റിപ്പോ നിരക്ക് 5.75 ശതമാനമായി കുറച്ചു; വായ്പ പലിശയില്‍ കുറവ് വരും  

354 0

ന്യൂഡല്‍ഹി: ആറ് ശതമാനമായിരുന്ന റിപ്പോ നിരക്ക് 5.75 ശതമാനമായി കുറച്ച് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ. റിവേഴ്സ് റിപ്പോ നിരക്ക് 5.50 ശതമാനമായും കുറച്ചിട്ടുണ്ട്. മൂന്ന് ദിവസമായി നടക്കുകയായിരുന്ന പണ അവലോകന യോഗത്തിന് ശേഷമാണ് റിസര്‍വ് ബാങ്ക് ഈ തീരുമാനത്തിലേക്ക് എത്തുന്നത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റം കൊണ്ടുവരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലും തുടര്‍ന്ന് ഏപ്രിലിലും ഇത്തരത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് മാറ്റിയിരുന്നു.

2019 ഏപ്രിലിലും ഫെബ്രുവരിയിലും നടന്ന പണവായ്പ അവലോകനത്തില്‍ കാല്‍ശതമാനം വീതം റിപ്പോ നിരക്കില്‍ കുറവുവരുത്തിയിരുന്നു. ഇതോടെ ഈ കലണ്ടര്‍ വര്‍ഷം ഒരുശതമാനത്തിനടുത്ത് നിരക്കില്‍ കുറവുണ്ടായി.

ധനനിലപാടില്‍ വന്ന മാറ്റമാണ് ഇത്തരത്തില്‍ വീണ്ടും റിപ്പോ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. വായ്പാ നയത്തില്‍ 'ന്യൂട്രല്‍' നിലപാടില്‍ തുടരുകയായിരുന്ന റിസര്‍വ് ബാങ്ക് 'അക്കോമൊഡേറ്റിവ്' നിലപാടിലേക്ക് മാറിയതാണ് ഇതിന് കാരണം. വ്യവസായ രംഗത്തേക്ക് കൂടുതല്‍ പണലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ പുതിയ സമീപനമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

റിപ്പോ നിരക്ക് കുറഞ്ഞതോടെ ബാങ്ക് നല്‍കുന്ന വായ്പ്പകളുടെ നിരക്കും കുറയും. ഭവന, വാഹന വായ്പകളിലാണ് കാര്യമായും കുറവ് സംഭവിക്കാന്‍ പോകുന്നത്. വായ്പാനിരക്കില്‍ ഉയര്‍ച്ചയുണ്ടാകുന്ന രീതിയിലേക്ക് സമ്പദ്ഘടനയെ നയിക്കാന്‍ റിസര്‍വ് ബാങ്ക് താല്‍പ്പര്യപ്പെടുന്നില്ല എന്നാണ് ഈ തീരുമാനത്തില്‍ നിന്നും വ്യക്തമാകുന്നത്.വിപണിയിലേക്ക് കൂടുതല്‍ പണം എത്താനും ബാങ്കിന്റെ ഈ പുതിയ തീരുമാനം സഹായിക്കും. ഇങ്ങനെ വിപണിയിലെ സമ്മര്‍ദ്ദം കുറയ്ക്കാനും സാധിക്കും. നിലവില്‍ 5.8 ശതമാനത്തില്‍ നില്‍ക്കുന്ന ജി.ഡി.പിയെ പെട്ടെന്നുതന്നെ ഉയര്‍ച്ചയിലേക്ക് എത്തിക്കാന്‍ റിസര്‍വ് ബാങ്കിന്റെ ഈ നീക്കത്തിന് സാധിക്കും എന്നും വിലയിരുത്തപ്പെടുന്നു.

വായ്പ പലിശയില്‍ കുറവ് വരുന്നതോടൊപ്പം നിക്ഷേപ പലിശയും താഴും. ബാങ്ക് നിക്ഷേപങ്ങള്‍ക്കു പുറമെ, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളെയും ഇത് ബാധിക്കും. ജൂലായില്‍ പലിശ പരിഷ്‌കരിക്കുമ്പോള്‍ ഇത് പ്രതിഫലിക്കാനാണ് സാധ്യത.

Related Post

ഇന്ത്യന്‍ ഏലത്തിന് സൗദി അറേബ്യയില്‍ തിരിച്ചടി  

Posted by - May 8, 2018, 06:31 pm IST 0
ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഏലത്തിന് സൗദി അറേബ്യയില്‍ നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. അമിത കീടനാശിനിയാണ് നിരോധനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.  2018 ജനുവരിയില്‍ ഉല്‍പാദിപ്പിച്ച് 2020 ല്‍…

ടെലികോം കുടിശിക: ഇളവില്ലെന്നു സുപ്രീം കോടതി…

Posted by - Mar 19, 2020, 01:10 pm IST 0
ന്യൂഡൽഹി: സ്പെക്ട്രം യൂസർ ചാർജ്, ലൈസൻസ് ഫീസ് കുടിശികയിനത്തിൽ ടെലികോം കമ്പനികളോട്  കഴിഞ്ഞ ഒക്ടോബർ 24നു മുൻപുള്ള പലിശയും പിഴയും പിഴപ്പലിശയും ഈടാക്കേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ നിലപാട്…

എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ചോദ്യംചെയ്യൽ ഒഴിവാക്കി അനിൽ അംബാനി; വെർച്വൽ ഹാജരാകാൻ അനുമതിയില്ല

Posted by - Nov 14, 2025, 12:10 pm IST 0
പണമിടപാട് കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ഹാജരാകാൻ നൽകിയ നോട്ടീസിന് മറുപടിയായി വെർച്വൽ ഹാജരാക്കൽ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന റിലയൻസ് ADAG ചെയർമാൻ അനിൽ ഡി. അംബാനിക്ക് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്…

ഗള്‍ഫ് എയര്‍ മേയ് ഒന്ന് മുതൽ പുതിയ സർവീസ് ആരംഭിക്കുന്നു 

Posted by - Apr 29, 2018, 03:50 pm IST 0
ബംഗളൂരു:  ഗള്‍ഫ് എയര്‍ മേയ് ഒന്ന് മുതൽ പുതിയ സർവീസ് ആരംഭിക്കുന്നു. ബംഗളൂരുവിൽ നിന്ന് ബഹ്റൈനിലേക്ക്  നേരിട്ട് വിമാന സർവീസ് ആരംഭിക്കാനൊരുങ്ങുകയാണ് ഗള്‍ഫ് എയര്‍. നിലവിൽ കർണാടകയിൽ…

ഇന്ത്യയുടെ നാവിക ആശയവിനിമയത്തിന് വൻ കുതിപ്പ്; ജിസാറ്റ്-7ആർ (GSAT-7R) പ്രവർത്തനം ആരംഭിച്ചു

Posted by - Nov 12, 2025, 03:42 pm IST 0
മുംബൈ: ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ (Indian Ocean Region – IOR) തങ്ങളുടെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യ നിർണ്ണായകമായ ഒരു ചുവടുവെപ്പ് നടത്തിയിരിക്കുന്നു. ഇന്ത്യൻ നാവികസേനയ്ക്കായി…

Leave a comment