കര്‍ണാടക: വിശ്വാസവോട്ടെടുപ്പ്  നടത്തിയില്ല; നാളെ വീണ്ടും ചേരും; സഭയില്‍ തുടരുമെന്ന് ബിജെപി  

222 0

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പിന്മേലുള്ള ചര്‍ച്ച പൂര്‍ത്തിയാവാതെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. വോട്ടെടുപ്പ് നീണ്ടുപോകുന്നതിനെച്ചൊല്ലി ഭരണപക്ഷമായ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും ബിജെപിയും തമ്മില്‍ വാദപ്രതിവാദവും ബഹളവും രൂക്ഷമായതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. സഭ നാളെ രാവിലെ 11ന് വീണ്ടും ചേരും.

വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശത്തെച്ചൊല്ലിയാണ് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാദപ്രതിവാദമുണ്ടായത്. തുടര്‍ന്ന് സഭയില്‍ ബഹളം രൂക്ഷമായി. വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപിയും നടത്താനാവില്ലെന്ന് കോണ്‍ഗ്രസും നിലപാടെടുത്തു. തുടര്‍ന്ന് കോണ്‍ഗ്രസ്-ജെഡിഎസ് അംഗങ്ങള്‍ ബിജെപിക്കെതിരെ മുദ്രാവാക്യം വിളിയുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു. വിശ്വാസവോട്ടെടുപ്പ് നടത്തുന്ന കാര്യത്തില്‍ നിയമോപദേശം തേടാനാണ് സ്പീക്കറുടെ തീരുമാനം. സമ്മര്‍ദ്ദത്തിന് വഴങ്ങി തീരുമാനം എടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

വോട്ടെടുപ്പ് നടക്കുന്നത് വരെ ബിജെപി അംഗങ്ങള്‍ നിയമസഭയില്‍ തുടരുമെന്ന് ബി എസ് യെദ്യൂരപ്പ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സ്പീക്കര്‍ക്ക് താല്പര്യം ഇല്ലെന്നു ബിജെപി ഗവര്‍ണറെ അറിയിച്ചതായും വിവരമുണ്ട്.

Related Post

മഹാരാഷ്ട്ര വിഷയത്തിൽ ചൊവാഴ്ച രാവിലെ 10 .30ന് സുപ്രീം കോടതി ഉത്തരവിടും 

Posted by - Nov 25, 2019, 12:18 pm IST 0
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ നാളെ രാവിലെ 10.30-ന് സുപ്രീം കോടതി  ഉത്തരവിടും. ഒരു മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദത്തിന് ഒടുവിലായിരുന്നു…

അപകീർത്തി കേസിൽ രാഹുൽ സൂററ്റ് കോടതിയിൽ ഹാജരായി 

Posted by - Oct 10, 2019, 03:35 pm IST 0
ബിജെപി എം‌എൽ‌എ പൂർണേഷ് മോദി നൽകിയ അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സൂറത്ത് കോടതിയിൽ ഹാജരായി. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും നിശ്ശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും…

കമല്‍നാഥ് ഡിസംബര്‍ 17ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

Posted by - Dec 14, 2018, 03:08 pm IST 0
ഭോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഡിസംബര്‍ 17ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിനെ സന്ദര്‍ശിച്ച ശേഷമാണ് കമല്‍നാഥ് ഇക്കാര്യം സ്ഥിരീകരിച്ചത്.…

അടുത്താഴ്ച നാല് ദിവസം ബാങ്കുകള്‍ അടച്ചിടും

Posted by - Mar 18, 2020, 02:18 pm IST 0
  ന്യൂ ഡൽഹി : അടുത്താഴ്ച നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും. പൊതു ബാങ്ക് അവധികള്‍, പണിമുടക്ക് എന്നിവ കാരണമാണ് അടച്ചിടുന്നത്. അടുത്താഴ്ച മൂന്ന് ദിവസം…

അമിത് ഷാ രണ്ട് ദിവസത്തിനകം ആശുപത്രി വിട്ടേക്കുമെന്ന് സൂചന

Posted by - Jan 18, 2019, 04:28 pm IST 0
ന്യൂഡല്‍ഹി: എച്ച്‌വണ്‍ എന്‍വണ്‍ ബാധിച്ച ബി.ജെ.പി. ദേശീയധ്യക്ഷന്‍ അമിത് ഷാ രണ്ട് ദിവസത്തിനകം ആശുപത്രി വിട്ടേക്കുമെന്ന് സൂചന. ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ച അദ്ദേഹം സുഖം പ്രാപിച്ച്‌ വരുന്നതായി അദ്ദേഹത്തെ…

Leave a comment