യെമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി സൗദി

214 0

സൗദി: യെമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി സൗദിയിലെ ഇന്ത്യന്‍ എംബസി. വിലക്ക് അവഗണിച്ച്‌ യെമനിലേക്ക് പോകുന്നവരുടെ പാസ്‌പോര്‍ട്ട് രണ്ട് വര്‍ഷത്തേക്ക് കണ്ടുകെട്ടുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെന്നും എംബസി അറിയിച്ചു. 

യെമനിലേക്ക് മുന്നറിയിപ്പ് അവഗണിച്ച്‌ ജോലിക്കോ മറ്റു ആവശ്യങ്ങള്‍ക്കോ കൊണ്ടുപോകുന്ന ഇന്ത്യക്കാരുടെ കാര്യത്തില്‍ ഏജന്റോ തൊഴിലുടമയോ ഉത്തരവാദികളായിരിക്കുമെന്നും എംബസി അറിയിച്ചു. 

ഇങ്ങനെ പോകുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ചിലവ് ഏജന്റോ തൊഴിലുടമയെ വഹിക്കേണ്ടിവരുമെന്നും എംബസി അറിയിച്ചു. യെമനില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.
 

Related Post

മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തി

Posted by - Oct 24, 2018, 08:58 pm IST 0
ഇസ്താംബുള്‍: കൊല്ലപ്പെട്ട അറബ് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതദേഹത്തിന്റെ ശരീരഭാഗങ്ങള്‍ ഈസ്താംബുളിലെ സൗദി കോണ്‍സുലേറ്റിന് സമീപത്തു നിന്ന് ലഭിച്ചതായി സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.  ഖഷോഗിയുടെ മുഖം…

സൗദിയില്‍ നാളെ മുതല്‍ കനത്ത മഴക്ക് സാധ്യത

Posted by - Nov 1, 2018, 08:22 am IST 0
ദമ്മാം: സൗദിയില്‍ പലയിടങ്ങളിലും നാളെ മുതല്‍ ഞായറാഴ്ചവരെ മഴക്ക് സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ ഇടിയോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍…

അനധികൃതമായി താമസ സൗകര്യം: നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങി ഷാർജാ അധികാരികൾ

Posted by - Apr 30, 2018, 08:20 am IST 0
ഷാർജ : നിയമലംഘകർക്ക് അനധികൃതമായി താമസ സൗകര്യം ഒരുക്കുന്നത് പരിശോധിക്കാൻ ഒരുങ്ങി ഷാർജാ അധികാരികൾ. വാടക നിയമം ലംഘിച്ച് താമസക്കാർക്ക് അഭയം നൽകുന്നുവെന്ന് മുമ്പ് പരാതി ലഭിച്ചിരുന്നു.…

ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി

Posted by - Nov 29, 2018, 12:09 pm IST 0
ഹൈദരാബാദ്: ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി വ്യവസ്ഥ ചെയ്യുന്ന ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് . ഇത്തരക്കാരായ 25…

ഡാം പൊട്ടിത്തെറിച്ച് 21 പേര്‍ കൊല്ലപ്പെട്ടു

Posted by - May 10, 2018, 02:08 pm IST 0
നെയ്റോബി: കെനിയയില്‍ ഡാം പൊട്ടിത്തെറിച്ച് 21 പേര്‍ കൊല്ലപ്പെട്ടു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. പ്രദേശിക സമയം രാത്രി ഏഴി മണിക്കായിരുന്നു അപകടം. ഇതുവരെ 21 പേരുടെ…

Leave a comment