മഹാരാഷ്ട്രയില്‍ ഉഷ്ണതരംഗം: എട്ടുമരണം  

319 0

മുംബൈ: വരള്‍ച്ചയോടൊപ്പം മഹാരാഷ്ട്രയില്‍ ആഞ്ഞടിക്കുന്ന ഉഷ്ണതരംഗത്തില്‍ഇതുവരെ എട്ടുപേര്‍ മരിച്ചു. സംസ്ഥാനത്തെ വിവിധആശുപത്രികളില്‍ 440 പേര്‍ചികിത്സ തേടി.ഛര്‍ദ്യതിസാരം, തൊണ്ടയിലെ അണുാധ, ശ്വാസതടസ്സം തുടങ്ങിയ അസുഖങ്ങളും വര്‍ധിച്ചിട്ടുണ്ട്.ഔറംഗാബാദ്, ഹിംഗോളി, പര്‍ഭണി, ബീഡ്, ദുലെ എന്നീജില്ലകളിലുള്ളവരാണ് ഉഷ്ണതരംഗത്തില്‍ മരിച്ചത്.അകോള (186 പേര്‍), നാഗ്പുര്‍ (156), ലാത്തൂര്‍(68),നാസിക് (23) തുടങ്ങിയ ജില്ലകളിലുള്ളവരാണ് ചികിത്സതേടിയിട്ടുള്ളത്. ഉഷ്ണതരംഗംകാരണം അസുഖാധിതരാകുന്നവരെ ചികിത്സിക്കാന്‍ഈ ജില്ലകളില്‍ പ്രത്യേകക്ലിനിക്കുകളും പ്രവര്‍ത്തനമാരംഭിച്ചു.ഉച്ച മുതല്‍ വൈകീട്ട്അഞ്ചുവരെ വീടുകളില്‍നിന്നും പുറത്തിറങ്ങരുതെന്ന് ജില്ലാധികൃതര്‍ നിര്‍ദേശംനല്‍കി.കാര്‍ ണേറ്റഡ് പാനീയങ്ങള്‍, മദ്യം, കാപ്പി, ചായഎന്നിവയുടെ ഉപഭോഗംകുറയ്ക്കണം. ശുദ്ധജലംകൂടുതലായി കുടിക്കണം.ബാക്ടീരിയയും വൈറസുംപെരുകാന്‍ ഉയര്‍ന്ന താപനില ഇടയാക്കിയിട്ടുണ്ട്.അതിനാല്‍ വഴിയോരഭക്ഷണവുംപഴച്ചാറുകളും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പുംനിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വിദര്‍ഭമേഖലയിലെ അകോള, ബുര്‍ഡദാന, നാഗ്പുഡ, ബണ്ടാര,ഗഡ്ചിരോളി, ഗോണ്ടിയ എന്നിവിടങ്ങളില്‍ താപനില45 ഡിഗ്രി കടന്നിട്ടുണ്ട്. മറാത്ത്‌വാഡ മേഖലയും കടുത്തവരള്‍ച്ചയാണ് അഭിമുഖീകരിക്കുന്നത്.

Related Post

കനത്ത മഴ: സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു 

Posted by - Jun 30, 2018, 02:25 pm IST 0
ശ്രീനഗര്‍: കനത്ത മഴയെ തുടര്‍ന്ന്‍ ജമ്മു കാശ്മീര്‍ ഡിവിഷനിലെ സ്‌കൂളുകള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്തുന്നതിനായി ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍.വോറ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.…

പോക്സോ നിയമത്തിൽ ഭേദഗതിക്ക് സാധ്യത

Posted by - Apr 21, 2018, 08:15 am IST 0
പോക്സോ നിയമത്തിൽ ഭേദഗതിക്ക് സാധ്യത പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവർക്കുള്ള ശിക്ഷ വധശിക്ഷയാക്കുന്നതിനുവേണ്ടി പോക്സോ നിയമം ഭേദഗതി ചെയ്യാൻ ആലോചിക്കുന്നു എന്ന് കേന്ദ്ര സർക്കാർ…

ഇന്ധനവില കുറഞ്ഞു

Posted by - Nov 5, 2018, 09:18 am IST 0
ന്യൂഡല്‍ഹി: കുതിച്ചുയര്‍ന്ന ഇന്ധനവില താഴേക്ക്. തുടര്‍ച്ചയായി 18 ദിവസവും ഇന്ധനവില കുറഞ്ഞു . കഴിഞ്ഞ മാസം 18 മുതലാണ് ഇന്ധനവില തുടര്‍ച്ചയായി 18 ദിവസവും കുറഞ്ഞത്. രാജ്യമൊട്ടാകെ…

മുംബൈയില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു

Posted by - Dec 17, 2018, 09:22 pm IST 0
മുംബൈ : മുംബൈയിലെ അന്ധേരിയില്‍ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. വൈകീട്ട് നാല് മണിയോടെ അന്ധേരിയിലെ മരോളിലെ സര്‍ക്കാര്‍ ആശുപത്രിയുടെ നാലാം നിലയിലാണ് ആദ്യം തീ…

സാക്‌സോഫോണ്‍ വിദഗ്ധന്‍ കദ്രി ഗോപാല്‍നാഥ് (69) അന്തരിച്ചു

Posted by - Oct 11, 2019, 10:08 am IST 0
മംഗളൂരു: പ്രശസ്ത സാക്‌സോഫോണ്‍ വിദഗ്ധന്‍ കദ്രി ഗോപാല്‍നാഥ് (69) അന്തരിച്ചു. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം.കര്‍ണാടകയിലെ ദക്ഷിണ കാനറയില്‍ ജനിച്ച ഗോപാല്‍നാഥ് നാഗസ്വര വിദ്വാനായ അച്ഛനായിരുന്നു…

Leave a comment