദിനംപ്രതി 970 വിമാനങ്ങളാണ്​ ഇവിടെ ഇറങ്ങുകയും പറന്നുയരുകയും ചെയ്യുന്നത്​. ചില വിമാനങ്ങള്‍ റദ്ദാക്കുകയും ചിലതി​ന്‍റെ സമയക്രമത്തില്‍ മാറ്റം വരുത്തുകയും ചെയ്​തത്​ യാത്രക്കാരെ പ്രതികൂലമായി ബാധിക്കും.

Related Post

ജി.പരമേശ്വരയുടെ പേഴ്സണല്‍ അസിസ്റ്റന്റ് രമേശ്  ആത്മഹത്യ ചെയ്തു   

Posted by - Oct 12, 2019, 05:59 pm IST 0
ബെംഗളൂരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി.പരമേശ്വരയുടെ പേഴ്സണല്‍ അസിസ്റ്റന്റ് (പി.എ) രമേശിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.   കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍…

ഹോ​ട്ട​ൽ ജി​എ​സ്ടി നി​ര​ക്കു​ക​ൾ കു​റ​ച്ചു

Posted by - Sep 21, 2019, 09:22 am IST 0
പനാജി: ഗോവയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഹോട്ടൽ ജിഎസ്ടി നിരക്കുകൾ കുറക്കാൻ തീരുമാനിച്ചു . എന്നാൽ  വാഹന നികുതിയിൽ മാറ്റമുണ്ടാകില്ല. 1000 രൂപ ദിവസ വാടകയുള്ള…

ഭാരതത്തിന്റെ പുതിയ ഭൂപടം പുറത്തിറക്കി

Posted by - Oct 31, 2019, 04:05 pm IST 0
ശ്രീനഗര്‍: ജമ്മു കശ്മീര്‍ പ്രത്യേക പദവി എടുത്തുമാറ്റിയതിന് ശേഷമുള്ള ഭാരതത്തിന്റെ പുതിയ ഭൂപടം പുറത്തിറക്കി.  സംസ്ഥാനം വിഭജിച്ച് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ ഇന്ന് നിലവില്‍…

അരവിന്ദ് കെജ്‌രിവാൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും    

Posted by - Feb 16, 2020, 09:35 am IST 0
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.  ഇന്ന് രാവിലെ 10ന് രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍, ഗോപാല്‍ റായ്,…

സിനിമയ്ക്ക് മുമ്പ് ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം 

Posted by - Apr 27, 2018, 08:23 am IST 0
ന്യൂഡല്‍ഹി: ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം, സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം എന്നിവയ്ക്ക് പുറമെ സിനിമയ്ക്ക് മുമ്പ് തീയറ്ററുകളില്‍ അവയവദാനത്തെക്കുറിച്ചും ഹ്രസ്വ ചിത്രം പ്രദര്‍ശിപ്പിക്കുന്നു. ദേശീയഗാനത്തിനു മുമ്പാണ് ഈ ഹ്രസ്വ…

Leave a comment