ഗെയിം ഓഫ് ത്രോണ്‍സ് 'റീ യൂണിയന്‍' എപ്പിസോഡ്

313 0

രണ്ട് വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം ഗെയിം ഓഫ് ത്രോണ്‍സ് അവസാന സീസണ്‍ സ്ട്രീമിംഗ് തുടങ്ങി. ആദ്യത്തെ എപ്പിസോഡ് ഇന്ത്യയില്‍ ഏപ്രില്‍ 15 രാവിലെ 6.30മുതലാണ് ലൈവ് സ്ട്രീം ചെയ്യപ്പെട്ടത്. 

കാത്തിരുന്ന ഏറെ ഒത്തുചേരലുകള്‍ ചേര്‍ന്ന എപ്പിസോഡിന് വിന്‍റര്‍ഫാള്‍ എന്നാണ് നിര്‍മ്മാതാക്കള്‍ പേരിട്ടത് എങ്കിലും, റീ യൂണിയന്‍ എന്ന പേരാണ് കൂടുതല്‍ ചേരുന്നത് എന്നാണ് എപ്പിസോഡ് അവസാനിക്കുമ്പോള്‍ പ്രേക്ഷകന് തോന്നുന്നത്.

ഒരു ഗെയിം ഓഫ് ത്രോണ്‍സ് ആരാധകനെ അടുത്ത എപ്പിസോഡിലോ മറ്റോ നടക്കാനിരിക്കുന്ന ഒരു പോരാട്ടത്തിലേക്ക് പാകപ്പെടുത്തുന്നതിന് ആദ്യ എപ്പിസോഡ് ഉപകാരപ്രഥമാകും. ഡേവിഡ് നട്ടര്‍ സംവിധാനം ചെയ്ത എപ്പിസോഡ് ഇതുവരെയുള്ള സീസണുകളിലെ ഏറ്റവും മികച്ച ഓപ്പണിംഗ് എന്നാണ് ട്വിറ്ററിലും മറ്റും പ്രചരിക്കുന്ന കമന്‍റ്.

വെസ്റ്റ്റോസിലെ വടക്കിന്‍റെ ആസ്ഥാനമാണ് വിന്‍റര്‍ഫാള്‍. അവിടേക്ക് ജോണ്‍ സ്നോ, ഡനേറിയസ് ടാര്‍ഗേറിയനും സൈന്യവും എത്തുന്നതാണ് എപ്പിസോഡിന്‍റെ തുടക്കം. ഒരുകുട്ടി അതിന്‍റെ കാഴ്ചയ്ക്കായി ഒരു മരത്തില്‍ കയറുന്നതാണ് സീനിന്‍റെ തുടക്കം, 

ഇത് ശരിക്കും ആദ്യ സീസണില്‍ കിംഗ് റോബര്‍‌ട്ട് ബറാത്തിയന്‍ വിന്‍റര്‍ഫാള്‍ സന്ദര്‍ശിച്ചപ്പോള്‍ അത് കാണുവാന്‍ മരത്തില്‍ കയറുന്ന ബ്രയാന്‍ സ്റ്റാര്‍ക്കിനെ ഓര്‍മ്മിപ്പിക്കുന്നു. ഇത്തരത്തിലുള്ള ചില ഹിന്‍റുകള്‍ ഇട്ട് തന്നെയാണ് സീന്‍ മുന്നോട്ട് പോകുന്നത്.

Related Post

ലൂസിഫർ 100 കോടി ക്ലബ്ബിൽ

Posted by - Apr 9, 2019, 12:21 pm IST 0
തിയേറ്ററുകളിൽ നിറഞ്ഞോടുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ കളക്ഷൻ നൂറ് കോടി പിന്നിട്ടതായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു. മലയാളം സിനിമാ മേഖലയിൽ നിന്നും രണ്ടാമത്തെ സിനിമയാണ് നൂറ് കോടി ക്ലബ്ബിലെത്തുന്നത്.  നേരത്തെ…

യുവസംവിധായകന്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു

Posted by - May 31, 2018, 05:04 pm IST 0
കന്നഡ ചിലിച്ചിത്ര സംവിധായകന്‍ വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചു. യുവസംവിധായകന്‍ സന്തോഷ് ഷെട്ടി കട്ടീന്‍(35) ആണു വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചത്. വെള്ളച്ചാട്ടത്തിനു സമീപം സിനിമ ചിത്രീകരിക്കുമ്പോള്‍ വെള്ളച്ചാട്ടത്തിലേയ്ക്കു കാല്‍വഴുതി…

 പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായി.  

Posted by - May 5, 2019, 10:50 pm IST 0
നടിയും അവതാരകയുമായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും വിവാഹിതരായി. ചൊവ്വരപ്പള്ളിയില്‍ വച്ചാണ് വിവാഹം നടന്നത്. തുടര്‍ന്ന് നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ച് വിവാഹസത്കാരം…

ചലച്ചിത്ര അവാർഡുകൾ ഇന്ന് 

Posted by - Mar 8, 2018, 10:43 am IST 0
ചലച്ചിത്ര അവാർഡുകൾ ഇന്ന്  മന്ത്രി എ കെ ബാലൻ ഇന്ന് 12 .30 ഇന് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കും. മത്സരത്തിന് 110 സിനിമകളാണ് ആദ്യഘട്ടത്തിൽ ഉള്ളത്…

Leave a comment