രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

230 0

തിരുവനന്തപുരം: 23-ാമത്‌ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘടന ചടങ്ങുകള്‍ നടന്നത്. കേരളത്തിന്റെ യശസ് അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ചലച്ചിത്രമേള വഹിക്കുന്ന പങ്ക് എടുത്തു പറയേണ്ടതാണ്, പ്രേക്ഷക പങ്കാളിത്വം കൊണ്ടും ചലച്ചിത്രമേളയിലെ ചിത്രങ്ങളുടെ മികവ് കൊണ്ടും ലോകത്തിലെ തന്നെ മികച്ച മേള എന്ന പേര് ഐഎഫ്‌എഫ്കെ നേടിയിട്ടുണ്ട്. ചലച്ചിത്രമേള ഉദ്ഘടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക സിനിമയുടെ ആവിഷ്കാരവും, പ്രമേയവും സാങ്കേതികവിദ്യകളും കേരളത്തിന് പരിചയപ്പെടുന്നതിന് മേള ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ബീന പോള്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ആമുഖഭാഷണം നടത്തി. ചടങ്ങില്‍ മന്ത്രി എ.കെ ബാലന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫെസ്റ്റിവല്‍ ബുക്ക് മേയര്‍ വി.കെ പ്രശാന്തിന് നല്‍കി പ്രകാശനം ചെയ്തു. ബുദ്ധദേവദാസ് ഗുപ്ത സമീക്ഷ ഫെസ്റ്റിവല്‍ പതിപ്പ് നന്ദിതാ ദാസിന് നല്‍കി പ്രകാശനം ചെയ്തു.
 

Related Post

അര്‍ണബ് ഗോസ്വാമിക്ക് സമന്‍സ്

Posted by - Dec 8, 2018, 09:31 pm IST 0
ന്യൂഡല്‍ഹി : മാനനഷ്ടക്കേസില്‍ റിപബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് സമന്‍സ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്. തിരുവനന്തപുരം കോടതിയില്‍ അര്‍ണബ് ഗോസ്വാമി…

മുഖ്യമന്ത്രിയ്ക്ക് വധ ഭീഷണി 

Posted by - May 30, 2018, 10:30 am IST 0
കോതമംഗലം: മുഖ്യമന്ത്രിയെ വധിക്കുമെന്ന്​ ഭീഷണിപ്പെടുത്തി ഫേസ്​ബുക്ക്​ പോസ്​റ്റ്​. 'ലക്ഷക്കണക്കിന്​ മലയാളികളില്‍ ഒരാള്‍ വിചാരിച്ചാല്‍ നിന്റെ ഭാര്യക്കും കിട്ടും സര്‍ക്കാര്‍ ജോലി' എന്ന്​ തുടങ്ങുന്ന പോസ്​റ്റിനു താഴെ ഭരണം…

പ്രണയത്തിന്റെ രക്തസാക്ഷിയായി നീനുവും 

Posted by - May 29, 2018, 10:16 am IST 0
കോട്ടയം: കാത്തിരിപ്പ് കണ്ണീരിലാഴ്‌ത്തി കെവിന്‍ തിരിച്ച്‌ വരില്ലെന്ന് അറിഞ്ഞതോടെ ഇല്ലാതായത് ഒരു ജീവന്‍ മാത്രമല്ല. 'ഇനിയെന്ത് ചെയ്യും അപ്പച്ഛാ' എന്ന നീനുവിന്റെ ചോദ്യത്തിന് മുന്നില്‍ മറുപടി പറയാന്‍…

കാറും ബൈക്കും കൂട്ടിയിടിച്ച്‌ ദമ്പതികള്‍ മരിച്ചു

Posted by - Dec 26, 2018, 12:31 pm IST 0
തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച്‌ ദമ്പതികള്‍ മരിച്ചു. തിരുവനന്തപുരം മുക്കോലക്കല്‍ ബൈപാസിലാണ് അപകടം. പൗണ്ടുകടവ് സ്വദേശികളായ സക്കീര്‍ ഹുസൈന്‍ (42), ഭാര്യ ഷബാന (38) എന്നിവരാണ് മരിച്ചത്.…

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് 91 ലെ ഹൈക്കോടതി വിധി നിയമപരമായിരുന്നില്ല; മുഖ്യമന്ത്രി

Posted by - Jan 20, 2019, 11:49 am IST 0
തിരുവനന്തപുരം : ശബരിമല വിഷയവുമായി ബന്ധപ്പെട്ട് 91 ലെ ഹൈക്കോടതി വിധി നിയമപരമായിരുന്നില്ലെന്നും അത് കൊണ്ട് തന്നെയാണ് സുപ്രീംകോടതി തിരുത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു .…

Leave a comment