പിഎസ്‌സി പ്രശ്‌നത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു; ഉദ്യോഗാര്‍ത്ഥികള്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി; മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു  

182 0

തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് പ്രധാന ആവശ്യം ഉയര്‍ത്തി സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചര്‍ച്ച നടത്തി. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ സന്ദര്‍ശിച്ചു.

ഗവര്‍ണറുമായുള്ള ചര്‍ച്ചയില്‍ സന്തോഷമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിച്ചു. സെക്രട്ടറിയേറ്റ് പടിക്കല്‍ സമരമിരിക്കുന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാണ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. സമരത്തെ പിന്തുണയ്ക്കുന്ന ആരേയും തള്ളിക്കളയില്ലെന്നും, മധ്യസ്ഥത്തിന് ഡിവൈഎഫ്ഐ എത്തിയപ്പോള്‍ സ്വീകരിച്ചത് അതിനാലാണെന്നും ഉദ്യോഗാര്‍തഥികള്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിനോട് ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് ഇന്ന് നിര്‍ദേശിച്ചിരുന്നതാണ്. സമരം കത്തിപ്പടരുന്നതിനിടെ പ്രതിപക്ഷം ഇത് സര്‍ക്കാരിനെതിരെ വലിയ ആയുധമാക്കുന്നുവെന്നും, ഇത് തെരഞ്ഞെടുപ്പ് കാലത്ത് തെറ്റായ സന്ദേശം നല്‍കുമെന്നും സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. പുതുതായി തസ്തികകള്‍ സൃഷ്ടിക്കുന്നതിലും, നിയമനങ്ങള്‍ നടത്തുന്നതിലും സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ ഉദ്യോഗാര്‍ത്ഥികളെ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. 

മന്ത്രിമാരെ ചുമതലപ്പെടുത്തി ഉടന്‍ ചര്‍ച്ച നടത്താന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാളെത്തന്നെ ചര്‍ച്ച നടക്കാനും സാധ്യതയുണ്ട്. സെക്രട്ടേറിയറ്റ് പരിസരം ഇന്നും സമരഭൂമിയായിത്തന്നെ തുടരുകയാണ്. ഇന്നലെ തലമുണ്ഡനം ചെയ്ത കായികതാരങ്ങള്‍ ഇന്ന്  തലകുത്തിമറിഞ്ഞും ശയനപ്രദക്ഷിണം നടത്തിയും പ്രതിഷേധിച്ചു. പ്രതീകാത്മക മീന്‍ വില്‍പ്പന നടത്തിയായിരുന്നു പതിമൂന്നാം ദിവസത്തിലേക്ക് കടന്ന  സിപിഒ ഉദ്യോഗാര്‍ത്ഥികളുടെ ഇന്നത്തെ സമരം. 
 

Related Post

അലനും താഹയ്ക്കും ജാമ്യമില്ല

Posted by - Nov 6, 2019, 12:17 pm IST 0
കോഴിക്കോട് : മാവോയിസ്റ്റ് ലഘുലേഖകൾ കൈവശം വെച്ചതിന് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നീ വിദ്യാർത്ഥികൾക്ക് ജാമ്യമനുവദിച്ചില്ല . കോഴിക്കോട്…

ലൗജിഹാദിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കുമ്മനം രാജശേഖരൻ   

Posted by - Jan 16, 2020, 11:36 am IST 0
തിരുവനന്തപുരം : ലൗജിഹാദിനെതിരെ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന  ഗൗരവമേറിയ പരാതികളിന്മേല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന മലബാര്‍ സീറോ സഭാ സിനഡിന്റെ ആവശ്യം സ്വാഗതാര്‍ഹമാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ്…

കോവിഡ് വ്യാപനം തടയാന്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് യോഗി ആദിത്യനാഥ്  

Posted by - Feb 21, 2021, 02:01 pm IST 0
കാസര്‍കോട്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പതാക കൈമാറി വിജയയാത്ര ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചു…

മലങ്കര ഓര്‍ത്ത്‌ഡോക്‌സ് കോട്ടയം ഭദ്രാസനത്തില്‍പെട്ട മൂന്ന് വൈദികരെ പുറത്താക്കി

Posted by - Feb 5, 2020, 03:45 pm IST 0
കോട്ടയം : സഭാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഫാ. വര്‍ഗ്ഗീസ് മാര്‍ക്കോസ്, ഫാ. വര്‍ഗ്ഗീസ് എം. വര്‍ഗ്ഗീസ്, ഫാ. റോണി വര്‍ഗ്ഗീസ് എന്നീ വൈദികരെ പുറത്താക്കി. മലങ്കര…

വിദ്യാരംഭം പ്രാമാണിച് ക്ഷേത്രങ്ങളിൽ വൻ ഭക്‌തജനത്തിരക്ക്    

Posted by - Oct 8, 2019, 04:22 pm IST 0
തിരുവനന്തപുരം: വിജയദശമി ദിനത്തോട് അനുബന്ധിച്ച് കേരളത്തിലെ  വിവിധ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ രാവിലെ മുതല്‍ തുടങ്ങി .  കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതല്‍…

Leave a comment