അമ്മയില്‍ നിന്നും രാജിവച്ച നടിമാര്‍ പ്രശ്‌നക്കാര്‍: ഗണേഷ്‌കുമാറിന്റെ ശബ്ദസന്ദേശം പുറത്ത്

148 0

കൊച്ചി: അമ്മയില്‍ നിന്നും രാജിവച്ച നടിമാര്‍ പ്രശ്‌നക്കാരെന്ന് നടനും ഇടത് എം.എല്‍.എയുമായ കെ.ബി ഗണേഷ്‌കുമാര്‍. അവര്‍ സിനിമയില്‍ സജീവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്മയെ എന്നും തകര്‍ക്കാന്‍ ശ്രമിക്കുന്ന അവര്‍ പുതിയ സംഘടന ഉണ്ടാക്കി പ്രവര്‍ത്തിക്കുന്നു എന്നത് നല്ല കാര്യം തന്നെയെന്നും ഗണേഷ് പറയുന്നു. 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് അയച്ച ശബ്ദ സന്ദേശത്തിലാണ് ഗണേഷ്‌കുമാറിന്റെ പരാമര്‍ശം. ഒരു സ്വകാര്യ വാര്‍ത്താചാനല്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളും ഫേസ്ബുക്ക് പോസ്റ്റുകളും കണ്ട് ഭയപ്പെടരുതെന്നാണ് ഇടവേള ബാബുവിന് ഗണേഷ് നല്‍കുന്ന മുന്നറിയിപ്പ്. ഇതെല്ലാം രണ്ടു ദിവസം കഴിയുമ്പോള്‍ കെട്ടടങ്ങും. 

ചാനലുകാരെയും പത്രക്കാരേയും സംബന്ധിച്ച്‌ മറ്റുള്ളവരെ സഹായിക്കുക എന്നുള്ളതല്ല, മറിച്ച്‌ ആരെയും നശിപ്പിക്കാന്‍ കിട്ടുന്ന ഏതൊരു അവസരവും അവര്‍ ഉപയോഗിക്കും. ഏത് പ്രസ്ഥാനമായും ആരായാലും കുഴപ്പില്ല. അവരുടെ ജോലി നെഗറ്റിവിറ്റി വിതരണം ചെയ്യുന്നതാണെന്നും ഗണേഷ്‌കുമാര്‍ വിമര്‍ശിക്കുന്നുണ്ട്. നടിമാര്‍ രാജിവച്ച്‌ പോയതില്‍ അമ്മയുടെ ഒരംഗവും ചാനലുകളിലും മറ്റും പ്രതികരിക്കരുത്. അമ്മയില്‍ നിന്ന് പുറത്തുപോയവര്‍ അവര്‍ക്ക് സംഘടനയെ വേണ്ടത്തതിനാലാണ്. അമ്മ നടത്തിയ മെഗാഷോയില്‍ പോലും അവര്‍ സഹകരിച്ചിട്ടില്ല. ഇവര്‍ ഒരു കാര്യത്തിലും സഹകരിക്കാറില്ലെന്നും . പൊതുജനങ്ങളുടെ പിന്തുണ തേടി പ്രവര്‍ത്തിക്കാന്‍ അമ്മ ഒരു രാഷ്ട്രീയ സംഘടനയുമല്ല. അതുകൊണ്ട് ഇമേജ് നോക്കി പ്രവര്‍ത്തിക്കേണ്ട കാര്യമില്ല. സിനിമയിലെ പ്രവര്‍ത്തകരുടെ ക്ഷേമത്തിനായി രൂപീകരിച്ച സംഘടനയാണെന്നും ഗണേഷ് പറയുന്നു. 

രാഷ്ട്രീയക്കാര്‍ മാധ്യമങ്ങളില്‍ പ്രതികരിക്കുന്നത് അവരുടെ പേരും ചിത്രവും വരുന്നതിനാണ്. അമ്മയ്‌ക്കെതിരെ പ്രതികരിച്ച്‌ കൈയടി നേടാന്‍ വേണ്ടിയാണ്. ഇപ്പോള്‍ വിവാദങ്ങള്‍ ഉന്നയിക്കുന്നത് ഒരു പണിയും ഇല്ലാത്ത രാഷ്ട്രീയക്കാരാണ്. അവര്‍ പലതും പറഞ്ഞുവരും. ഇവര്‍ക്കൊന്നും രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയുമില്ല. നമ്മള്‍ ഇതിനു മറുപടി കൊടുക്കരുത്. ദയവുചെയ്ത് ഇതിന് കൈ കൊടുക്കരുത്. അതേസമയം, പുറത്തുവന്നത് തന്റെ ശബ്ദ രേഖ തന്നെയാണെന്നും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. പുറത്തുവന്നത് ശബ്ദരേഖയുടെ ഒരു ഭാഗം മാത്രമാണ്. ശബ്ദരേഖ പുറത്തുവന്നത് അമ്മയില്‍ നിന്നാണ്. ഇക്കാര്യത്തില്‍ പരിശോധന വേണമെന്നു ആവശ്യപ്പെടും. സംഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ഇതിനെല്ലം പിന്നില്‍. ഒരു വിഭാഗം മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും ഇന്ത്യന്‍ പൗരനെന്ന നിലയില്‍ തനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

Related Post

ജനറൽ മാനേജർ വെടിയേറ്റു മരിച്ചു

Posted by - Mar 9, 2018, 01:22 pm IST 0
ജനറൽ മാനേജർ വെടിയേറ്റു മരിച്ചു ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് ഡെപ്യൂട്ടിജനറൽ മാനേജർ അമിത് പാണ്ഡെ (41) വീട്ടിൽനിന്നും ഏകദേശം ഒരുകിലോമീറ്റർ അകലെ തുറസായ സ്ഥലത്തു വെടിയേറ്റ്…

തൊടുപുഴയിലെ ഏഴ് വയസ്സുകാരന്‍റെ നില അതീവ ഗുരുതരം

Posted by - Apr 1, 2019, 03:53 pm IST 0
തൊടുപുഴ: അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച ഏഴ് വയസ്സുകാരന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകിത്തുടങ്ങിയെങ്കിലും മസ്തിഷ്കത്തിന്‍റെ പ്രവർത്തനം പൂർണ്ണമായും നിലച്ച…

ചുഴലിക്കാറ്റില്‍ ആലപ്പുഴയില്‍ ചിലയിടങ്ങളില്‍ വ്യാപക നാശനഷ്ടം

Posted by - Nov 18, 2018, 08:43 am IST 0
ആലപ്പുഴ: കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റില്‍ ആലപ്പുഴയില്‍ ചിലയിടങ്ങളില്‍ വ്യാപക നാശനഷ്ടം. രണ്ടു ദിവസമായി പ്രദേശത്ത് വൈദ്യുതിയില്ല. തൈക്കാട്ടുശേരി, മാക്കേക്കടവ്, മണപ്പുറം, തേവര്‍വട്ടം, നഗരി, പൈനുങ്കല്‍, ചിറക്കല്‍,…

മന്ത്രിയുടെ കർശന നിർദ്ദേശത്തെ തുടർന്ന് കുഞ്ഞിനെ അമൃത ആശുപത്രിയിൽ എത്തിച്ചു

Posted by - Apr 16, 2019, 05:18 pm IST 0
തിരുവനന്തപുരം: മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുവന്നിരുന്ന 15 ദിവസം പ്രായമായ കുട്ടിയെ എറണാകുളം അമൃതാ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന്റെ ചികിത്സാച്ചെലവുകളും…

കളക്ടറെ ചട്ടം പഠിപ്പിക്കേണ്ട,സുരേഷ് ഗോപിയുടേത് ചട്ടലംഘനം: ടിക്കാറാം മീണ

Posted by - Apr 8, 2019, 03:15 pm IST 0
തിരുവനന്തപുരം: തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ നടപടി ചട്ടലംഘനം തന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. കളക്ടർ സ്വന്തം ജോലിയാണ് ചെയ്തത്. അത് അവർക്ക്…

Leave a comment