അയോധ്യ പിടിച്ചടക്കാൻ മെഗാറാലിയുമായി പ്രിയങ്കാ ഗാന്ധി

360 0

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് അയോധ്യയിലെത്തും. വൈകുന്നേരം അവിടുത്തെ ഹനുമാൻ ക്ഷേത്രം സന്ദർശിക്കുന്ന പ്രിയങ്ക മെഗാ ഇലക്ഷൻ റാലിയിൽ പങ്കെടുക്കുമെന്നും പൊതുയോഗത്തിൽ സംസാരിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

അതേസമയം, റാലിക്ക് മുന്നോടിയായി അയോധ്യയിൽ പ്രിയങ്കയെ രാമ ഭക്തയാണെന്ന് വിശേഷിപ്പിക്കുന്ന പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത് കൗതുകമായി. രാമന്റെ ചിത്രത്തിനൊപ്പം രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ചിത്രങ്ങളുള്ള പോസ്റ്ററുകളാണ് അയോധ്യയിൽ വ്യാപകമായി കാണപ്പെട്ടത്. അതേസമയം, രാമന്റെ ജന്മം തന്നെ ചോദ്യം ചെയ്‌ത കോൺഗ്രസ് രാമന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഉത്തർപ്രദേശ് മന്ത്രി മുഹ്സിൻ റാസ ചോദിച്ചു.

അതിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളും സജീവമായി. പാർട്ടി പറഞ്ഞാൽ മത്സരിക്കാമെന്ന് പറഞ്ഞ പ്രിയങ്ക, നിങ്ങൾക്കെല്ലാം ആകാമെങ്കിൽ ഞാൻ മത്സരിച്ചാൽ എന്താണെന്നാണ്  തിരിച്ച് ചോദിച്ചത്. മത്സരിക്കുന്നെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ നിന്നാകും പ്രിയങ്ക മത്സരിക്കുക എന്നാണ് വിവരം. 

Related Post

എക്‌സിറ്റ് പോളുകള്‍ അല്ല യഥാര്‍ത്ഥ പോള്‍:അമിത് ഷാ  

Posted by - Feb 10, 2020, 09:37 am IST 0
ന്യൂഡല്‍ഹി: എക്‌സിറ്റ് പോളുകളുടെ റിസൾട്ട് എന്തായാലും ഡല്‍ഹിയില്‍ പാര്‍ട്ടി വിജയം നേടുമെന്ന് ബിജെപി. പൗരത്വ ഭേദഗതിയടക്കമുള്ള വിഷയങ്ങളുയര്‍ത്തി ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രയോഗിച്ച തന്ത്രങ്ങള്‍ വിജയം നല്‍കുമെന്ന്…

ആത്മവിശ്വാസത്തോടെ ബി ജെ പി, തൃപുരയിൽ മാറ്റത്തിനു സാധ്യതയില്ല സി പി എം വിശ്വാസം

Posted by - Mar 3, 2018, 09:57 am IST 0
ആത്മവിശ്വാസത്തോടെ ബി ജെ പി, തൃപുരയിൽ മാറ്റത്തിനു സാധ്യതയില്ല സി പി എം വിശ്വാസം  ത്രിപുര, നാഗാലാ‌ൻഡ്, മേഖലയാ, എന്നി 3 വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ…

രാജ്യസഭ: രണ്ടു സീറ്റും സിപിഎമ്മെടുക്കും; ചെറിയാന്‍ ഫിലിപ്പിനും രാഗേഷിനും സാധ്യത  

Posted by - Apr 14, 2021, 04:51 pm IST 0
തിരുവനന്തപുരം:  രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള തീയതിയുടെ കാര്യത്തില്‍ വ്യക്തത വന്നതോടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും സജീവമായി. ഇടതുമുന്നണിക്ക് ഉറപ്പായ രണ്ടു സീറ്റുകളും സിപിഎം തന്നെ ഏറ്റെടുക്കാനാണു സാധ്യത. നിലവില്‍ സിപിഐക്ക്…

നിർമലാ സീതാരാമനും അമിത്ഷായും ഇന്ന് കേരളത്തിൽ

Posted by - Apr 15, 2019, 04:34 pm IST 0
തിരുവനന്തപുരം : രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഇന്ന് കേരളത്തിലെത്തും. 15, 16 തീയതികളിലായി രണ്ട്…

ശി​വ​സേ​ന നേ​താ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു

Posted by - Apr 23, 2018, 06:12 am IST 0
മും​ബൈ: മലാഡില്‍ ശി​വ​സേ​ന ഡെ​പ്യൂ​ട്ടി ശാ​ഖാ പ്ര​മു​ഖ് വെടിയേറ്റു മരിച്ചു. സാ​വ​ന്ത് (46) എന്നയാളാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. സാവന്തിനുനേരെ അക്രമികള്‍ നാലു തവണ നിറയൊഴിച്ചു. …

Leave a comment