വിൽപനയിൽ റെക്കോഡ് സൃഷ്ടിച്ച് റെഡ്മീ നോട്ട് 7 പരമ്പര

222 0

ദില്ലി: ഒരു മാസത്തിനിടയില്‍ ഇന്ത്യയില്‍ പത്ത് ലക്ഷം യൂണിറ്റുകള്‍ വിറ്റ് റെക്കോഡ് സൃഷ്ടിച്ച് ഷവോമിയുടെ റെഡ്മീ 7 പരമ്പര ഫോണുകള്‍.  

റെഡ്മീ നോട്ട് 7, റെഡ്മീ നോട്ട് 7 പ്രോ എന്നിവയുടെ വില്‍പ്പന ഒരു ദശലക്ഷം എന്ന നാഴികകല്ല് പിന്നിട്ടുവെന്നാണ് ഷവോമി അറിയിക്കുന്നത്.  കഴിഞ്ഞ മാസം ആണ് ഈ ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതുവരെ ഫ്ലാഷ് സെയില്‍ ആയിട്ടാണ് ഫോണ്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നത്. ആഗോളതലത്തില്‍ മാര്‍ച്ച് 29ന് ഈ ഫോണുകള്‍ 4 ദശലക്ഷം യൂണിറ്റുകള്‍ വിറ്റുപോയി എന്നാണ് റിപ്പോര്‍ട്ട്.

നോട്ട് 7 പ്രോ ഇന്ത്യയിൽ മാര്‍ച്ചിലാണ് അവതരിപ്പിച്ചത് . 48 എംപി പ്രധാന ക്യാമറയാണ് റെഡ്മീ നോട്ട് 7 സീരിസ് എത്തുന്നത്. ഡിസൈനിൽ പുതിയ കൺസെപ്റ്റായ ഓറ ഡിസൈനാണ് ഷവോമി നോട്ട് 7 സീരിയസിൽ അവലംബിച്ചിരിക്കുന്നത്.

 2.5 ഡി ക൪വ്ഡ് ഗ്ലാസാണ് ഫോണിന്‍റെ ഡിസ്പ്ലേയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. 6 ലെയ൪ ഗ്ലോസി ഫിനിഷാണ് നോട്ട് 7 പ്രോയ്ക്ക് ഉള്ളത്. 

റെഡ്മീ നോട്ട് 7 പ്രോയിൽ എത്തുമ്പോൾ പെ൪ഫോമൻസിന് വേണ്ടി പുതിയ പ്രോസസ്സ൪ ഷവോമി കണ്ടെത്തിയിരിക്കുന്നത്. ക്രിയോ 460 ആ൪ക്കിട്ടെക്കോടെ എത്തുന്ന സ്നാപ്ഡ്രാഗൺ 675 ആണ് ഫോണിന്‍റെ ചിപ്പ് സെറ്റ്. മികച്ച ഗെയിം,ബാറ്ററി, ചൂടാവാത്ത പ്രവ൪ത്തനം ഈ ഫോണിന് ലഭിക്കും എന്നാണ് ഷവോമിയുടെ അവകാശവാദം. 6ജിബിയാണ് ഫോണിന്‍റെ റാം ശേഷി. ഒപ്പം അടിസ്ഥാന ശേഖരണ ശേഷി 128 ജിബിയാണ്. 4000 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. ഒപ്പം ക്വിക്ക് ചാ൪ജിംഗ് സംവിധാനവും ഫോണിനുണ്ട്. 

14 കസ്റ്റമറൈസേഷനോടെ എത്തുന്ന എംഐ 10 ഇന്റ൪ഫേസാണ് ആൻഡ്രിയോ പൈ ഒപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ളത്. യൂണിഗ്ലാസ് ബോഡി ഫോണിന്‍റെ പിന്നിലും മുന്നിലും ഗോറില്ല ഗ്ലാസ് 5 പ്രോട്ടക്ഷനുണ്ട്. യുഎസ്ബി ആദ്യമ‌ായി സി ടൈപ്പ‌ാണ്. എന്ന‌ാൽ ഓഡിയോ ജാക്കറ്റും, ഐആ൪ ബ്ലാസ്റ്ററും നിലനി൪ത്തിയിട്ടുണ്ട്. 6.3 ഇഞ്ച് ഫുൾ എച്ച്ഡിയാണ് ഫോണിന്റെ സ്ക്രീൻ വലിപ്പം. ഡോട്ട് നോച്ച് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 

റെഡ്മീ നോട്ട് 7 പ്രോയുടെ വിലയിലേക്ക് വന്ന‌ാൽ 4ജിബി+64 ജിബി പതിപ്പിന് വില 13,999 രൂപയാണ്. ഇതേ ഫോണിന്റെ 6ജിബി പതിപ്പിന് 16,999 രൂപയാണ് വില.

Related Post

80000 ഓളം പേർക്ക് തൊഴിൽ അവസരവുമായി റിലയന്‍സ് ജിയോ

Posted by - Apr 30, 2018, 01:03 pm IST 0
80000 ഓളം പേർക്ക് തൊഴിൽ അവസരവുമായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ . ഇനിയും 75,000 മുതല്‍ 80000 വരെ ആളുകളെ നിയമിക്കുമെന്ന് കമ്പനിയുടെ ചീഫ്…

സ്വര്‍ണവിലയില്‍ കുറവ് 

Posted by - Mar 27, 2019, 05:22 pm IST 0
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,995 രൂപയും പവന് 23,960 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്ഈ.  മാസം തുടക്കത്തിൽ 24,520 രൂപ…

നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി  

Posted by - Mar 30, 2019, 10:53 am IST 0
ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികൾ വായ്പയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിക്ക് ബ്രിട്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി ജാമ്യം നിഷേധിച്ചു. കേസ് അടുത്ത മാസം 26ന്…

വാട്സ്‌ആപ്പില്‍ ഇനി ട്രെയിന്‍ സമയവും അറിയാം

Posted by - Jul 21, 2018, 12:46 pm IST 0
ഇനി ട്രെയിന്‍ സമയവും അറിയാന്‍ പുതിയ സൗകാര്യമൊരുക്കി വാട്സ്‌ആപ്പ്. ഇന്ത്യന്‍ റെയില്‍വേയാണ് വാട്സ്‌ആപ്പില്‍ ട്രെയിന്‍ സമയം അറിയാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. ട്രെയിനിന്റെ സമയവും ട്രെയിന്‍ എവിടെയെത്തിയെന്നും എല്ലാം…

ഭക്ഷ്യയെണ്ണ കമ്പനി രുചി സോയയെ പതഞ്ജലി ഏറ്റെടുക്കും

Posted by - Apr 12, 2019, 12:34 pm IST 0
ദില്ലി: വളരെ നാളുകളായി തുടര്‍ന്ന് വന്ന വിലപേശലുകള്‍ക്ക് ഒടുവില്‍ വിരാമമായി. രാജ്യത്തെ മുന്‍നിര ഭക്ഷ്യയെണ്ണ കമ്പനിയായ രുചി സോയയെ യോഗ ഗുരു ബാബ രാംദേവിന്‍റെ പതഞ്ജലി ഏറ്റെടുക്കും. കടക്കെണിയിലായ…

Leave a comment