ജമ്മു കാശ്മീരിൽ  എട്ടുവയസുകാരിക്ക് നേരിടേണ്ടി വന്ന ആക്രമണത്തിൽ മുഖ്യ മന്ത്രി പിണറായിവിജയൻ ഫേസ്ബുക്കിൽ പ്രതികരിച്ചു.

535 0

ജമ്മു കാശ്മീരിൽ  എട്ടുവയസുകാരിക്ക് നേരിടേണ്ടി വന്ന ആക്രമണത്തിൽ മുഖ്യ മന്ത്രി പിണറായിവിജയൻ ഫേസ്ബുക്കിൽ പ്രതികരിച്ചു.

സംഘപരിവാറിനെ വിമർശിക്കുവാനും മുഖ്യൻ പോസ്റ്റിൽ മറന്നിട്ടില്ല. മുഖ്യ മന്ത്രിയുടെ പോസ്റ്റിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് പോസ്റ്റിൽ പ്രതികരിച്ചിരിക്കുന്നത്.  മന്ത്രിയുടെ ഫേസ്ബുക് ഫോളോവേഴ്സ് മുഖ്യ മന്ത്രിയുടെ പോസ്റ്റിനുതാഴെ അവരുടെ ദേഷ്യവും അമർഷവും രേഖപെടുത്തികൊണ്ടിരിക്കുകയാണ്.

 മുഖ്യ മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് പൂർണരൂപം ഇങ്ങനെ; ജമ്മു കാശ്മീരിൽ  എട്ടുവയസ്സുകാരിയെ പിച്ചിച്ചീന്തിയവർ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയെ പ്രാകൃതവും മനുഷ്യത്വഹീനവുമായ യുഗത്തിലേക്കു നയിക്കാനുള്ള പ്രതിലോമ രാഷ്ട്രീയമാണ്. ഏതു മനുഷ്യനെയും രോഷപ്പെടുത്തുന്നതും കണ്ണീരണിയിക്കുന്നതുമായ അനുഭവമാണ് ആ പിഞ്ചോമനയ്ക്കു നേരിടേണ്ടിവന്നത്. പെൺകുട്ടിയെ ക്ഷേത്രത്തിൽ കൊണ്ടുപോയി തടങ്കലിലിട്ടു  മതഭ്രാന്തന്മാർ പിച്ചിച്ചീന്തുക; കുറ്റവാളികൾക്കു വേണ്ടി ജനപ്രതിനിധികൾ  തെരുവിലിറങ്ങുക- രാജ്യം ഈ "നല്ല ദിനങ്ങളെ " ഓർത്ത് ലോകത്തിനു മുന്നിൽ ലജ്ജിച്ച് തലതാഴ്ത്തുന്നു.

പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി എന്നത്  മാത്രമല്ല വിഷയം.  അതിലേക്ക് നയിച്ച കാരണങ്ങളാണ് പ്രധാനം. മതത്തിന്റെ പേരിലാണ് ഒരു പിഞ്ചുകുഞ്ഞിനെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത് എന്നത് സംഘ പരിവാർ  വാഴ്ചയിലെ രാജ്യത്തിന്റെ ഭീകരമായ അവസ്ഥ തുറന്നു കാട്ടുന്നതാണ്. ക്ഷേത്രങ്ങളെപ്പോലും ഇത്തരം പ്രവർത്തികൾക്ക് ഉപയോഗിക്കുന്നവരും അതിനെ പിന്തുണയ്ക്കുന്ന സംഘപരിവാർ ശക്തികളും ഇന്ത്യയെ മൃഗീയതയുടെ കറുത്ത നാളുകളിലേക്കാണ് പിടിച്ചു കൊണ്ടുപോകുന്നത്. കപട മത സ്നേഹവും കപട ദേശീയതയുമാണ് സംഘ പരിവാറിനെ   നയിക്കുന്നത്. 

ഓരോ പിതാവിനും മാതാവിനും  ആ കുട്ടി സ്വന്തം കുഞ്ഞാണെന്നു തോന്നേണ്ടതും  എല്ലാ യുവതീ യുവാക്കൾക്കും അവൾ സ്വന്തം സഹോദരിയാണെന്ന് തോന്നേണ്ടതുമായ  ഘട്ടമാണിത്. പുഞ്ചിരിക്കുന്ന ആ മുഖം മനസ്സിലോർത്ത്, ആ കുഞ്ഞിനു  വേണ്ടി രാജ്യം ഒറ്റക്കെട്ടായി ഉണരേണ്ടതുണ്ട്. കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരെയും നിയമത്തിനു മുന്നിലെത്തിക്കണം. 

Related Post

രാജ്യത്ത് ബിജെപി തരംഗം ആഞ്ഞടിക്കും : മോദി 

Posted by - Apr 9, 2019, 04:30 pm IST 0
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപി തരംഗം അലയടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ പ്രകടനപത്രികയെ കടുത്ത ഭാഷയിൽ വിമർശിച്ച മോദി, സൈന്യത്തോടുള്ള അവരുടെ സമീപനം പാകിസ്ഥാന്…

സി.കെ.ജാനു എല്‍.ഡി.എഫിലേക്ക്

Posted by - Nov 28, 2018, 07:48 pm IST 0
കോഴിക്കോട്: സി.കെ.ജാനുവിന്റെ പാര്‍ട്ടി ജനാധിപത്യ രാഷ്ട്രീയ സഭ എല്‍.ഡി.എഫിലേക്ക് ചേക്കേറുന്നു. കോഴിക്കോട് വച്ച്‌ നടന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. മുമ്ബ് ഇടതുപക്ഷ പാ‌ര്‍ട്ടികളിലെ നോതാക്കളുമായി…

ഗോപിനാഥിനെ അനുനയിപ്പിച്ച് സുധാകരന്‍; രണ്ടു ദിവസത്തിനകം പരിഹാരമെന്ന് ഉറപ്പ്  

Posted by - Mar 6, 2021, 10:29 am IST 0
പാലക്കാട്: റിബല്‍ ഭീഷണിയുയര്‍ത്തിയ എ വി ഗോപിനാഥിനെ അനുനയിപ്പിച്ച് കെ സുധാകരന്‍. അനുയോജ്യമായ കാര്യങ്ങളില്‍ രണ്ട് ദിവസത്തിനകം കെപിസിസിയുടെ ഭാഗത്ത് നിന്ന് ഉറപ്പ് വരുമെന്ന് സുധാകരന്‍ ഗോപിനാഥിനെ…

സിപിഐഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊല: കൂടുതല്‍ വിവരങ്ങള്‍ പുറത്ത് 

Posted by - May 8, 2018, 11:05 am IST 0
കണ്ണൂര്‍: കണ്ണൂരില്‍ മണിക്കൂറുകളുടെ ഇടവേളയില്‍ നടന്ന കൊലപാതകത്തില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊല 2010ലെ ന്യൂ മാഹി ഇരട്ടക്കൊലയുടെ പ്രതികാരമെന്ന് സൂചന. മാഹിയില്‍ സിപിഐഎം, ബിജെപി പ്രവര്‍ത്തകര്‍…

ഗീതാനന്ദൻ പോലീസ് കസ്റ്റഡിയിൽ 

Posted by - Apr 9, 2018, 10:20 am IST 0
ഗീതാനന്ദൻ പോലീസ് കസ്റ്റഡിയിൽ  ളിത് പീഡനങ്ങൾക്കെതിരെയുള്ള നിയമങ്ങൾ ദുര്ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ വിവിധ ദളിത് സംഘടനകൾ നടത്തുന്ന ഹർത്താലിനെ തുടർന്ന് സംസ്ഥാനത്ത പലസ്ഥലത്തും അനിഷ്ട സംഭവങ്ങൾ നടക്കുന്നു.  കൊച്ചിയിൽ…

Leave a comment