ഭാര്യയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിന് എട്ടിന്റെ പണി

230 0

യുഎഇ: ഭാര്യയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവിന് കനത്തശിക്ഷ നല്‍കി കോടതി. കാമുകിയുമായുള്ള ബന്ധത്തെ ഭാര്യ എതിര്‍ത്തതോടെ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നിട്ടും ഭാര്യ ബന്ധത്തെ എത്തിര്‍ക്കുകയും വഴക്കിടുകയും ചെയ്തതോടെയാണ് ഇയാള്‍ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. 38കാരനായ അറബ് യുവാവാണ് പരസ്ത്രീബന്ധം ചോദ്യം ചെയ്തതിന്റെ പേരില്‍ ഭാര്യയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. 

ഇതിനെതിരെയാണ് ഇയാള്‍ക്ക് അജ്മാന്‍ കോടതി ആറ് മാസം തടവ് ശിക്ഷയും 100,000 ദിര്‍ഹം പിഴയും വിധിച്ചു. ഭര്‍ത്താവും മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ യുവതി ചോദ്യംചെയ്തതോടെയാണ് ഇരുവരും തമ്മില്‍ കലഹം തുടങ്ങിയത്. ഭര്‍ത്താവിന്റെ അമിതമായ മദ്യപാനശീലത്തെ ചൊല്ലിയും ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. ഈ വിവരം ഭര്‍ത്താവ് തന്നെ യുവതിയോട് പറയുകയായിരുന്നു. വിവരം അറിഞ്ഞതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related Post

തമോഗർത്തത്തിന്‍റെ ലോകത്തിലെ ആദ്യ ചിത്രം പുറത്ത് വിട്ട് ശാസ്ത്രജ്ഞർ 

Posted by - Apr 11, 2019, 11:00 am IST 0
പാരീസ്: തമോർഗത്തത്തിന്‍റെ ആദ്യ ചിത്രം പുറത്ത് വിട്ട് ശാസ്ത്രലോകം. ഇരുണ്ട മദ്ധ്യഭാഗത്തിന് ചുറ്റും ഓറഞ്ച് നിറത്തിലുള്ള പ്ലാസ്മ വലയം ചെയ്ത നിലയിലാണ് ചിത്രം. പതിനെട്ടാം നൂറ്റാണ്ട് മുതൽ ശാസ്ത്രജ്ഞർ…

യാത്രക്കാരി പൊട്ടിത്തെറിക്കുന്ന ചാര്‍ജര്‍ ഡ്രൈവര്‍ക്കുനേരെ എറിഞ്ഞു: ഉഗ്രസ്ഫോടനത്തില്‍ നിന്ന് ദുരന്തമൊഴിഞ്ഞത് തലനാരിഴയക്ക്: വീഡിയോ കാണാം 

Posted by - Jun 30, 2018, 02:46 pm IST 0
യാത്രക്കാരി പൊട്ടിത്തെറിക്കുന്ന ചാര്‍ജര്‍ ഡ്രൈവര്‍ക്കുനേരെ എറിഞ്ഞു. ഉഗ്രസ്ഫോടനത്തില്‍ നിന്ന് ദുരന്തമൊഴിഞ്ഞത് തലനാരിഴയക്ക്. ബസ് യാത്രക്കിടയില്‍ മൊബൈല്‍ഫോണ്‍ പോര്‍ട്ടബിള്‍ ചാര്‍ജറുമായി കയറിയ യുവതിയുടെ ബാഗില്‍ നിന്നും പോര്‍ട്ടബിള്‍ മൊബൈല്‍ഫോണ്‍…

അഗ്‌നിബാധയില്‍ സൂപ്പര്‍മാര്‍ക്കറ്റും ബേക്കറിയും കത്തി നശിച്ചു 

Posted by - Apr 30, 2018, 09:28 am IST 0
അഗ്‌നിബാധയില്‍ സൂപ്പര്‍മാര്‍ക്കറ്റും ബേക്കറിയും കത്തി നശിച്ചു. ഹയ്യ് അല്‍ഹംറയിലെ അറഫാത്ത് സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന ഹമാദ സൂപ്പര്‍മാര്‍ക്കറ്റും ബേക്കറിയുമാണ് ഇന്നലെ വൈകുന്നേരം കത്തിനശിച്ചത്.  സൂപ്പര്‍മാര്‍ക്കറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍,…

ഐഎസ് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നതായി സൂചന:  കാസര്‍കോട് നിന്ന് 11 പേരെ കാണാതായി

Posted by - Jun 27, 2018, 07:50 am IST 0
ദുബായ് ; വീണ്ടും തീവ്രവാദ സംഘടനയായ ഐഎസ് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നതായി സൂചന. കാസര്‍കോട് ജില്ലയില്‍ നിന്ന് രണ്ടു കുടുംബങ്ങളില്‍ നിന്നുള്ള 11 പേരെ കാണാതായി. കാസര്‍കോട്…

മദീന മേഖലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മഴയില്‍ വന്‍ നാശനഷ്​ടങ്ങള്‍

Posted by - Feb 10, 2019, 11:00 am IST 0
സൗദി അറേബ്യ : മദീന മേഖലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മഴയില്‍ വന്‍ നാശനഷ്​ടങ്ങള്‍. അല്‍ഉല മേഖലക്ക്​ പടിഞ്ഞാറ്​ വാദി ഫദ്​ലില്‍ കാണാതായ രണ്ട്​ പേരില്‍ ഒരാളുടെ മൃതദേഹം…

Leave a comment