മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന്  കെ ആര്‍ ഇന്ദിരയ്‌ക്കെതിരെ  കേസ്

180 0

കൊടുങ്ങല്ലൂര്‍: മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ എഴുത്തുകാരിയും ആകാശവാണി ഡയറക്ടറുമായ കെ ആര്‍ ഇന്ദിരയ്‌ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കൊടുങ്ങല്ലൂർ പോലീസ്  കേസെടുത്തു. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ഐപിസി 153 എ, സോഷ്യൽ മീഡിയ വഴി അപകീര്‍ത്തിപരമായ പ്രചാരണം നടത്തിയതിന് 120 ഒ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് 19 ലക്ഷം പേര്‍ പുറത്തായത് അനുബന്ധിച്ചു  ഇന്ദിര എഴുതിയ കുറിപ്പ് വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കൂടാതെ താത്തമാര്‍ പന്നി പെറുംപോലെ പെറ്റുകൂട്ടുകയാണെന്നും അതിന് പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന മരുന്ന് കലര്‍ത്തി വിടണമെന്നുമായിരുന്നു ഇന്ദിരയുടെ പോസ്റ്റ്. കേരളത്തിലെ ഇടതന്മാര്‍ക്കെതിരെ ഹോളോകോസ്റ്റ്  നടത്തിയാലോ എന്ന് ആലോചിക്കുന്നുവെന്നും ഇന്ദിര ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശിയായ എംആര്‍ വിപിന്‍ദാസ് നൽകിയ  പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

Related Post

ഭാരതീയ ഹിന്ദു ആചാര്യ സഭയുടെ മകരജ്യോതി-2019 പുരസ്‌കാരം കെ സുരേന്ദ്രന് 

Posted by - Nov 18, 2019, 03:24 pm IST 0
കൊച്ചി: ഭാരതീയ ഹിന്ദു ആചാര്യ സഭയുടെ മകരജ്യോതി-2019 പുരസ്‌കാരത്തിന്  ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രൻ അർഹാനായി. അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത ഫലകവും പ്രശസ്തി പത്രവും…

മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മരിച്ചത് നാലാം നിലയില്‍ നിന്ന് വീണ്, ദുരൂഹതയില്ലെന്ന് പൊലീസ്  

Posted by - Mar 7, 2021, 10:33 am IST 0
ഡല്‍ഹി: മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മരിച്ചത് നാലാം നിലയില്‍ നിന്ന് വീണെന്ന് ഡല്‍ഹി പൊലീസ്. ഡല്‍ഹിയിലെ വസതിയില്‍ വച്ച് നാലാം നിലയില്‍ നിന്ന് വീണാണ്…

രണ്ടില ചിഹ്നം ജോസിന് തന്നെ; ജോസഫിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി  

Posted by - Mar 15, 2021, 07:32 am IST 0
ഡല്‍ഹി: കേരളാ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് തന്നെ. ചിഹ്നം ജോസിന് നല്‍കിയതിനെതിരെ ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചിഹ്നം…

ആധാർ കാർഡും  റേഷൻ കാർഡും ബന്ധിപ്പിക്കാനുള്ള അവസാന തിയതി  ഒക്ടോബർ 31 വരെ നീട്ടി.

Posted by - Oct 1, 2019, 09:49 am IST 0
ആലപ്പുഴ : ആധാർ കാർഡും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള  അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി.  സെപ്റ്റംബർ 30 വരെയാണ് കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി…

പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു

Posted by - Sep 17, 2019, 02:26 pm IST 0
പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂർ ജുമാ മസ്ജിദിൽ. 1970-80കളിൽ മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ നടനായിരുന്നു…

Leave a comment