യുഎഇയില്‍ പൊതുമാപ്പ് കാലാവധി നീട്ടി

207 0

ദുബൈ: യുഎഇയില്‍ പൊതുമാപ്പ് കാലാവധി നീട്ടി. ഡിസംബര്‍ 31 വരെയാണ് പൊതുമാപ്പ് നീട്ടിയത്. ഓഗസ്റ്റില്‍ ആരംഭിച്ച പൊതുമാപ്പ് രണ്ടാം തവണയാണ് നീട്ടുന്നത്. ദേശീയ ദിനത്തോടനുബന്ധിച്ചാണ് യുഎഇ ഭരണകൂടത്തിന്റെ തീരുമാനം.

ഡിസംബര്‍ രണ്ട് മുതല്‍ വീണ്ടും പൊതുമാപ്പ് നിലവില്‍ വന്നു. 30 ദിവസം കൂടി ആനുകൂല്യങ്ങള്‍ ലഭ്യമാവും. നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം. പൊതുമാപ്പ് നീട്ടണമെന്ന് ചില രാജ്യങ്ങളുടെ എംബസികള്‍ യുഎഇയോട് ആഭ്യര്‍ത്ഥിച്ചിരുന്നു. ഓഗസ്റ്റ് ആദ്യം ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ അവസാനം വരെയെന്നായിരുന്നു ആദ്യ പ്രഖ്യാപനം.

പിന്നീട് വിവിധ രാജ്യങ്ങളിലെ എംബസികള്‍ ആവശ്യപ്പെട്ടതനുസരിച്ച് ഒരുമാസം കൂടി നീട്ടി. നവംബര്‍ അവസാനം ഈ കാലാവധിയും അവസാനിച്ചു. ഇതിന് ശേഷമാണ് ദേശീയ ദിനത്തിന്റെ പശ്ചാത്തലത്തില്‍ ഒരു മാസം കൂടി ഇപ്പോള്‍ കാലാവധി നീട്ടിയത്.

Related Post

ഓസ്‌ട്രേലിയയില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വീണ്ടും അധികാരത്തിലേക്ക്  

Posted by - May 20, 2019, 02:44 pm IST 0
മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ ഇന്നലെ നടന്ന പൊതുതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം അവസാനഘട്ടത്തില്‍ എത്തിയപ്പോള്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ നേതൃത്വം നല്‍കുന്ന മുന്നണി കേവല ഭൂരിപക്ഷം നേടുമെന്ന് ഉറപ്പായി. 76 ശതമാനം…

കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്‌ 

Posted by - Jul 9, 2018, 08:06 am IST 0
ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്‌. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്ന് സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലേക്കും 5000-6000ത്തിനും ഇടയിലായിരുന്നു നിരക്ക്. ഇത് 36,000…

ആദ്യരാത്രി ഷൂട്ട് ചെയ്യാന്‍ ക്യാമറാമാനെ തേടി ദമ്പതികള്‍ പരസ്യം നല്‍കി

Posted by - Sep 10, 2018, 08:21 am IST 0
ലണ്ടന്‍: ആദ്യരാത്രി ഷൂട്ട് ചെയ്യാന്‍ ക്യാമറാമാനെ തേടി ദമ്പതികള്‍ പരസ്യം നല്‍കി. ഒരു മണി മുതല്‍ മൂന്ന് മണി വരെയാണ് ഷൂട്ട് ചെയ്യേണ്ടത്. ഇതിനായി 2000 പൗണ്ട്…

യൂ.എസ് വിമാനം തിരികെ നിലത്തിറക്കി 

Posted by - Apr 22, 2018, 07:42 am IST 0
യൂ.എസ് വിമാനം തിരികെ നിലത്തിറക്കി  യൂ .എസിൽ നിന്നും ലണ്ടനിലേക്ക് പറന്ന ഡെൽറ്റ എയർലൈൻസ്  വിമാനം തിരികെ അറ്റ്ലാൻഡിലെ വിമാനത്താവളത്തിൽ ഇറക്കി. ലണ്ടനിലേക്ക് പറന്ന വിമാനത്തിലെ എൻജിനിൽ…

നോര്‍വെ തീരത്ത് റഷ്യയുടെ 'ചാരന്‍'  

Posted by - Apr 30, 2019, 06:56 pm IST 0
ബെര്‍ലിന്‍: നോര്‍വെ തീരത്ത് റഷ്യയുടെ ചാരനെന്ന് സംശിക്കുന്ന തിമിംഗലം പിടിയിലായി. റഷ്യന്‍ നാവികസേന പരിശീലനം നല്‍കിയ തിമിംഗലമാണിതെന്നാണ് സംശയിക്കുന്നത്. റഷ്യന്‍ സൈന്യത്തില്‍ കുതിരകള്‍ക്കുപയോഗിക്കുന്ന പ്രത്യേക കടിഞ്ഞാണ്‍ ധരിച്ച…

Leave a comment