കെ.എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍

178 0

തിരുവനന്തപുരം:കെ.എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഹൈക്കോടതി വിധിയാണ് മുന്നിലുള്ളതെന്നും രേഖാമൂലമുള്ള നിര്‍ദേശമില്ലാതെ കെ.എം. ഷാജിയെ പങ്കെടുപ്പിക്കാന്‍ പറ്റില്ലെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

കേരള ഹൈക്കോടതിയുടെ വിധി നിയമസഭയെ അറിയിച്ചിട്ടുണ്ട്. കോടതിയുടെ കണ്ടെത്തല്‍, വിധി സ്‌റ്റേ ചെയ്ത കാലയളവ് എന്നിവ വ്യക്തമാക്കിയാണ് അറിയിപ്പ് ലഭിച്ചത്. അതിന് ശേഷം മറ്റൊരു അറിയിപ്പ് ലഭിക്കാതെ നിലപാടെടുക്കാന്‍ സാധിക്കില്ല. അറിയിപ്പ് ലഭിച്ചാല്‍ ആ നിമിഷം നിലപാട് സ്വീകരിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ഹൈക്കോടതി അയോഗ്യനാക്കിയ കണ്ണൂര്‍ അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ സുപ്രീം കോടതിയുടെ വാക്കാല്‍ പരമാര്‍ശത്തിന്റെ പേരില്‍ നിയമസഭാ നടപടികളില്‍ പങ്കെടുപ്പിക്കാനാവില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ കഴിഞ്ഞദിവസം പറഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 
 

Related Post

പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു

Posted by - May 18, 2018, 10:45 am IST 0
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. പെട്രോളിന് 30 പൈസ വര്‍ധിച്ച്‌ 79.69 രൂപയായി. ഡീസലിന് 31 പൈസ വര്‍ധിച്ച്‌ 72.82 രൂപയായി. ക്രൂഡ് ഒായില്‍ വിലയിലുണ്ടായ…

ഇടുക്കി ജില്ലയില്‍ കനത്ത മഴ

Posted by - Sep 28, 2018, 07:33 pm IST 0
തൊടുപുഴ: ഇടുക്കി ജില്ലയിലെ മൂന്നാര്‍,തൊടുപുഴ,അടിമാലി എന്നീ സ്ഥലങ്ങളില്‍ കനത്ത മഴ. ഇടുക്കി ജില്ലയില്‍ ഇടിയോടും മിന്നലോടും കൂടിയാണ് മഴ പെയ്യുന്നത്. ജില്ലയില്‍ കനത്ത അതീവ ജാഗ്രത നിര്‍ദേശം…

ലക്ഷ്മിയെ വെ​​ന്‍റി​ലേ​റ്റ​റി​ല്‍ ​നി​ന്ന്​ മാ​റ്റി

Posted by - Oct 8, 2018, 07:45 am IST 0
തിരുവനന്തപുരം: കാറപകടത്തില്‍ ഗുരുതരമായി പ​രി​ക്കേ​റ്റ് തലസ്ഥാനത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന, ബാ​ല​ഭാ​സ്ക​റി​​​ന്‍റെ ഭാ​ര്യ ല​ക്ഷ്​​മി​യെ വെ​​ന്‍റി​ലേ​റ്റ​റി​ല്‍ ​നി​ന്ന്​ ഐസിയുവിലേക്ക് മാ​റ്റി. ലക്ഷ്മിയുടെ ബോധം പൂര്‍ണ്ണമായും തെളിഞ്ഞതായും…

തിയറ്റര്‍ പീഡനക്കേസ്: രഹസ്യമൊഴി രേഖപ്പെടുത്തും

Posted by - Jun 7, 2018, 11:23 am IST 0
മലപ്പുറം: തിയറ്റര്‍ പീഡനക്കേസില്‍ കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തും. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍, തിയറ്റര്‍ ജീവനക്കാര്‍ , ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്‍ ഷിഹാബ്,  തിയറ്റര്‍ മാനേജര്‍ എന്നിവരുടെ രഹസ്യമൊഴിയായിരിക്കും…

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളുടെ കോപ്പിയടി; പരീക്ഷ റദ്ദാക്കി

Posted by - Dec 22, 2018, 11:59 am IST 0
കൊച്ചി: എറണാകുളം ഗവ. മെഡിക്കല്‍ കൊളേജില്‍ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മെഡിസിന്‍ ഇന്റേണ്‍ല്‍ പരീക്ഷയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളുടെ കോപ്പിയടി. പരീക്ഷയ്ക്കിരുന്ന 34 വിദ്യാര്‍ത്ഥികളില്‍…

Leave a comment