'ധോണി ഷോ'യ്ക്ക് പിഴശിക്ഷ ;  താരത്തെ വിമർശിച്ചു ക്രിക്കറ്റ് ലോകം

274 0

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെയുണ്ടായ "നോബോൾ' വിവാദവുമായി ബന്ധപ്പെട്ട് നടന്ന "ധോണി ഷോ'യിൽ താരത്തിന് ഐപിഎൽ അച്ചടക്ക സമിതി മാച്ച് ഫീസിന്‍റെ 50 ശതമാനം പിഴയിട്ടു. എന്നാൽ മത്സരത്തിനിടെ ഗ്രൗണ്ടിലിറങ്ങി അംപയർമാരോട് കയർത്ത ധോണിക്ക് വിലക്ക് ഉൾപ്പടെയുള്ള കടുത്ത ശിക്ഷ നൽകണമെന്ന് വാദിക്കുന്നവരും ഏറെയാണ്.

 വ്യാഴാഴ്ച നടന്ന മത്സരത്തിനിടെയായിരുന്നു കളിക്കളത്തിൽ "കൂൾ' എന്ന വിളിപ്പേരുള്ള ധോണിയുടെ "ഹോട്ട് ലുക്ക്' കണ്ടത്. 

ബെൻ സ്റ്റോക്സ് എറിഞ്ഞ അവസാന ഓവറിലെ നാലാം പന്തിൽ അംപയർ നോബോൾ വിളിച്ച ശേഷം പിൻവലിച്ചതാണ് ധോണിയെ ചൊടിപ്പിച്ചത്. ക്രീസിലുണ്ടായിരുന്ന ചെന്നൈ സൂപ്പർ കിംഗ്സ് താരം രവീന്ദ്ര ജഡേജ അംപയർമാരോട് തർക്കിക്കുന്നതിനിടെ നാടകീയമായി ധോണി ഗ്രൗണ്ടിലിറങ്ങുകയായിരുന്നു.

അംപയർമാരുടെ അടുത്തെത്തി ക്ഷുഭിതനായി സംസാരിച്ച ധോണി രാജസ്ഥാൻ താരം സ്റ്റോക്സിനോടും തർക്കിക്കുന്നുണ്ടായിരുന്നു. അംപയർമാർ തീരുമാനം മാറ്റില്ലെന്ന് മനസിലാക്കിയ ധോണി കളം വിട്ടെങ്കിലും വളരെ അസ്വസ്ഥനായാണ് കാണപ്പെട്ടത്. എന്നാൽ അവസാന പന്തിൽ സിക്സർ നേടി മത്സരം ചെന്നൈ ജയിച്ചതോടെ ധോണിയുടെ മുഖത്ത് ചിരി വിടരുകയും ചെയ്തു.

Related Post

മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മിന്നും ജയം

Posted by - Dec 30, 2018, 08:09 am IST 0
മെല്‍ബണ്‍: മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ്ക്കെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം. 137 റണ്‍സിനാണ് കോഹ്‌ലിയും സംഘവും ഓസീസിനെ കെട്ടുകെട്ടിച്ചത്.

ഐപിഎല്ലിൽ ഇന്ന് ചെന്നൈ-പഞ്ചാബ് പോരാട്ടം

Posted by - Apr 6, 2019, 01:34 pm IST 0
ചെന്നൈ: ഐപിഎല്ലിൽ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പ‍ർ കിംഗ്സ് വൈകിട്ട് നാലിന് കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ആണ്…

ഐപിഎല്ലില്‍  മുംബൈയെ 34 റണ്‍സിന് തോൽപിച്ച് നൈറ്റ് റൈഡേഴ്സ്  

Posted by - Apr 29, 2019, 12:50 pm IST 0
കൊല്‍ക്കത്ത: ഹര്‍ദ്ദിക് പാണ്ഡ്യയുടെ അവിശ്വസനീയ ഇന്നിംഗ്സിനും മുംബൈയെ രക്ഷിക്കാനായില്ല . ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് 34 റണ്‍സിന് തോറ്റ മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫ് ഉറപ്പിക്കാന്‍…

ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

Posted by - Apr 15, 2019, 05:03 pm IST 0
സിഡ്‌നി: ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 12 മാസത്തെ വിലക്കിനുശേഷം ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും ടീമിൽ തിരിച്ചെത്തി.  എന്നാല്‍…

ബെംഗളൂരു എഫ്.സി  ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ഫൈനലില്‍ 

Posted by - Mar 12, 2018, 08:38 am IST 0
ബെംഗളൂരു എഫ്.സി  ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ഫൈനലില്‍  പുണെ സിറ്റി നേടിയ ഒരു ഗോളിനെതിരെ മൂന്ന് ഗോളുകൾ നേടി ബെംഗളൂരു എഫ്.സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ഫൈനലില്‍…

Leave a comment