പ്ലസ്‌വണ്‍ സീറ്റ് 20ശതമാനം വര്‍ധിപ്പിച്ചു  

218 0

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്ററിസ്‌കൂളുകളിലെ പ്ലസ്‌വണ്‍സീറ്റുകള്‍ 20 ശതമാനം വര്‍ധിപ്പിച്ചു. പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് പരമാവധി
സീറ്റുകള്‍ ലഭ്യമാക്കാനായികഴിഞ്ഞ വര്‍ഷവും പ്ലസ്‌വണ്ണില്‍ 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചിരുന്നു.സംസ്ഥാനത്താകെ 3,61,713പ്ലസ്‌വണ്‍ സീറ്റുകളാണ്ഇത്തവണയുള്ളത്. ഇതില്‍2,39,044 സീറ്റുകളിലാണ് ഏകജാലക സംവിധാനത്തിലൂടെപ്രവേശനം നല്‍കുന്നത്. ബാക്കി സീറ്റുകള്‍ മാനേജ്‌മെന്റ്,അണ്‍എയ്ഡഡ്,കമ്മ്യൂണിറ്റിക്വാട്ട വിഭാഗങ്ങളിലാണ്.4,26,513 കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സി
പരീക്ഷ പാസായത്. ഇതോടൊപ്പം കേന്ദ്ര സിലസില്‍നിന്ന് വരുന്ന കുട്ടികളുംപ്ലസ്‌വണ്‍ സീറ്റിനായി അപേക്ഷിക്കും. സീറ്റ് വര്‍ധിപ്പിച്ചില്ലെങ്കില്‍ 1.25 ലക്ഷത്തോളംകുട്ടികള്‍ക്ക് സീറ്റ് ലഭിക്കാത്തഅവസ്ഥ വരുമെന്ന പശ്ചാത്തലത്തിലാണ് സീറ്റുകള്‍വര്‍ധിപ്പാക്കാന്‍ തീരുമാനിച്ചത്.

Related Post

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം നിയമസഭയിൽ  പാസാക്കി

Posted by - Dec 31, 2019, 01:38 pm IST 0
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെയും നിയമനിര്‍മാണ സഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം നിർത്തലാക്കിയതിനെതിരായും പ്രമേയം പാസാക്കിയതിനുശേഷം  നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പൗരത്വ നിയമദേഗതി നിയമം മതവിവേചനത്തിന് ഇടയാക്കുന്നതാണ്. നിയമം…

മരട് ഫ്ലാറ്റ് വിഷയത്തിൽ  സർക്കാർ ഉടനടി  സർവകക്ഷി യോഗം വിളിക്കണമെന്ന് പി.എസ്.ശ്രീധരൻപിള്ള

Posted by - Sep 13, 2019, 04:40 pm IST 0
കൊച്ചി: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ബിജെപി രംഗത്ത്. ഈ വിഷയത്തിൽ  സർക്കാർ അടിയന്തിരമായി സർവകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ…

ലാവലിന്‍ കേസ് ചൊവ്വാഴ്ച പരിഗണിക്കും; സുപ്രീംകോടതി ബഞ്ചില്‍ മാറ്റം, രണ്ട് ജഡ്ജിമാര്‍ മാറും  

Posted by - Feb 19, 2021, 03:05 pm IST 0
ഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയിലെ ബെഞ്ചില്‍ മാറ്റം. ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, കെ എം ജോസഫ്…

കടയടച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ അധികാരമില്ല: ജസ്റ്റിസ് കെമാല്‍  പാഷ

Posted by - Feb 25, 2020, 12:38 pm IST 0
ന്യൂദല്‍ഹി: ബിജെപിയുടെ സി എ എ വിശദീകരണ യോഗം നടക്കുന്ന സ്ഥലങ്ങളില്‍ കടയടച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ അധികാരമില്ലെന്ന്  ജസ്റ്റിസ് കെമാല്‍ പാഷ. കടഅടക്കുന്നവര്‍ക്കെതിരെ കേസ് എടുക്കാന്‍ പോലീസിനും…

സ്ഥാനാര്‍ത്ഥിയാക്കിയാല്‍ നാളെ പ്രചാരണം തുടങ്ങും; തീരുമാനം ഹൈക്കമാന്‍ഡിന്റേതെന്ന് മുരളീധരന്‍  

Posted by - Mar 14, 2021, 06:15 pm IST 0
കോഴിക്കോട്: നേമത്ത് സ്ഥാനാര്‍ത്ഥി ആക്കുമോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് കെ മുരളീധരന്‍. നേമത്ത് യുഡിഎഫിന് വിജയിക്കാന്‍ കഴിയുമെന്നും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെങ്കില്‍ പൂര്‍ണ്ണ വിജയമായിരിക്കുമെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.…

Leave a comment