നിപ്പ ഭീതി ഒഴിയുന്നു; ജാഗ്രത തുടരും; ചികിത്സയില്‍ കഴിയുന്ന ആറു പേര്‍ക്കും നിപ ഇല്ല  

505 0

കൊച്ചി: നിപ്പ ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് കേരളത്തില്‍ നിരീക്ഷണത്തിലുള്ള ആറ് പേര്‍ക്കും നിപ്പ ബാധയില്ലെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.  അതേസമയം തന്നെ ചികിത്സയിലിരിക്കുന്ന വിദ്യാര്‍ഥിയുടെ നില മെച്ചപ്പെട്ടു. രോഗി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഭക്ഷണം കഴിക്കാന്‍ തുടങ്ങിയതായും മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ആറ് പേരുടേയും സാമ്പിളുകള്‍ ഇന്നലെ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതോടെ നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് മാത്രമാണ് നിപ്പ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് വ്യക്തമായി. വിദ്യാര്‍ത്ഥിയോട്  അടുത്തിടപെട്ട രണ്ട് പേരും രണ്ട് നേഴ്‌സുമാരും അടക്കം ആറ് പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. ഇവരുടെ സാമ്പിളുകളാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. വിദ്യാര്‍ത്ഥിയോട് അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ആറ്  പേര്‍ക്കും നിപ ബാധയില്ലെന്ന സ്ഥിരീകരണം വലിയ ആശ്വാസത്തോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്.

ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ വിശദീകരിക്കുന്നു. രോഗ വ്യാപനം തടയാനും പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കും വിപുലമായ സംവിധാനങ്ങളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. വൈകിട്ട്  മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ എറണാകുളത്ത് അവലോകന യോഗം ചേര്‍ന്നു. നിപയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത് ആശ്വാസകരമായ വാര്‍ത്തകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഐസൊലേഷന്‍ വാര്‍ഡിലുള്ളവര്‍ക്ക് വൈറസ് ബാധയില്ലെങ്കിലും ജാഗ്രത അവസാനിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിപ്പയുടെ ഉറവിടം കണ്ടെത്താന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് കൂടുതല്‍ ഗവേഷണം നടത്തുമെന്നും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും പിണറായി പറഞ്ഞു. കൊച്ചിയില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, നിപ്പ ബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഡല്‍ഹിക്ക് പോയി. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനുമായി കൂടിക്കാഴ്ച നടത്തും. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യും.

കോഴിക്കോട് റീജണല്‍ വൈറോളജി ലാബ് വേണമെന്ന ആവശ്യം കെ. കെ. ശൈലജ വീണ്ടും കേന്ദ്രമന്ത്രിയെ അറിയിക്കും. കോഴിക്കോട് ലാബിന് കേന്ദ്രം അനുവദിച്ച മൂന്ന് കോടി രൂപ മതിയാകില്ലെന്നും കൂടുതല്‍ തുക വേണമെന്നും ആരോഗ്യമന്ത്രി കേന്ദ്രമന്ത്രിയെ അറിയിക്കും. വൈറോളജി ലാബ് രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാക്കാനാണ് ശ്രമിക്കുന്നതെന്നും കെ.കെ.ശൈലജ പറഞ്ഞു.  ആശങ്ക വേണ്ടെന്നും സ്ഥിതി നിയന്ത്രണ വിധേയം ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധനും പ്രതികരിച്ചു. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എല്ലാ ദിവസവും അവലോകനം നടത്തുന്നു എന്നും കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു.

Related Post

പാലാരിവട്ടം പാലം നാളെ ഗതാഗതത്തിനായി തുറന്ന് നല്‍ക്കും  

Posted by - Mar 6, 2021, 10:52 am IST 0
കൊച്ചി: രാഷ്ട്രീയ കോലഹലങ്ങള്‍ക്കും ഏറെ വിവാദങ്ങള്‍ക്കും വഴി വെച്ച പാലാരിവട്ടം പാലം നാളെ ഗതാഗതത്തിനായി തുറന്ന് നല്‍കും. അഞ്ചരമാസം കൊണ്ടാണ്  ഡിഎംആര്‍സി  പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഗതാഗതക്കുരുക്കില്‍ നട്ടം…

പാലക്കാട് യുഡിഎഫ് ഹർത്താൽ പുരോഗമിക്കുന്നു

Posted by - Nov 5, 2019, 10:06 am IST 0
പാലക്കാട് : വാളയാറിലെ പെൺകുട്ടികൾ മരിച്ച കേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്  യുഡിഎഫ് നടത്തുന്ന ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.…

മഞ്ചേശ്വരത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

Posted by - Oct 11, 2019, 04:01 pm IST 0
മഞ്ചേശ്വരം: ആര്‍എസ്എസ് പ്രവര്‍ത്തകൻ പ്രണമ് ഭണ്ഡാരി(21)ക്ക് വെട്ടേറ്റു. കഴിഞ്ഞ ദിവസം നടന്ന മിലിട്ടറി റിക്രൂട്ട്‌മെന്റില്‍ സെലക്ഷന്‍ കിട്ടിയിരുന്നു. അതിന്റെ ഭാഗമായി എന്നും രാവിലെ ഓടുന്ന പതിവ് ഉണ്ടായിരുന്നു.…

റിമാന്‍ഡ് പ്രതി മരിച്ച സംഭവം: എസ്‌ഐ ഉള്‍പ്പെടെ നാലുപൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; സിഐ അടക്കം ആറുപേര്‍ക്ക് സ്ഥലംമാറ്റം  

Posted by - Jun 25, 2019, 11:16 pm IST 0
ഇടുക്കി: പീരുമേട് പോലീസ് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി മരിക്കാനിടയായ സംഭവത്തില്‍ 10 പോലീസുകാര്‍ക്കെതിരെ നടപടി. നെടുങ്കണ്ടം എസ്.ഐ അടക്കം നാല് പോലീസുകാരെ സസ്പെന്റു ചെയ്തു. സി.ഐ അടക്കം…

മനുഷ്യച്ചങ്ങലക്കിടെ യുവാവിന്റെ ആല്മഹത്യ ശ്രമം 

Posted by - Jan 26, 2020, 05:14 pm IST 0
കൊല്ലം; പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽഡിഎഫ് തീർത്ത മനുഷ്യ മഹാശൃഖംലയ്ക്കിടെ കൊല്ലത്ത് യുവാവ് ഞരമ്പ് മുറിച്ച്  ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മന്ത്രിമാരുടെ വേദിക്ക് സമീപത്തേക്ക് ഓടിക്കയറാൻ ശ്രമിച്ചു.…

Leave a comment