ഖത്തര്‍ ദേശീയ ദിനാഘോഷം; കര്‍ശനമായ നിര്‍ദേശങ്ങളുമായി ഗതാഗത വകുപ്പ്

121 0

ദോഹ : ഖത്തര്‍ ദേശീയ ദിനാഘോഷ പ്രകടനങ്ങള്‍ക്കായി വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് കര്‍ശനമായ നിര്‍ദേശങ്ങളുമായി ഗതാഗത വകുപ്പ്.

ദേശീയ ദിനാഘോഷങ്ങള്‍ക്കിടെയുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗതാഗത വകുപ്പിന്റെ കര്‍ശന നിര്‍ദേശങ്ങള്‍. വാഹനങ്ങള്‍ പൂര്‍ണമായും മറയുന്ന രൂപത്തില്‍ ചിത്രങ്ങളോ കൊടി തോരണങ്ങളോ അലങ്കരിക്കരുത്. കാറുകളുടെ മേല്‍ക്കൂരയ്ക്ക് മുകളിലൂടെയും ജനലുകളിലൂടെയും ശരീരം പുറത്തേക്കിട്ടാല്‍ ശക്തമായ ശിക്ഷ ലഭിക്കും.

ആഘോഷങ്ങളുടെ ഭാഗമായി ഒരു കാരണവശാലും രാജ്യത്തെ ഗതാഗത നിയമങ്ങള്‍ ലംഘിക്കരുത്. ഇക്കാര്യത്തില്‍ ഗതാഗത വകുപ്പ് കര്‍ശന നിരീക്ഷണങ്ങള്‍ തുടരും. റോഡുകളില്‍ സ്ഥാപിച്ച നിരീക്ഷണ ക്യമാറകള്‍വഴി നിയമലംഘകരെ പിടികൂടി കടുത്ത ശിക്ഷ നല്‍കും.ആഘോഷങ്ങള്‍ക്കിടയിലും സുരക്ഷാ സംവിധാനങ്ങളുമായി ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കി.

ഡിസംബര്‍ 18 നാണ് ഖത്തര്‍ ദേശീയ ദിനാഘോഷം.

Related Post

അനധികൃതമായി താമസ സൗകര്യം: നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങി ഷാർജാ അധികാരികൾ

Posted by - Apr 30, 2018, 08:20 am IST 0
ഷാർജ : നിയമലംഘകർക്ക് അനധികൃതമായി താമസ സൗകര്യം ഒരുക്കുന്നത് പരിശോധിക്കാൻ ഒരുങ്ങി ഷാർജാ അധികാരികൾ. വാടക നിയമം ലംഘിച്ച് താമസക്കാർക്ക് അഭയം നൽകുന്നുവെന്ന് മുമ്പ് പരാതി ലഭിച്ചിരുന്നു.…

പോൺതാരവും ട്രംപുമായുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു 

Posted by - Mar 13, 2018, 10:44 am IST 0
പോൺതാരവും ട്രംപുമായുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു  2016 ല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ട്രംപുമായുള്ള ബന്ധം പുറംലോകമറിയാതിരിക്കാൻ സ്‌റ്റോമി ഡാനിയേലുമായി 1.3 കോടി ഡോളർനൽകി കരാറുണ്ടാക്കിരുന്നു…

അബുദാബിയില്‍ വീടിന് തീപിടിച്ച്‌ 8 പേര്‍ മരിച്ചു

Posted by - Oct 2, 2018, 10:27 pm IST 0
അബുദാബി: താമസ കെട്ടിടത്തിന് തീപിടിച്ച്‌ 6 കുട്ടികളടക്കം 8 പേര്‍ മരിച്ചു. മരിച്ചവരെല്ലാം യുഎഇ സ്വദേശികളാണ്. മരിച്ച രണ്ട് പേര്‍ സ്ത്രീകളാണ്. കുടുംബ നാഥന്‍ രാവിലെ സമീപത്തുളള…

കാട്ടുതീയില്‍ ഒന്‍പത് പേര്‍ മരിച്ചു

Posted by - Nov 10, 2018, 03:13 pm IST 0
ന്യൂയോര്‍ക്ക്: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഉണ്ടായ വന്‍ കാട്ടുതീയില്‍ ഒന്‍പത് പേര്‍ മരിച്ചു. 33 പേരെ കാണാതായി. ലോസ് ആഞ്ചലസിന്റെ പടിഞ്ഞാറന്‍ മേഖലയായ മാലിബു ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കാട്ടുതീ…

നൈജറില്‍ സ്‌കൂളില്‍ അഗ്നിബാധ; 20 നഴ്‌സറി കുട്ടികള്‍ വെന്തു മരിച്ചു  

Posted by - Apr 14, 2021, 04:06 pm IST 0
നിയാമി: ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ സ്‌കൂളിന് തീപിടിച്ച് 20 കുട്ടികള്‍ വെന്തു മരിച്ചു. തലസ്ഥാന നഗരമായ നിയാമിയില്‍ വൈക്കോല്‍ മേഞ്ഞ സ്‌കൂളിലാണ് തീപ്പിടുത്തം ഉണ്ടായത്. മരണമടഞ്ഞതെല്ലാം കുഞ്ഞു…

Leave a comment