ജീവന് വേണ്ടി പോരാടുന്ന കുരുന്നിന്റെ ചികിത്സാ ചെലവും സംരക്ഷണവും സർക്കാർ ഏറ്റെടുക്കും

17 0

തൊടുപുഴ: അമ്മയുടെ സുഹൃത്ത് വടികൊണ്ടു തലയ്ക്ക് അടിച്ചശേഷം കാലിൽ തൂക്കി നിലത്തടിച്ച രണ്ടാം ക്ലാസ് വിദ്യാർഥി അതീവ ഗുരുതരാവസ്ഥയിൽ. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. കുട്ടിയുടെ പരുക്കുകൾ മാരകമാണ്. തലച്ചോറിനും ശ്വാസകോശത്തിനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ആന്തരിക രക്തസ്രാവം തുടരുകയാണെന്നും അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർ പറഞ്ഞു. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണു കുട്ടി ഇപ്പോൾ.

തൊടുപുഴയിൽ യുവാവ് മർദിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന 7 വയസുകാരന്റെ ചികിത്സാചെലവും ഇളയ കുട്ടി ഉൾപ്പെടെയുള്ള രണ്ട് കുട്ടികളുടെ സംരക്ഷണവും സർക്കാർ ഏറ്റെടുക്കും. 

ആരോഗ്യ വകുപ്പും സാമൂഹ്യനീതി വകുപ്പും വനിത ശിശു വികസന വകുപ്പും ഏകോപിച്ചാണ് കുട്ടികളുടെ ചികിത്സയും സംരക്ഷണവും ഏറ്റെടുക്കുന്നത്. ചികിത്സയിലുള്ള കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നിർദേശം നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കുട്ടിയെ മർദിച്ച സംഭവത്തിൽ കർശന നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളോടുള്ള അതിക്രമം ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.

കുട്ടികളോടുള്ള അതിക്രമം അറിഞ്ഞിട്ടും അത് മൂടി വയ്ക്കുന്നതും ഗുരുതരമായ തെറ്റാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഏഴ് വയസുകാരന് ക്രൂരമർദ്ദനമേറ്റിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് കുട്ടിയുടെ മാതാവിനൊപ്പം കഴിയുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

കട്ടിലിൽനിന്നു വീണു തലയ്ക്കു പരുക്കേറ്റെന്നായിരുന്നു അമ്മയും യുവാവും ആശുപത്രി അധികൃതരോടു പറഞ്ഞത്. എന്നാൽ കുട്ടിയുടെ പരുക്കുകളും അമ്മയുടെയും സുഹൃത്തിന്റെയും മൊഴികളിലും സംശയം തോന്നിയ ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. അമ്മയുടെ സുഹൃത്ത് കസ്റ്റഡിയിലുള്ള തിരുവനന്തപുരം സ്വദേശി അരുൺ ആനന്ദിന്റെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വധശ്രമവും ഉൾപ്പെടെ 5 വകുപ്പുകളാണു ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. പൊലീസിന്റെ നടപടികൾ നിരീക്ഷിച്ചു വരികയാണെന്നും കമ്മിഷൻ അറിയിച്ചു.

Related Post

താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്ന നിയമസഭാ നടപടികള്‍ പുനരാരംഭിച്ചു

Posted by - Nov 28, 2018, 11:52 am IST 0
തിരുവനന്തപുരം: പ്രതിപക്ഷ പ്രക്ഷോഭത്തെത്തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്ന നിയമസഭാ നടപടികള്‍ പുനരാരംഭിച്ചു. ശബരിമല വിഷയത്തില്‍ പ്രതിഷേധം അറിയിച്ച്‌ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് സ്പീക്കര്‍ സഭ…

പ്രളയ കേരളത്തിന് കേന്ദ്രത്തിന്റെ 3048ന്റെ അധിക ധനസഹായം പ്രഖ്യാപിച്ചു

Posted by - Dec 6, 2018, 09:13 pm IST 0
പ്രളയ കേരളത്തിന് വീണ്ടും കേന്ദ്രത്തിന്‍ അധിക ധനസഹായം. 3048 രൂപയുടെ അധിക സഹായമാണ് കേന്ദ്രം നല്‍കുന്നത്. രണ്ടാംഘട്ട ധനസഹായമായാണ് കേന്ദ്രം ഇത് കേരളത്തിന് നല്‍കുന്നത്.കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്…

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യയുടെ എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം

Posted by - Jul 12, 2018, 06:27 am IST 0
കായംകുളം: സ്‌റ്റേറ്റ്‌ ബാങ്ക്‌ ഒഫ്‌ ഇന്ത്യയുടെ ഓച്ചിറയിലെ എ.ടി.എമ്മില്‍ കവര്‍ച്ചാശ്രമം. ചൊവ്വാഴ്‌ച രാത്രി ഒന്‍പതു മണിയോടെ മെഷീനില്‍ പണം നിറയ്‌ക്കാന്‍ കരാറെടുത്ത സ്വകാര്യ ഏജന്‍സി ജീവനക്കാരാണ്‌ മോഷണശ്രമം…

തലസ്ഥാനത്ത് അക്രമങ്ങള്‍ പെരുകുന്നു; 9497975000 എന്ന നമ്പറില്‍ 24 മണിക്കൂറും കമ്മീഷണറെ വിളിക്കാം

Posted by - Feb 13, 2019, 07:44 pm IST 0
തിരുവനന്തപുരം: തലസ്ഥാനത്ത് അക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷയ്ക്ക് 'കണക്‌ട് ടു കമ്മീഷണര്‍' എന്ന സംവിധാനവുമായി കേരള പോലീസ്. 9497975000 എന്ന നമ്ബറില്‍ ജനങ്ങള്‍ക്ക് 24 മണിക്കൂറും…

ബുധനാഴ്ചത്തെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

Posted by - Sep 4, 2018, 07:03 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചത്തെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്‍-തൃശൂര്‍, കൊല്ലം പുനലൂര്‍, എറണാകുളം കായംകുളം ഉള്‍പ്പെടെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. നാല് പാസഞ്ചര്‍ ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്നും…

Leave a comment