യുഎസില്‍ സിനഗോഗിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു; വിദ്യാര്‍ത്ഥി പിടിയില്‍  

145 0

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലെ സിനഗോഗില്‍ വെടിവയ്പ്പ്. ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഒരു കുട്ടിയുള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സാന്‍ മാര്‍കോസിലെ കാല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ജോണ്‍ ഏണസ്റ്റാണ് സിനഗോഗിലേക്ക് ഇരച്ചു കയറി ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രാദേശിക സമയം രാവിലെ പതിനൊന്നരയോടെയാണ് ജോണ്‍ ഏണസ്റ്റ് സിനഗോഗിലേക്ക് റൈഫിളുമായി എത്തിയത്. ഒരു പ്രകോപനവുമില്ലാതെ ഇയാള്‍ ചുറ്റുമുള്ളവര്‍ക്ക് നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഒരു വൃദ്ധ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. രണ്ട് പുരുഷന്‍മാര്‍ക്കും ഒരു പെണ്‍കുട്ടിയ്ക്കും പരിക്കേല്‍ക്കുകയും ചെയ്തു. നാല് പേരെയും ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും വൃദ്ധയെ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു.

ആക്രമണത്തിന് ശേഷം വിദ്യാര്‍ത്ഥി സ്വന്തം വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് വളഞ്ഞതോടെ ഇയാള്‍ കീഴടങ്ങുകയായിരുന്നു.
പിറ്റസ്ബര്‍ഗ് സിനഗോഗില്‍ നിരവധിയാളുകളുടെ മരണത്തിനിടയാക്കിയ വെടിവെപ്പുണ്ടായി മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ജൂതര്‍ക്കെതിരെ ആക്രമണമുണ്ടായത്. പോലീസ് അക്രമിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇയാളുടെ കാറില്‍ നിന്നും മറ്റൊരും കൈത്തോക്കും കണ്ടെത്തിയിട്ടുണ്ട്.

Related Post

മലയാളികളെ വിട്ടുമാറാതെ ഭാഗ്യദേവത: ദുബായില്‍ ഭാഗ്യദേവത കടാക്ഷിച്ചവരുടെ പട്ടികയിലേക്ക് ഒരു മലയാളി കൂടി

Posted by - Jun 3, 2018, 11:44 pm IST 0
ദുബായ്: ദുബായില്‍ ഭാഗ്യദേവത കടാക്ഷിച്ചവരുടെ പട്ടികയിലേക്ക് ഒരു മലയാളി കൂടി. ഇത്തവണ 10 മില്യണ്‍ ദിര്‍ഹത്തിന്റെ (18,22,25,000 രൂപ) ലോട്ടറിയാണ് മലയാളിയായ ഡിക്‌സണ്‍ കാട്ടിച്ചിറ എബ്രഹാമിന് അടിച്ചത്.…

കാണാതായ വനിതയെ പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി

Posted by - Jun 16, 2018, 01:45 pm IST 0
മകാസര്‍: കാണാതായ ഇന്തോനേഷ്യന്‍ വനിതയെ 23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്നും കണ്ടെത്തി. 54കാരിയായ വാ ടിബയുടെ ശരീരമാണ് ഇത്തരത്തില്‍ ലഭിച്ചത്. ഇവരെ കാണാതായതിനെത്തുടര്‍ന്ന് തിരച്ചില്‍…

റോമിലുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അസുഖം

Posted by - Feb 28, 2020, 03:40 pm IST 0
റോം:  റോമിലുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അസുഖം പിടിപെട്ടു. ബുധനാഴ്ച റോമിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ജനങ്ങളോട് സംസാരിച്ചതിനു  പിന്നാലെയാണ് മാര്‍പ്പാപ്പ അസുഖ ബാധിതനായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അസുഖമായതിനാല്‍ വ്യാഴാഴ്ച…

കൊറോണ ബാധിച്ച് സൗദിയിൽ ആറു മരണം; 157 പേർക്ക് രോഗം സ്ഥിരീകരിച്ചു

Posted by - Apr 2, 2020, 02:15 pm IST 0
സൗദി അറേബ്യയിൽ 157 പേർക്ക് കൂടി ബുധനാഴ്ച  കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 1720 ആയി. ആറുപേരാണ്  ബുധനാഴ്ച മരിച്ചത്.  ആകെ മരണ…

സൗദിയില്‍ നാളെ മുതല്‍ കനത്ത മഴക്ക് സാധ്യത

Posted by - Nov 1, 2018, 08:22 am IST 0
ദമ്മാം: സൗദിയില്‍ പലയിടങ്ങളിലും നാളെ മുതല്‍ ഞായറാഴ്ചവരെ മഴക്ക് സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍…

Leave a comment