പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം ഉയരും; വാഹനവില ഉയരും; വനിതാ സംരംഭകര്‍ക്ക് പ്രോത്സാഹനം  

381 0

ന്യൂഡല്‍ഹി:  പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം ഉയരും. ഓരോ ലിറ്റര്‍ പെട്രോളിനും ഡീസലിനും അധിക എക്സൈസ് തീരുവ, റോഡ് സെസ് എന്നി ഇനങ്ങളില്‍ ഓരോ രൂപ വീതം അധികം ഈടാക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് നിര്‍ദേശത്തില്‍ പറയുന്നു.

രാജ്യത്ത് വാഹനവിലയും ഉയരും.വാഹനസാമഗ്രികളുടെ കസ്റ്റംസ് തീരുവ ഉയര്‍ത്തുമെന്ന്  ബജറ്റ് നിര്‍ദേശത്തില്‍ പറയുന്നു.  പിവിസി, ടൈല്‍സ്, മാര്‍ബിള്‍ സ്ലാബ്, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍, സിസിടിവി ക്യാമറ, കശുവണ്ടി തുടങ്ങിയവയുടെ കസ്റ്റംസ് തീരുവയും ഉയര്‍ത്തും.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് രാജ്യത്ത് നിര്‍മ്മിക്കുന്ന നിശ്ചിത എണ്ണം ഇലക്ട്രോണിക് ഉല്‍പ്പനങ്ങളെ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇത് എടുത്തുകളയുമെന്ന് ബജറ്റ് നിര്‍ദേശത്തില്‍ പറയുന്നു. ഇറക്കുമതി ചെയ്യുന്ന ബുക്കുകള്‍ക്ക് അഞ്ചുശതമാനം കസ്റ്റംസ് തീരുവ ചുമത്തും.സ്വര്‍ണത്തിന്റെയും മറ്റു ലോഹങ്ങളുടെയും കസ്റ്റംസ് തീരുവ ഉയര്‍ത്തിയതാണ് മറ്റൊരു ബജറ്റ് നിര്‍ദേശം.ഇതോടെ ഇവയുടെ കസ്റ്റംസ് തീരുവ പന്ത്രണ്ടര ശതമാനമായി ഉയരും. നിലവില്‍ 10 ശതമാനമായിരുന്നു കസ്റ്റംസ് തീരുവ.

നികുതി സ്ലാബുകളില്‍ മാറ്റം വരുത്താന്‍ തയ്യാറാകാത്ത മന്ത്രി മറ്റ് നികുതി വരുമാനങ്ങളില്‍ കാര്യമായ വര്‍ധനവും വരുത്തി. അഞ്ചു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കി.യ മുന്‍ ബജറ്റിലെ നിര്‍ദേശം നിലനിര്‍ത്തിയിട്ടുമുണ്ട്.

വനിതകള്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കുന്ന വനിതാ മന്ത്രി, വനിതകളുടെ സംരംഭകള്‍ക്ക് വായ്പ സൗകര്യങ്ങളും മുന്നോട്ടുവയ്ക്കുന്നു. 2-5 കോടിവരെ വരുമാനമുള്ളവര്‍ക്ക് 3 ശതമനവും അഞ്ചു കോടിക്കു മുകളിലുള്ളവര്‍ക്ക് 7ശതമനവുമാണ് സര്‍ചാര്‍ജ്. ബാങ്ക് അക്കൗണ്ടില്‍ നിന്ന് വര്‍ഷം ഒരുകോടിയിലേറെ രൂപ പിന്‍വലിക്കുന്നവര്‍ക്ക് 2% ടിഡിഎസും ഏര്‍പ്പെടുത്തു.

അതേസമയം, ഭവനവായ്പയിലെ ഇളവ് 2020 മാര്‍ച്ച് 31 വരെ നീട്ടിക്കൊടുത്തു. 1.5 ലക്ഷം രുപയുടെ അധിക ഇളവാണ് നല്‍കിയിരിക്കുന്നത്. നിലവിലെ രണ്ടു ലക്ഷത്തിനു പുറമേയാണിത്. ഇതോടെ ആകെ ഇളവ് 3.5 ലക്ഷമാകും. ഇലക്ട്രിക് വാഹനങ്ങള്‍ വായ്പയെടുത്ത് വാങ്ങുന്നവര്‍ക്ക് നികുതി ഇളവ് നല്‍കി. നികുതി സംബന്ധിച്ച ഇടപാടുകള്‍ ഇലക്ട്രോണിക് രീതിയിലാക്കുന്ന സര്‍ക്കാര്‍, പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് നികുതിയടയ്ക്കാനുള്ള സംവിധാനവും കൊണ്ടുവരും. 25% കോര്‍പറേറ്റ് നികുതി പരിധി കമ്പനികളുടെ ടേണ്‍ഓവര്‍ 250 കോടിയില്‍ നിന്ന് 400 കോടിയായി പരിധി ഉയര്‍ത്തി.

വൈദ്യുതി വാഹനങ്ങള്‍ വ്യാപകമാക്കും. ഇതിനായി 10,000 കോടിയുടെ പദ്ധതി. റെയില്‍ വികസനത്തിന് പിപിപി മോഡല്‍ കൊണ്ടുവരും.

ദേശീയപാത ഗ്രിഡ് ഉറപ്പാക്കും. ചരക്കു ഗതാഗതത്തിന് നദികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും. 2018-2030 വര്‍ഷങ്ങളില്‍ റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 50 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ആവശ്യമായി വരുന്നത്. ദേശീയപാത ഗ്രിഡ് ഉറപ്പാക്കും. ചരക്കു ഗതാഗതത്തിന് നദികളുടെ ഉപയോഗം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്ന് ബജറ്റില്‍ പറയുന്നു

വിവിധ മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ ബജറ്റില്‍ നിര്‍ദേശം. ഇതിനായി നിക്ഷേപ പരിധി ഉയര്‍ത്തും. വ്യോമയാനം, മാധ്യമ രംഗം, ആനിമേഷന്‍, എവിജിസി, ഇന്‍ഷുറന്‍സ് തുടങ്ങിയവയിലാണിത്. ഇന്‍ഷുറന്‍സ് മേഖലയിലെ മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നതിന് 100% വിദേശ നിക്ഷേപം അനുവദിക്കും. ബഹിരാകാശ മേഖലയില്‍ കമ്പനിക്ക് അനുമതി നല്‍കും. ഇന്ത്യയൊട്ടാകെ സഞ്ചരിക്കാന്‍ ഒരൊറ്റ ട്രാവല്‍ കാര്‍ഡ് കൊണ്ടുവരും.

2022 ഓടെ എല്ലാവര്‍ക്കും വീട്. എല്ലാ ഗ്രാമീണ വീടുകള്‍ക്കും ഹര്‍, ഘര്‍, ജല്‍ പദ്ധതി. പ്രധാന്‍മന്ത്രി അവാസ് യോജനയില്‍ പെടുത്തി 1.95 കോടി വീടുകള്‍ നിര്‍മ്മിക്കും. എല്ലാവര്‍ക്കും വൈദ്യൂതിയും പാചക വാതകവും ഉറപ്പാക്കും. മാതൃക വാടക നിയമം കൊണ്ടുവരും. വൈദ്യുതി മേഖലയില്‍ സമഗ്രമായ നയം. എല്ലാ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ച് ഒറ്റ ഗ്രിഡ് കൊണ്ടുവരും.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് ഉടനടി വായ്പയ്ക്ക് സൗകര്യം ലഭിക്കും. തിരിച്ചടവ് കാലാവധിയിലും ഇളവ്. പുതിയ പദ്ധതി മൂന്നു കോടി വ്യാപാരികള്‍ക്ക് പ്രയോജനം ലഭിക്കും.

കെവൈസി മാനദണ്ഡങ്ങള്‍ ലളിതമാക്കും. റീട്ടെയ്ല്‍ മേഖലയില്‍ ഉത്തേജനം നല്‍കും. സിംഗില്‍ ബ്രാന്‍ഡ് റീട്ടെയ്ലില്‍ നിക്ഷേപത്തിനുള്ള മാനദണ്ഡങ്ങള്‍ ലളിതമാക്കും. ഒന്നരക്കോടി രൂപയില്‍ താഴെ വിറ്റുവരവുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍.

ഇന്‍ഷുറന്‍സ് മേഖലയില്‍ 100% നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും. വൈദ്യൂതി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഫേയിം2 പദ്ധതി കൊണ്ടുവരും. ഗോണ്‍, ഗരീബ്, കിസാന്‍ എന്നിവയില്‍ പ്രധാന ശ്രദ്ധ. എല്ലാ ഗ്രാമീണ ഭവനങ്ങള്‍ക്കും വൈദ്യുതിയും പാചക വാതക സൗകര്യവും. ഇലക്ട്രോണിക് ഫണ്ട്റൈസിംഗ് പ്ലാറ്റ്ഫോം കൊണ്ടുവരും.

ദ്രുതഗതിയിലുള്ള നഗരവത്കരണം ഒരു വെല്ലുവിളിയേക്കാള്‍ ഉപരിയായി അവസരമായി കാണണം. ശക്തമായ ഫിഷറീസ് മാനേജ്മെന്റ് ചട്ടക്കൂട്ട് കൊണ്ടുവരും.
അഗ്രോ-റൂറല്‍ മേഖലയില്‍ 75,000 നൈപുണ്യ സംരംഭങ്ങള്‍ കൊണ്ടുവരും. അഞ്ചു വര്‍ഷത്തിനുള്ളില്‍ എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാക്കും. ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് ജല്‍ ജീവന്‍ മിഷന്‍.

ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ള എല്ലാ എന്‍.ആര്‍.ഐകള്‍ക്കും 180 ദിവസം കാത്തിരിക്കാതെ ഉടനടി ആധാര്‍ കാര്‍ഡ് കിട്ടാനുള്ള സൗകര്യം. അടിസ്ഥാന സൗകര്യ വികസനത്തിന് അഞ്ചു വര്‍ഷത്തിനുള്ളില്‍ 100 കോടി സഹായം. പൊതുമേഖല ബാങ്കുകള്‍ക്ക് 70,000 കോടിയുടെ സഹായം.

Related Post

ബഡ്ജറ്റിൽ കേരളത്തിന് അർഹിക്കുന്ന പ്രാധാന്യം നൽകിയില്ല : തോമസ് ഐസക്

Posted by - Feb 2, 2020, 02:22 am IST 0
തിരുവനന്തപുരം: രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റില്‍ കേരളത്തിന് അർഹിക്കുന്ന  പ്രാധാന്യം നല്‍കാത്തതിനെ ശക്തമായി വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധ…

പുതുമുഖ നടിമാരെ ഉപയോഗിച്ച്‌ സെക്സ് റാക്കറ്റ് നടത്തുന്ന നിർമാതാവും ഭാര്യയും അറസ്റ്റിൽ

Posted by - Jun 15, 2018, 09:12 pm IST 0
വാഷിംഗ്ടൺ: യുവനടിമാരെ ഉപയോഗപ്പെടുത്തി പെൺവാണിഭം നടത്തിയ സിനിമാ നിർമാതാവും ഭാര്യയും അമേരിക്കയിൽ അറസ്റ്റിൽ. തെലുങ്ക് വ്യവസായിയും സിനിമാ നിർമാതാവുമായ ടി.എം കിഷൻ, ഭാര്യ ചന്ദ്ര എന്നിവരെയാണ് ഷിക്കാഗോ…

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ മംഗളൂരുവില്‍ രണ്ട് പേരും ലക്‌നൗവില്‍ ഒരാളും കൊല്ലപ്പെട്ടു

Posted by - Dec 20, 2019, 09:56 am IST 0
ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ വെടിവയ്പ്പില്‍ മംഗളൂരുവില്‍ രണ്ട് പേരും ലക്‌നൗവില്‍ ഒരാളും കൊല്ലപ്പെട്ടു. ഞായറാഴ്ച അര്‍ധരാത്രി വരെ മംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളികളുള്‍പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍…

പ്രണയിക്കുന്നവര്‍ക്ക് ധൈര്യമേകാന്‍ പുതിയ കൂട്ടായ്മയുമായി ഒരു കൂട്ടം യുവാക്കള്‍

Posted by - Jun 7, 2018, 12:23 pm IST 0
കൊച്ചി: പ്രണയിക്കുന്നവര്‍ക്ക് ധൈര്യമേകാന്‍ പുതിയ കൂട്ടായ്മയുമായി ഒരു കൂട്ടം യുവാക്കള്‍. ഹ്യൂമന്‍ വെല്‍നസ് സ്റ്റഡിസെന്ററാണ് ഈ കൂട്ടായ്മ ഒരുക്കുന്നത്. പ്രണയിക്കുന്നതിന്റെ പേരില്‍ നമുക്ക് ചുറ്റും ആരും ഇനി…

പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പിൽ മൂന്നു സീറ്റും നേടി തൃണമൂല്‍ കോണ്‍ഗ്രസ്  

Posted by - Nov 28, 2019, 01:58 pm IST 0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ നേട്ടമുണ്ടാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ്  തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചത്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഓരോ…

Leave a comment