ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ആശയവിനിമയ സംവിധാന നിയന്ത്രണങ്ങൾ 15 ദിവസത്തിനുള്ളിൽ പുനസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മുകശ്മീരില്‍ നിന്നുള്ള സംഘത്തിനോടാണ് ഷാ ഈ ഉറപ്പു നല്‍കിയത്. ഗ്രാമത്തലവന്മാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. എല്ലാ ഗ്രാമതലവന്മാർക്കും രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും പ്രഖ്യാപിച്ചിട്ടുണ്ട്.
കശ്മീരിലെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആഗസ്റ്റ് അഞ്ച് മുതല്‍ നിര്‍ത്തിവെച്ചിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370 പിന്‍വലിച്ചതിന് പിന്നാലെയാണ് ലാന്‍ഡ് ലൈന്‍ സേവനങ്ങളടക്കം സര്‍ക്കാര്‍ നിർത്തിയത് . ഇതേ തുടര്‍ന്ന് കശ്മീരിലെ ജനങ്ങള്‍ക്ക് ആശയവിനിമയം നടത്താനുള്ള എല്ലാ അവസരങ്ങളും ഇല്ലാതായിരുന്നു . ഈ കേന്ദ്ര ഗവണ്മെന്റ് തീരുമാനത്തെ ജമ്മു കാശ്മീർ ഗവർണ്ണർ ന്യായീകരിച്ചിരുന്നു
Related Post
ഡൽഹി ഫാക്ടറിയിൽ തീപിടുത്തം; 43 പേർ മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 35 പേര്‍ മരിച്ചു. ആറ് നില കെട്ടിടത്തിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് മരിച്ചത്. പൊള്ളലേറ്റവരെ ലോക് നായക്, ഹിന്ദു…
ബംഗാളിൽ രാഷ്‌ട്രപതി ഭരണം വരണം; ബിജെപി
കൊൽക്കത്ത : പൗരത്വ ഭേദഗതി ബില്ലിനെ എതിർത്തുകൊണ്ട് ബംഗാളിൽ അരങ്ങേറുന്ന പ്രതിഷേധ പ്രകടനകൾക്കെതിരെ ബിജെപി. അക്രമ സംഭവങ്ങൾ തുടരുന്ന സാഹചര്യമാണെങ്കിൽ ബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താൻ ആവശ്യപ്പെടുമെന്ന്…
കച്ചിലുണ്ടായ വാഹനാപകടത്തില് ഒരു കുടുംബത്തിലെ പത്തു പേര്‍ മരിച്ചു
കച്ച്: ഗുജറാത്തിന്റെ വടക്കുപടിഞ്ഞാറന് അതിര്ത്തിയില് സ്ഥിതി ചെയ്യുന്ന ജില്ലയായ കച്ചിലുണ്ടായ വാഹനാപകടത്തില് ഒരു കുടുംബത്തിലെ പത്തു പേര്‍ മരിച്ചു. ഞായറാഴ്ച വൈകുന്നേരം കച്ചിലെ ബച്ചുവയിലായിരുന്നു അപകടം. രണ്ട്…
സവാള കയറ്റുമതി നിരോധിച്ചു
ന്യൂ ഡൽഹി: കേന്ദ്രസർക്കാർ സവാളയുടെ കയറ്റുമതി നിരോധിച്ചു. സവാളയുടെ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ…
പൗരത്വ ഭേദഗതിബില്ലിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിബില്ലിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. മുസ്ലിംലീഗിന്റെ നാല് എംപിമാര്‍ കക്ഷികളായാണ് ഹര്‍ജി സമര്‍പ്പിക്കുന്നത്. വ്യാഴാഴ്ച രാവിലെ സുപ്രീംകോടതിയില്‍ ആദ്യത്തെ ഹര്‍ജിയായി റിട്ട് ഹര്‍ജി…