ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഇനി ആഗോള ഭീകരന്‍  

273 0

ന്യൂയോര്‍ക്ക്: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി യുഎന്‍ രക്ഷാസമിതി പ്രഖ്യാപിച്ചു. ഇന്ത്യയുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിനൊടുവിലാണ് യുഎന്‍ രക്ഷാ സമിതി മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരിക്കുന്നത്. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദ്ദീന്‍ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ചൈന എതിര്‍പ്പ് പിന്‍വലിച്ചതോടെയാണ് യുഎന്‍ പ്രഖ്യാപനം. ഇന്ത്യ ഏറെക്കാലമായി ആവശ്യപ്പെടുന്ന കാര്യം ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു ഇതുവരെ.

ആഗോള ഭീകരനായി പ്രഖ്യാപിച്ചതോടെ അസ്ഹറിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കും. രാജ്യാന്തര തലത്തില്‍ യാത്രാവിലക്കും ഇനി മസൂദ് അസ്ഹറിനുണ്ടാകും. ഇന്ത്യയുടെ ആവശ്യത്തിന് പുറമെ യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളും ചൈനയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ നാലു തവണ മസൂദ് അസ്ഹറിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കൊണ്ടുവന്ന പ്രമേയങ്ങള്‍ ചൈന വീറ്റോ ഉപയോഗിച്ച് തടഞ്ഞിരുന്നു. 40 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച പുല്‍വാമ ഭീകരാക്രമണം, മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെ ആസൂത്രണം ചെയ്തത് ജെയ്ഷെ തലവനായ മസൂദ് അസ്ഹറായിരുന്നു.

ജയ്ഷെ മുഹമ്മദിനെ 2001 ഒക്ടോബറില്‍ നിരോധിത സംഘടനയായി പ്രഖ്യാപിച്ചെങ്കിലും അസറിനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം യു.എന്നിന്റെ ഐ.എസ് അല്‍ ക്വയ്ദ ഉപരോധ സമിതിയില്‍ (1267 സമിതി) ചൈന തുടര്‍ച്ചയായി തടയുകയായിരുന്നു. പാകിസ്താനുമായുള്ള ബന്ധവും സാമ്പത്തിക താല്‍പ്പര്യങ്ങളുമാണു ഇന്ത്യയുടെ ആവശ്യത്തിനെതിരെയുള്ള ചൈനയുടെ നീക്കത്തിനു കാരണം.

തുടര്‍ന്ന്, ഇക്കാര്യം നേരിട്ടു യു.എന്‍. രക്ഷാസമിതിയില്‍ അവതരിപ്പിക്കാന്‍ അമേരിക്ക നീക്കം തുടങ്ങിയത് ചൈനയ്ക്കു മേല്‍ സമ്മര്‍ദമാകുകയായിരുന്നു. ഫെബ്രുവരിയിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ ജയ്ഷിന്റെ പങ്കു വ്യക്തമായതു നിര്‍ണായകമായി. അസ്ഹറിനെതിരേ യു.എസിന്റെയും ബ്രിട്ടന്റെയും പിന്തുണയോടെ ഫ്രാന്‍സ് പുതിയ പ്രമേയം കൊണ്ടുവന്നു. ചൈന തീരുമാനമെടുക്കേണ്ട സമയമായെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കുകയും ചെയ്തു.

Related Post

യെമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മലയാളി യുവതി

Posted by - May 4, 2018, 02:00 pm IST 0
യെമനിലെ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മലയാളി യുവതി. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയ ശിക്ഷിക്കപ്പെട്ടത് കൊലക്കേസിലാണ്. യെമനി യുവാവിനെ കൊന്നകേസിലെ പ്രതിയാണ് നിമിഷ. ജീവനും മാനവും നഷ്ടപ്പെടുമെന്ന…

ഞങ്ങൾ യുദ്ധത്തിന്  തയ്യാറായിനിൽക്കുകയാണ്'; ഇറാനെതിരെ  യുഎസ്

Posted by - Sep 17, 2019, 10:14 am IST 0
ടെഹ്‌റാന്‍: അരാംകോയുടെ എണ്ണ ശുദ്ധീകരണശാലകളിലെ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച് അമേരിക്ക രംഗത്തെത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും ആക്രമണം യെമനില്‍ നിന്നാണെന്നതിനു തെളിവുകള്‍…

ബോഡിഗാര്‍ഡിനെ വിവാഹം ചെയ്ത് തായ്‌ലന്‍ഡ് രാജാവ്  

Posted by - May 2, 2019, 03:17 pm IST 0
ബാങ്കോക്ക്: ഔദ്യോഗിക സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ബോഡിഗാര്‍ഡിനെ വിവാഹം ചെയ്ത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് തായ്‌ലന്‍ഡ് രാജാവ് മഹാ വജ്രലോങ്കോണ്‍. തന്റെ പേഴ്‌സണല്‍ ഗാര്‍ഡ് ഫോഴ്‌സിന്റെ ചുമതലയുള്ള സുതിദ…

വിടാതെ  കോവിഡ്  വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കോവിഡ്

Posted by - Mar 18, 2020, 04:52 pm IST 0
വിദേശത്തുള്ള 276 ഇന്ത്യക്കാർക്ക് കോവിഡ് ബാധയെന്ന് സർക്കാർ സ്ഥിരീകരിച്ചു. ഇതില്‍ 255 പേർ ഇറാനിലാണ്. യുഎഇൽ 12  പേർക്കും ഇറ്റലിയിൽ 5 പേർക്കുമാണ് രോഗം സ്ഥിതീകരിച്ചത്.WHO യുടെ…

ഭാര്യയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിന് എട്ടിന്റെ പണി

Posted by - Jul 10, 2018, 09:33 am IST 0
യുഎഇ: ഭാര്യയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിന് കനത്തശിക്ഷ നല്‍കി കോടതി. കാമുകിയുമായുള്ള ബന്ധത്തെ ഭാര്യ എതിര്‍ത്തതോടെ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നിട്ടും…

Leave a comment