വെന്തുരുകി കേരളം, സൂര്യാഘാതമേറ്റ് 3 മരണം

110 0

തിരുവനന്തപുരം: കൊടുംചൂടിൽ കേരളം വെന്ത് ഉരുകവേ സൂര്യാഘാതമേറ്റ് ഇന്നലെ മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ ഈയാഴ്‌ച മാത്രം സംസ്ഥാനത്ത് നാല് പേർ മരിക്കുകയും 55 പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.തിരുവനന്തപുരത്ത് നെയ്യാറ്റിൻകര അയിര പെരിക്കാവിള ആവണിയിൽ കരുണാകരൻ (43),കണ്ണൂരിൽ വെള്ളോറ ചെക്കിക്കുണ്ടിലെ കാടൻവീട്ടിൽ നാരായണൻ (67),കോഴഞ്ചേരി ഹൗസിങ് ബോർഡ് കോളനിയിലെ താമസക്കാരനായ ഷാജഹാൻ (55) എന്നിവരാണ് മരിച്ചത്. എന്നാൽ സൂര്യാഘാതമാണ് മരണകാരണമെന്ന്  സ്ഥിതീകരിച്ചിട്ടില്ല.

പാടത്ത് പണിയെടുക്കുന്നതിനിടെയാണ് കരുണാകാരന് സൂര്യാഘാതമേറ്റത്. കുഴഞ്ഞുവീണ അദ്ദേഹത്തിന്റെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. കാടൻവീട്ടിൽ നാരായണനെ (67) വീടിനുസമീപത്തെ പാറപ്രദേശത്ത് മരിച്ചനിലയിൽ കണ്ടത്തുകയായിരുന്നു. കാലുൾപ്പെടെ ശരീരത്ത്‌ പലഭാഗത്തും പൊള്ളിയ നിലയിലായിരുന്നു മൃതദേഹം. 

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് മാരാമൺ കൺവെൻഷൻ നഗറിലേക്കുള്ള റോഡിൽ ഷാജഹാനെ അവശനായി കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഷാജഹാനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശരീരത്തിന്റ പിറകിൽ പൊള്ളിയ പാടുകളുണ്ടെന്ന് ആറൻമുള പോലീസ് പറഞ്ഞു. 

കൊടുംചൂട് തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് നൽകി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 5 ജില്ലകളില്‍ താപനില 4 ഡിഗ്രിവരെ ഉയരാം. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ശരാശരിയിൽ നിന്ന് 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്.

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 

കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആര്‍എസ്പി നേതാവിന് സൂര്യാതപമേറ്റു. പൊള്ളലേറ്റ പുനലൂര്‍ മണ്ഡലം സെക്രട്ടറി നാസര്‍ ഖാനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാസര്‍കോട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മൂന്നുവയസുകാരിക്ക് സൂര്യാതപമേറ്റു. കുമ്പള സ്വദേശി അബ്ദുള്‍ ബഷീറിന്റെ മകള്‍ മര്‍വയ്ക്കാണ് കയ്യിൽ പൊള്ളലേറ്റത്. പുനലൂരിൽ ഇന്നലെ രണ്ടു പേർക്ക് കൂടി സൂര്യാഘാതമേറ്റു. കറവൂർ സ്വദേശി ബിനു(44), കാര്യറ സ്വദേശിനി രേഷ്‌മ (24) എന്നിവർക്കാണ് പൊള്ളലേറ്റത്. മുഖത്തും, ദേഹത്തും പൊള്ളലേറ്റ രണ്ട് പേരും ആശുപത്രിയിൽ ചികിത്സ തേടി.

ഈ വർഷം ഇതുവരെ 118 പേർക്ക് സൂര്യാഘാതമേറ്റെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. സംസ്ഥാനത്ത് 26 വരെ പത്ത് ജില്ലകളിൽ കൊടും ചൂടുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പും ലഭിച്ചിട്ടുണ്ട്. ദുരന്തനിവാരണ അതോറിട്ടിയും മറ്റും ആവർത്തിച്ച് നൽകിയ മുന്നറിയിപ്പുകൾ ജനങ്ങൾ അവഗണിക്കുന്നതാണ് സൂര്യാഘാതമേറ്റുള്ള അപകടങ്ങൾ വർദ്ധിക്കാൻ കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു.

Related Post

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹർജി ഇന്ന് ഹൈക്കോടതിപരിഗണിക്കും

Posted by - Mar 29, 2019, 04:50 pm IST 0
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ നേരത്തെ നൽകിയ ഹർജി തള്ളിയ…

കെ സുരേന്ദ്രന് ജാമ്യം

Posted by - Nov 28, 2018, 11:51 am IST 0
തിരുവനന്തപുരം: കെ സുരേന്ദ്രന് ജാമ്യം ലഭിച്ചു. നെയ്യാറ്റിന്‍കര തഹസീല്‍ദാറെ ഉപരോധിച്ച കേസിലാണ് കെ സുരേന്ദ്രന് ജാമ്യം ലഭിച്ചത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം നടന്നത്.

എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം

Posted by - Nov 10, 2018, 09:52 am IST 0
കൊല്ലം: കൊട്ടാരക്കര പൊലീക്കോട് ശ്രീമഹാദേവര് വിലാസം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ശനിയാഴ്‌ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായതെന്ന് കരുതുന്നു. ആക്രമണത്തില്‍ കരയോഗ മന്ദിരത്തിന് മുന്നില്‍…

 മണ്‍വിളയില്‍ പ്ലാസ്റ്റിക് ഗോഡൗണില്‍ വന്‍ തീപിടുത്തം

Posted by - Oct 31, 2018, 09:39 pm IST 0
തിരുവനന്തപുരം : മണ്‍വിളയില്‍ പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റിന് തീപിടിച്ചു. ഫാമിലി പ്ലാസ്റ്റിക്‌സിന്റെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. സുരക്ഷ മുന്‍നിര്‍ത്തി ഗോഡൗണിന് സമീപത്ത് താമസിക്കുന്നവരെ…

തൃശൂരില്‍ മൂന്നു പേര്‍ക്കു കുഷ്ഠരോഗം; രോഗം പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുമെന്ന് ആരോഗ്യവകുപ്പ്

Posted by - Dec 10, 2018, 10:31 pm IST 0
തൃശൂര്‍: തൃശൂരില്‍ മൂന്നു പേര്‍ക്കു കുഷ്ഠരോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ കുഷ്ഠരോഗികളെ കണ്ടെത്താനുള്ള സര്‍വേയിലാണു രോഗം സ്ഥിരീകരിച്ചത്. 500 പേരെയാണു പരിശോധനയ്ക്കു വിധേയരാക്കിയത്.രോഗം സ്ഥിരീകരിച്ചവരില്‍ പന്ത്രണ്ടുവയസുള്ള പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.…

Leave a comment