സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

298 0

തിരുവനന്തപുരം: ചര്‍ച്ചകളിലും പൊതുയോഗങ്ങളിലും സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഭയില്‍ എംഎല്‍എ വീണാ ജോര്‍ജിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ മാധ്യമങ്ങള്‍ വ‍ഴി വിദ്വേഷ പ്രചാരണം നടത്തിയതിന് 44 ഉം, ലേഖനങ്ങളുടെ പേരില്‍ രണ്ടും വിദ്വേഷ പ്രസംഗം നടത്തിയതിന് നാലും,

മറ്റ് സംഭവങ്ങളില്‍ പത്തും ഉള്‍പ്പെടെ വര്‍ഗീയ സംഘര്‍ഷം ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ 60 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ പൊലീസ് ജില്ലാ സൈബര്‍ സെല്ലുകള്‍ സൈബര്‍ ഡോം മുഖേന നിരീക്ഷണം ശക്തമാക്കി.

സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ സുരക്ഷയെക്കുറിച്ച്‌ ആധുനിക പരിശീലനം നല്‍കി വരുന്നതായും എസ് ശര്‍മ, ഐബി സതീഷ്, എ എന്‍ ഷംസീര്‍ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.

Related Post

രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി

Posted by - Jun 26, 2018, 08:09 am IST 0
കൊല്ലം : രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി. കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ നിന്നാണ് പിടികൂടിയത്. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായാണ് ഫുഡ് സേഫ്റ്റി…

ഫീസടയ്‌ക്കാത്തതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥികളെ  പരീക്ഷാഹാളിന് പുറത്ത് നിർത്തിയതായി പരാതി

Posted by - Mar 28, 2019, 06:10 pm IST 0
കരുമാലൂർ: ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥികളെ സ്വകാര്യ സ്കൂൾ മാനേജ്മെന്റ് പരീക്ഷ എഴുതിക്കാതെ ഹാളിന് പുറത്തു നിറുത്തിയതായി പരാതി. ഇതിൽ ഒരു കുട്ടി തലകറങ്ങി…

വിനോദയാത്ര പോകുന്നവർ ശ്രദ്ധിക്കുക : ഈ ബീച്ച് ഇപ്പോൾ ഏറ്റവും കൂടുതൽ അപകടകാരിയാണ് 

Posted by - Apr 22, 2018, 09:10 am IST 0
കൊല്ലം: സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ അപകടകാരിയായ ബീച്ചായി മാറി കൊല്ലം ബീച്ച്‌. 5 വര്‍ഷത്തിനിടെ അന്‍പതിലധികം പേര്‍ മരിച്ചെങ്കിലും ഇവിടെ ലൈഫ് ഗാര്‍ഡിന് അവശ്യം വേണ്ട…

ട്രാന്‍സ്ജെന്‍ഡേഴ്സിന് മല കയറാന്‍ അനുമതി

Posted by - Dec 17, 2018, 05:18 pm IST 0
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡേഴ്സിന് മല കയറാന്‍ അനുമതി. നാല് പേര്‍ക്ക് ശബരിമലയില്‍ പോകാന്‍ പൊലീസ് അനുമതി നല്‍കി. തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാട് സ്വീകരിച്ചുവെന്ന് പൊലിസ് വിശദമാക്കി. …

ഡല്‍ഹിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി

Posted by - Dec 6, 2018, 03:18 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദര്‍പുരിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. സ്‌കൂളില്‍ അധ്യാപിക വഴക്കുപറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് വിദ്യാര്‍ഥിനിയുടെ മാതാപിതാക്കളുടെ ആരോപണം. കുട്ടിയുടെ കൈപ്പടയില്‍ എഴുതിയ ആത്മഹത്യാ…

Leave a comment