മോദിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ എന്തും ചെയ്യും; കേജരിവാൾ

240 0

ന്യൂഡൽഹി: കോൺഗ്രസുമായി സഖ്യത്തിന് ഇപ്പോഴും തയാറാണെന്നു വ്യക്തമാക്കി ആം ആദ്മി പാർട്ടി. മോദി-അമിത് ഷാ ടീമിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ എന്തും ചെയ്യുമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാൾ പറഞ്ഞു.

രാജ്യം അപകടത്തിലാണ്. മോദി- അമിത് ഷാ ഭരണം തുടരാതിരിക്കാൻ പാർട്ടി എല്ലാ ശ്രമവും നടത്തുമെന്നും ഞായറാഴ്ച ഡൽഹിയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ശേഷം കേജ്രിവാൾ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് നേതാക്കളായ കപിൽ സിബൽ, അഭിഷേക് സിംഗ്‌വി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു കേജരിവാളിന്‍റെ പ്രതികരണം.

അതേസമയം, സഖ്യം സംബന്ധിച്ച ചോദ്യത്തിൽനിന്നും കപിൽ സിബൽ ഒഴിഞ്ഞുമാറി.

Related Post

ഉമ്മന്‍ചാണ്ടിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതില്‍ അതൃപ്തിയും അമര്‍ഷവുമായി എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്

Posted by - Jun 10, 2018, 11:49 am IST 0
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതില്‍ അതൃപ്തിയും അമര്‍ഷവുമായി എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്. കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍, പ്രതിപക്ഷ…

ശക്തവും സുസ്ഥിരവുമായ ഒരു സര്‍ക്കാരിനാണ് ജനങ്ങള്‍ കരുത്ത് പകര്‍ന്നത് : നരേന്ദ്ര മോഡി 

Posted by - Dec 9, 2019, 03:56 pm IST 0
ന്യൂഡല്‍ഹി: ശക്തവും സ്ഥിരതയുമുള്ള  ഒരു സര്‍ക്കാരിനാണ് ജനങ്ങള്‍ കരുത്ത് പകര്‍ന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.കര്‍ണാടക ഉപതിരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. "ഇന്ന് കര്‍ണാടകയിലെ ജനങ്ങള്‍…

അപ്രഖ്യാപിത അടിയന്തരാവസ്ഥ: ശശികുമാർ

Posted by - Mar 11, 2018, 08:15 am IST 0
അപ്രഖ്യാപിത അടിയന്തരാവസ്ഥ: ശശികുമാർ നമ്മുടെ നാട് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ശശി കുമാർ. കൃതി എന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തോട് സംബന്ധിച്ച ചർച്ചയിലാണ്…

കെ.ടി. ജലീലിനെതിരേ മുസ്ലീം യൂത്ത് ലീഗിന്‍റെ കരിങ്കൊടി പ്രതിഷേധം

Posted by - Nov 10, 2018, 12:00 pm IST 0
തിരൂര്‍: ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ.ടി. ജലീലിനെതിരേ മുസ്ലീം യൂത്ത് ലീഗിന്‍റെ കരിങ്കൊടി പ്രതിഷേധം. മലപ്പുറം തിരൂരില്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്‍റെ 82-ാം വാര്‍ഷികത്തോട്…

പിണറായി വിജയന്റെ കരങ്ങള്‍ക്ക് ശക്തി പകരണമെന്ന് പി.സി.ജോര്‍ജ്

Posted by - Dec 5, 2018, 03:56 pm IST 0
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കരങ്ങള്‍ക്ക് ശക്തി പകരണമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. പ്രളയകാലത്ത് മുഖ്യമന്ത്രി സംസ്ഥാനത്തിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ച്‌ രാഷ്ട്രീയം പറയാന്‍…

Leave a comment