പാകിസ്താനില്‍ ട്രെയിൻ തീപിടിച് 65 പേർ മരിച്ചു 

319 0

ഇസ്ലാമാബാദ്: പാകിസ്താനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ  തീപ്പിടിച് 65 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബ് പ്രവിശ്യയിലെ റഹീം യാര്‍ ഖാന്‍ പട്ടണത്തിന് സമീപമാണ് സംഭവം നടന്നത് .ട്രെയിനിലെ ഒരു യാത്രക്കാരന്‍ ഗ്യാസ് അടുപ്പ് ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് തീപ്പിടുത്തമുണ്ടായത്. തീപ്പിടിത്തത്തില്‍ മൂന്ന് ബോഗികള്‍ പൂര്‍ണമായും കത്തി നശിച്ചു. രണ്ട് അടുപ്പുകളാണ് പൊട്ടിത്തെറിച്ചതെന്നും പാചകത്തിന് ഉപയോഗിച്ച എണ്ണയ്ക്ക് തീപ്പിടിച്ചത് അപകടത്തിന്റെ ആഴം  കൂട്ടിയതായും റെയില്‍വേ മന്ത്രി ശൈഖ് റാഷിദ് അറിയിച്ചു. 

Related Post

ജിദ്ദയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചു

Posted by - May 30, 2018, 11:40 am IST 0
ജിദ്ദ: പരീക്ഷണാടിസ്ഥാനത്തില്‍ ജിദ്ദയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചു. ആദ്യ വിമാനത്തിലെത്തിയവരെ സ്വീകരിക്കാനും യാത്ര അയക്കാനും സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് കീഴിലെ ഉദ്യോഗസ്ഥരും വിമാനത്താവള ജോലിക്കാരുമുണ്ടായിരുന്നു. ഉപഹാരങ്ങള്‍…

ഞങ്ങൾ യുദ്ധത്തിന്  തയ്യാറായിനിൽക്കുകയാണ്'; ഇറാനെതിരെ  യുഎസ്

Posted by - Sep 17, 2019, 10:14 am IST 0
ടെഹ്‌റാന്‍: അരാംകോയുടെ എണ്ണ ശുദ്ധീകരണശാലകളിലെ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച് അമേരിക്ക രംഗത്തെത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും ആക്രമണം യെമനില്‍ നിന്നാണെന്നതിനു തെളിവുകള്‍…

ഐസിസില്‍ ചേരാന്‍ കണ്ണൂരില്‍ നിന്ന് നാടുവിട്ട യുവാവ് കൊല്ലപ്പെട്ടതായി വിവരം 

Posted by - Jan 17, 2019, 08:52 am IST 0
കണ്ണൂര്‍: ആഗോള ഭീകര സംഘടനയായ ഐസിസില്‍ ചേരാന്‍ കണ്ണൂരില്‍ നിന്ന് രണ്ടു മാസം മുമ്പ് നാടുവിട്ട സംഘത്തിലെ യുവാവ് കൊല്ലപ്പെട്ടതായി വിവരം. കണ്ണൂര്‍ സിറ്റിയില്‍ താമസിച്ചിരുന്ന അഴീക്കോട്…

പർവേസ് മുഷാറഫിന് വധശിക്ഷ വിധിച്ചു

Posted by - Dec 17, 2019, 01:40 pm IST 0
ഇസ്ലാമബാദ് : പാക്കിസ്ഥാന്റെ മുൻ പ്രസിഡൻറ് പർവേസ് മുഷാറഫിന് വധശിക്ഷ വിധിച്ചു. പെഷാവറിലുള്ള പ്രത്യേക കോടതിയാണ് മുൻ പ്രസിഡന്റി വധശിക്ഷ വിധിച്ചത്. രാജ്യത്തിൻറെ ഭരണഘടന അട്ടിമറിച്ച് 2007ൽ…

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ഛ് മരിച്ചവരുടെ എണ്ണം 2000 കവിഞ്ഞു

Posted by - Feb 19, 2020, 09:24 am IST 0
ബെയ്ജിങ്:  ചൈനയില്‍ കൊറോണ വൈറസ് ബാധിച്ഛ് മരിച്ചവരുടെ എണ്ണം 2000 കടന്നുവെന്ന്  ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. 1749 പേര്‍ക്കു കൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.…

Leave a comment