നേപ്പാളിൽ മരിച്ച ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹം ഇന്നു സംസ്‌കരിക്കും  

187 0

തിരുവനന്തപുരം: നേപ്പാളില്‍ മരിച്ച തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹം ഇന്നു രാവിലെ 10.30ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. പുലർച്ചെ 12.01ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം പിന്നീട് മെഡിക്കൽകോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.  തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ , ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹം കഴിഞ്ഞദിവസം കാഠ്മണ്ഡുവില്‍ നിന്ന് എയര്‍ ഇന്ത്യാ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിച്ചിരുന്നു.
 

Related Post

ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി  മുഖ്യമന്ത്രി പിണറായി വിജയൻ

Posted by - Jan 17, 2020, 10:22 am IST 0
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി  മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന് മീതെയല്ല ഗവർണറുടെ സ്ഥാനമെന്നും, പണ്ടു നാട്ടുരാജ്യങ്ങൾക്കു മേൽ റഡിസന്‍റ് എന്നൊരു പദവിയുണ്ടായിരുന്നു,…

ഉമ്മന്‍ചാണ്ടിയെ നേമത്തേക്ക് വിടില്ലെന്ന് പുതുപ്പള്ളിക്കാര്‍; വീടിനുമുന്നില്‍ പ്രതിഷേധം; ആത്മഹത്യാ ഭീഷണി  

Posted by - Mar 13, 2021, 06:34 am IST 0
കോട്ടയം: ഉമ്മന്‍ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കരുതെന്നും പുതുപ്പള്ളിയില്‍ നിന്നും വിട്ടുതരില്ലെന്നും വ്യക്തമാക്കി പുതുപ്പള്ളിയിലെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധം. നൂറു കണക്കിന് പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍…

ആലഞ്ചേരിക്കെതിരെയുള്ള പരാതികള്‍ സിനഡ് ചര്‍ച്ചചെയ്യും; വൈദികര്‍ ഉപവാസം അവസാനിപ്പിച്ചു  

Posted by - Jul 20, 2019, 07:22 pm IST 0
കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപതയില്‍ വൈദികര്‍ നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ആക്ഷേപങ്ങള്‍ ഓ?ഗസ്റ്റില്‍ ചേരുന്ന സമ്പൂര്‍ണ സിനഡ്…

പിഎസ് സി: എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിച്ചു; സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ സമരം തുടരും

Posted by - Feb 28, 2021, 07:34 am IST 0
തിരുവനന്തപുരം: പിഎസ്സി എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിച്ചു. മന്ത്രി എ കെ ബാലനുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടായതിനെ തുടര്‍ന്നാണ് പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ തീരുമാനം അറിയിച്ചത്.…

സാമൂഹ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടി വേണം: രമേശ് ചെന്നിത്തല

Posted by - Oct 7, 2019, 03:11 pm IST 0
തിരുവനന്തപുരം: പി. വി.അന്‍വര്‍ എംഎല്‍എ യുടെ അനധികൃത തടയണ സന്ദര്‍ശിക്കാന്‍ എത്തിയ എം.എന്‍ കാരശ്ശേരി മാഷ് അടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷ…

Leave a comment