സിറിയക്കെതിരെ അമേരിക്കയുടെ വ്യോമാക്രമണം. ദമാസ്കസിനു സമീപം ദൂമയില്‍ സിറിയ നടത്തിയ രാസായുധാക്രമണത്തിനുളള പ്രതികാരമായാണ് ആക്രമണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്  വിശദീകരിച്ചു.

168 0

വാഷിങ്ടണ്‍: സിറിയക്കെതിരെ അമേരിക്കയുടെ വ്യോമാക്രമണം. ദമാസ്കസിനു സമീപം ദൂമയില്‍ സിറിയ നടത്തിയ രാസായുധാക്രമണത്തിനുളള പ്രതികാരമായാണ് ആക്രമണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്  വിശദീകരിച്ചു. ഫ്രാന്‍സും ബ്രിട്ടനുമായി ചേര്‍ന്ന് നടത്തുന്ന പ്രത്യാക്രമണം പുരോഗമിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. സിറിയന്‍ സൈന്യം രാസായുധ പ്രയോഗം നടത്തിയെന്ന് ആരോപണമുളള സ്ഥലങ്ങളിലാണ് യു.എസ് സഖ്യസേനയുടെ ആക്രമണം. സ്വന്തം ജനങ്ങള്‍ക്കെതിരായാണ് സിറിയ ആക്രമണം നടത്തുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. സിറിയയിലെ രാസായുധ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നും, അമേരിക്കന്‍ ജനതയെ അഭിസംബോധന ചെയ്യവെ ട്രംപ് പറഞ്ഞു. 

എന്നാല്‍ സിറിയക്കെതിരായ ആക്രമണ വാര്‍ത്തകള്‍ സിറിയന്‍ ഭരണകൂടം നിഷേധിച്ചു. 

Related Post

കുവൈത്തില്‍ കനത്തമഴ തുടരുന്നു;ജനജീവിതം തടസപ്പെട്ടു

Posted by - Nov 15, 2018, 09:09 am IST 0
കുവൈത്തില്‍ കനത്തമഴ തുടരുന്നു. കാറ്റും ഇടിമിന്നലും ശക്തമാണ് മിക്ക പ്രദേശങ്ങളിലും വെള്ളം കയറി ഗതാഗതം താറുമാറായി. ജനജീവിതം തടസപ്പെട്ടു. കുവൈത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കനത്തമഴ തുടരുകയാണ്…

യെമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മലയാളി യുവതി

Posted by - May 4, 2018, 02:00 pm IST 0
യെമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മലയാളി യുവതി. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയ ശിക്ഷിക്കപ്പെട്ടത് കൊലക്കേസിലാണ്. യെമനി യുവാവിനെ കൊന്നകേസിലെ പ്രതിയാണ് നിമിഷ. ജീവനും മാനവും നഷ്ടപ്പെടുമെന്ന…

യാത്രാ വിമാനം അടിയന്തരമായി ഒഴിപ്പിച്ചു

Posted by - Oct 25, 2018, 07:28 am IST 0
വാഷിംടണ്‍: അമേരിക്കയിലെ മിയാമിയില്‍ യാത്രാ വിമാനം അടിയന്തരമായി ഒഴിപ്പിച്ചു. സുരക്ഷാ പ്രശ്‌നങ്ങളേത്തുടര്‍ന്നാണ് വിമാനം ഒഴിപ്പിച്ചത്. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

പർവേസ് മുഷാറഫിന് വധശിക്ഷ വിധിച്ചു

Posted by - Dec 17, 2019, 01:40 pm IST 0
ഇസ്ലാമബാദ് : പാക്കിസ്ഥാന്റെ മുൻ പ്രസിഡൻറ് പർവേസ് മുഷാറഫിന് വധശിക്ഷ വിധിച്ചു. പെഷാവറിലുള്ള പ്രത്യേക കോടതിയാണ് മുൻ പ്രസിഡന്റി വധശിക്ഷ വിധിച്ചത്. രാജ്യത്തിൻറെ ഭരണഘടന അട്ടിമറിച്ച് 2007ൽ…

അമേരിക്കയിലെ ഫ്‌ലോറിഡയില്‍ 136 യാത്രക്കാരുമായി ബോയിംഗ് വിമാനം നദിയില്‍ വീണു  

Posted by - May 4, 2019, 11:22 am IST 0
വാഷിങ്ടന്‍: അമേരിക്കയിലെ ഫ്‌ലോറിഡയില്‍ 136 യാത്രക്കാരുമായി പറന്ന ബോയിംഗ് 737 വിമാനം നദിയില്‍ പതിച്ചു. ഫ്‌ലോറിഡയിലെ ജാക്‌സണ്‍വില്ലയ്ക്കു സമീപം സെന്റ് ജോണ്‍സ് നദിയിലേക്കാണ് ബോയിങ് 737 വിമാനം…

Leave a comment