ബിജെപിക്കു മൂന്നൂ സീറ്റുകള്‍ ലഭിക്കുമെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍  

344 0

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും ബിജെപിക്കു മൂന്നൂ സീറ്റുകള്‍ ലഭിക്കുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ് നേതൃയോഗത്തിന്റെ വിലയിരുത്തല്‍. ശബരിമല വിഷയവും പ്രത്യേകശ്രദ്ധ നല്‍കിയ മണ്ഡലങ്ങളില്‍ സംഘം പ്രചാരണത്തിനു സംവിധാനം ഉണ്ടാക്കിയതും വലിയ മുന്നേറ്റത്തിനു സഹായിച്ചെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍.

ബൂത്ത് തലത്തില്‍ സംഘടന ശേഖരിച്ച കണക്കിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തു കുമ്മനം രാജശേഖരന് 20,000 വോട്ടിലധികം ഭൂരിപക്ഷം ലഭിക്കുമെന്നാണു വിലയിരുത്തല്‍. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രനു 10,000 വോട്ടിലധികം ഭൂരിപക്ഷം, തൃശൂരില്‍ യുഡിഎഫും ബിജെപിയും ഒപ്പത്തിനെ!ാപ്പം എന്നിങ്ങനെ വിലയിരുത്തിയ സംഘടന പാലക്കാട് 2.75 ലക്ഷം, ആറ്റിങ്ങലില്‍ 2.50 ലക്ഷം, കോട്ടയത്ത് 2.75 ലക്ഷം എന്നിങ്ങനെ വോട്ടു നേടുമെന്നും കണക്കാക്കുന്നു.

പഞ്ചായത്ത് തലം മുതല്‍ ബിജെപിയില്‍ പൊളിച്ചെഴുത്തു വേണമെന്നു യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സ്ഥാനാര്‍ഥി നിര്‍ണയം മുതലുണ്ടായ അസ്വാരസ്യങ്ങള്‍ ഉള്‍പ്പെടെ കണക്കിലെടുത്താണ് ആര്‍എസ്എസിന്റെ നീക്കമെന്നാണു സൂചന. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിക്കുന്നതു സംബന്ധിച്ചും ചര്‍ച്ചചെയ്തു.

തെരഞ്ഞെടുപ്പു വിലയിരുത്തലിനു ചേര്‍ന്ന ആര്‍എസ്എസ് നേതൃയോഗത്തില്‍ ബിജെപിയുടെ പ്രവര്‍ത്തനഘടനയിലും രീതിയിലും അടിമുടി മാറ്റത്തിനു നിര്‍ദേശം. തിരഞ്ഞെടുപ്പുകാലത്തു ചില നേതാക്കളുടെ അനവസരത്തിലുള്ള പ്രസ്താവനകളും പ്രസംഗത്തിലെ പ്രയോഗങ്ങളും പ്രവര്‍ത്തകര്‍ക്കു പ്രയാസവും അസ്വസ്ഥതയും ഉണ്ടാക്കിയതായി കൊച്ചിയില്‍ നടന്ന യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ആരെയും അകറ്റുന്നതല്ല, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനമാണു വേണ്ടത്. താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കു പരിഗണന നല്‍കണമെന്നും നേതൃയോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

Related Post

സിപിഎം നേതാക്കളുടെ വീടിന് നേരെ ബോംബാക്രമണം 

Posted by - Jul 21, 2018, 12:00 pm IST 0
കോഴിക്കോട്: കോഴിക്കോട് അരിക്കുളം കാരയാട് എക്കാട്ടൂരില്‍ സിപിഎം നേതാക്കളുടെ വീടിന് നേരെ ബോംബാക്രമണം.  സിപിഎം ഏരിയാ കമ്മിറ്റി അംഗവും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായ…

സിപിഐഎം എംഎല്‍എക്കെതിരെ ലൈംഗിക പീഡനാരോപണം 

Posted by - Sep 4, 2018, 09:20 am IST 0
സിപിഐഎം എംഎല്‍എക്കെതിരെ ലൈംഗിക പീഡനാരോപണം. സിപിഎം നേതാവും ഷൊര്‍ണ്ണൂര്‍ എംഎല്‍എയുമായ പി ശശിക്കെതിരേയാണ് ലൈംഗിക പീഡനപരാതി ഉയര്‍ന്നിരിക്കുന്നത്. രണ്ടാഴ്ച്ച മുമ്പ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം ബൃദ്ധകാരാട്ടിനാണ്…

ത്രിപുരയില്‍ സംഘപരിവാര്‍ ഭീകരത തുടരുന്നു: സിപിഐ എം നേതാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി

Posted by - Apr 17, 2018, 06:13 pm IST 0
ത്രിപുരയില്‍ സംഘപരിവാര്‍ സിപിഐ എം നേതാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി.അജീന്ദര്‍ റിയാംഗ് (27 ) ആണ് കൊല്ലപ്പെട്ടത്. മരത്തില്‍ തൂങ്ങിയ നിലയില്‍ അജീന്ദറിനെ കണ്ട നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്…

കമൽനാഥ് സോണിയ ഗാന്ധിയെ സന്ദർശിച്ചു 

Posted by - Aug 30, 2019, 03:45 pm IST 0
വെള്ളിയാഴ്ച മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റിന്റെ ആവശ്യകത അറിയിച്ചു. ഗാന്ധിയെ…

പീയൂഷ് ഗോയലിനെതിരേ അഴിമതിയാരോപണം

Posted by - Apr 29, 2018, 08:49 am IST 0
കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെതിരേ അഴിമതിയാരോപണവുമായി കോൺഗ്രസ് രംഗത്ത്. ഫ്ലാഷ്നെറ്റ് ഇൻഫോ സൊല്യൂഷൻ എന്ന കമ്പിനിൽ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനും ഭാര്യക്കുമുള്ള ഷെയർ പാരമ്പര്യ ഊർജ ഊർജ മേഖലയിൽ…

Leave a comment