വാഹനാപകടം : രണ്ട് യുവാക്കള്‍ മരിച്ചു

96 0

കല്‍പ്പറ്റ: വയനാട് താഴെമുട്ടിലില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന മീനങ്ങാടി സ്വദേശികളായ കാരക്കുനി രാമുവിന്‍റെ മകന്‍ രാഹുല്‍ (22), കാര്യമ്പാടി പരയടത്ത് നസീറിന്‍റെ മകന്‍ അനസ് (19) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്ക് റോഡില്‍ തെന്നി മറിയുകയായിരുന്നു. ഇരുവര്‍ക്കുമൊപ്പം സഞ്ചരിച്ചിരുന്ന മീനങ്ങാടി കരണി സ്വദേശി ഷാഹിലിനെ പരിക്കുകളോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
 

Related Post

കേരളത്തില്‍ വിവിധ ഇടങ്ങളില്‍ മഴയ്ക്ക് സാദ്ധ്യത

Posted by - Apr 19, 2019, 01:30 pm IST 0
തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  ഇതോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും…

ഭാര്യാ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി 

Posted by - May 28, 2018, 10:11 am IST 0
പുനലൂര്‍: കോട്ടയം മാന്നാനത്ത്​ ഭാര്യാ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന്‍ കൊല്ലപ്പെട്ട നിലയില്‍. കോട്ടയം നട്ടാശ്ശേരി എസ്.എച്ച്‌ മൗണ്ട് ചവിട്ടുവരി പ്ലാത്തറ രാജുവിന്റെ മകന്‍ കെവിന്‍ (24)​​​​​​ന്റെ…

കാറും ബൈക്കും കൂട്ടിയിടിച്ച്‌ ദമ്പതികള്‍ മരിച്ചു

Posted by - Dec 26, 2018, 12:31 pm IST 0
തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച്‌ ദമ്പതികള്‍ മരിച്ചു. തിരുവനന്തപുരം മുക്കോലക്കല്‍ ബൈപാസിലാണ് അപകടം. പൗണ്ടുകടവ് സ്വദേശികളായ സക്കീര്‍ ഹുസൈന്‍ (42), ഭാര്യ ഷബാന (38) എന്നിവരാണ് മരിച്ചത്.…

കെവിന്‍ വധക്കേസ് പരിഗണിക്കുന്നത് ഡിസംബര്‍ ആറിലേക്കു മാറ്റി

Posted by - Nov 28, 2018, 03:24 pm IST 0
കോട്ടയം: ദുരഭിമാനകൊലയായ കെവിന്‍ വധക്കേസ് പരിഗണിക്കുന്നത് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഡിസംബര്‍ ആറിലേക്കു മാറ്റി. കെവിന്‍ വധക്കേസിലെ പ്രതികളെ ഹാജരാക്കാനും തിരിക്കൊണ്ടു പോകാനും വേണ്ടത്ര…

തിയറ്ററില്‍ പത്തുവയസുകാരി പീഡനത്തിനിരയായ സംഭവം: അമ്മയെ പോലീസ് അറസ്റ്റു ചെയ്തു

Posted by - May 13, 2018, 12:27 pm IST 0
തിരുവനന്തപുരം: എടപ്പാളിലെ സിനിമാ തിയറ്ററില്‍ പത്തുവയസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ അമ്മയെ പോലീസ് അറസ്റ്റു ചെയ്തു. കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ അമ്മയും ഒപ്പമുണ്ടായിരുന്നെന്നാണ് വിവരം. പീഡനത്തിന് ഒത്താശ ചെയ്തെന്ന് തെളിഞ്ഞ…

Leave a comment