കൊറോണ വായുവിലൂടെയും പകരുമെന്ന് പുതിയ പഠനം; ഭീതി വേണ്ടെന്ന് ശാസ്ത്രജ്ഞര്

177 0

കൊറോണ വൈറസ് ഭീതിയാല്‍ ലോകം നിശ്ചലമായിക്കഴിഞ്ഞിരിക്കുകയാണ്. ലോകാരോഗ്യ സംഘടന ഒരു മാഹാമാരിയായി തന്നെ കൊറോണയെ പ്രഖ്യാപിച്ചിരിക്കുകയുമാണ്. ഇതിനു പിന്നാലെ ഒട്ടനവധി പഠനങ്ങളും പരീക്ഷണ റിപ്പോര്‍ട്ടുകളുമാണ് കൊറോണയെപ്പറ്റി ദിനംപ്രതി പുറത്തു വരുന്നത്.

കൊറോണയെ പോലെ തന്നെ ലോകത്തെയാകെ പിടിച്ചുകുലുക്കിയ വായുവിലൂടെ പകരുന്ന സാര്‍സ് എന്ന രോഗവും കൊറോണ വൈറസും തമ്മില്‍ എന്തെങ്കിലും സാമ്യതകളുണ്ടോ എന്ന് ലോകത്തിലെ പല സര്‍വകലാശാലകളിലെയും ശാസ്ത്രജ്ഞര്‍ പരിശോധന നടത്തിവരുകയാണ്.

ഇതിന്റെ അടിസ്ഥാനത്തില്‍ കോവിഡ്-19 രോഗത്തിന് കാരണമാകുന്ന കൊറോണ വൈറസ് ചില പ്രതലങ്ങളില്‍ ദിവസങ്ങളോളമോ വായുവില്‍ മണിക്കൂറുകളോളമോ നിലനില്‍ക്കുമെന്ന് വ്യക്തമാക്കുന്ന പുതിയ പഠനങ്ങള്‍ പുറത്തു വരികയാണ്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍, ചെമ്പില്‍ നാല് മണിക്കൂര്‍ വരെയും പ്ലാസ്റ്റിക്, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവയില്‍ രണ്ട് മൂന്ന് ദിവസം വരെയും കാര്‍ഡ്ബോര്‍ഡില്‍ 24 മണിക്കൂര്‍ വരെയും കൊറോണ വൈറസുകളെ കണ്ടെത്താനാകുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

Related Post

ഹെയ്ത്തിയില്‍ ശക്തമായ ഭൂചലനം 

Posted by - Oct 7, 2018, 11:35 am IST 0
ഹെയ്ത്തി: വടക്കു പടിഞ്ഞാറന്‍ ഹെയ്ത്തിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ശനിയാഴ്ച രാത്രി 8.11 നാണ് അനുഭവപ്പെട്ടത്. ഭൂചലനത്തില്‍…

ഗാസയില്‍ പത്തിടങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ വ്യോമസേന

Posted by - Jun 3, 2018, 08:58 am IST 0
ഗാസ സിറ്റി: ഗാസയില്‍ ഭീകരരുടെ സാന്നിധ്യമുള്ള പത്തിടങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ വ്യോമസേന. ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായതിനു പിന്നാലെയാണ് ഇസ്രയേല്‍ സേന ഗാസയില്‍…

ഹമാസ് താവളങ്ങളില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം 

Posted by - Apr 28, 2018, 10:01 am IST 0
ജറുസലം: ഗാസയിലെ ഹമാസ് താവളങ്ങളില്‍ ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തി. ഗ്രനേഡ് അടക്കമുള്ള നിരവധി സ്ഫോടക വസ്തുക്കളുമായാണ് ഹമാസ് ഭീകരര്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയത്. ഇസ്രയേല്‍ പ്രതിരോധ…

യുവാവിനെയും കുഞ്ഞിനെയും സംശയാസ്പദ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Posted by - Dec 15, 2018, 09:17 pm IST 0
ജിദ്ദ (സൗദി അറേബ്യ): മലയാളി യുവാവിനെയും കുഞ്ഞിനെയും സംശയാസ്പദ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജിത്ത് (30) എന്ന യുവാവിനെയാണ് ജിദ്ദയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച…

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം

Posted by - Apr 29, 2018, 06:20 am IST 0
അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചനലത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. തന്നെയുമല്ല സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.

Leave a comment