നൈജറില്‍ സ്‌കൂളില്‍ അഗ്നിബാധ; 20 നഴ്‌സറി കുട്ടികള്‍ വെന്തു മരിച്ചു  

1248 0

നിയാമി: ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ സ്‌കൂളിന് തീപിടിച്ച് 20 കുട്ടികള്‍ വെന്തു മരിച്ചു. തലസ്ഥാന നഗരമായ നിയാമിയില്‍ വൈക്കോല്‍ മേഞ്ഞ സ്‌കൂളിലാണ് തീപ്പിടുത്തം ഉണ്ടായത്. മരണമടഞ്ഞതെല്ലാം കുഞ്ഞു കുട്ടികളായിരുന്നു എന്ന് നൈജര്‍ ഫയര്‍ സര്‍വീസ് പറഞ്ഞു. നഴ്സറി ഉള്‍പ്പെടെ 800 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളാണ് ഇത്. വൈകിട്ട് നാലു മണിയോടെയായിരുന്നു തീപിടുത്തം.

സ്‌കൂള്‍ഗേറ്റില്‍ നിന്നുമാണ് തീ പടര്‍ന്നതെന്നും സ്‌കൂളിന് എമര്‍ജന്‍സി വാതില്‍ ഇല്ലായിരുന്നു എന്നുമാണ് വിവരം. ഇതേ തുടര്‍ന്ന് കുട്ടികള്‍ ക്ലാസ്സ് റൂമില്‍ കുടുങ്ങിപ്പോകുകയായിരുന്നു. പ്രീ സ്‌കൂള്‍ വിഭാഗത്തില്‍ പെട്ട കുട്ടികളാണ് മരണമടഞ്ഞവരില്‍ കൂടുതലും. 38 ലധികം ക്ലാസ്സ് റൂമുള്ള സ്‌കൂളിന്റെ 25 മുറികളിലും തീ പിടിച്ചു. നിയാമി വിമാനത്താവളത്തിന്റെ പ്രാന്തപ്രദേശത്താണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്.

Related Post

സിംബാബ്‌വെയിൽ നഴ്‌സുമാരുടെ ജോലി നഷ്ടപ്പെടുന്നു

Posted by - Apr 19, 2018, 07:05 am IST 0
സിംബാബ്‌വെയിൽ നഴ്‌സുമാരുടെ ജോലി നഷ്ടപ്പെടുന്നു തിങ്കളാഴ്ച മുതൽ ശമ്പളവർദ്ധനവിന് വേണ്ടി സമരം ചെയ്‌ത പതിനായിരത്തിലധികം നഴ്‌സുമാരെ സർക്കാർതന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഇതിനുമുൻപ് ശമ്പളവർദ്ധനവിന് വേണ്ടി  ഡോക്ടർമാർ…

മിനറൽ വാട്ടറിൽ പ്ലാസ്റ്റിക്ക് തരികൾ, വിഷയത്തിൽ ഡബ്ല്യുഎച്ച്ഒ

Posted by - Mar 17, 2018, 08:17 am IST 0
മിനറൽ വാട്ടറിൽ പ്ലാസ്റ്റിക്ക് തരികൾ, വിഷയത്തിൽ ഡബ്ല്യുഎച്ച്ഒ കുപ്പിവെള്ളത്തിൽ പ്ലാസ്റ്റിക്ക് തരികൾ കണ്ടുവെന്നാരോപിച്ച് വിഷയത്തിൽ ലോക ആരോഗ്യ സംഘടന ഇടപെടുന്നു.ഈ പ്ലാസ്റ്റിക്ക് തരികൾ വയറ്റിൽ ചെന്നാൽ പലരോഗങ്ങൾക്കും…

പു​തി​യ ഫാ​ല്‍​ക്ക​ണ്‍ 9 റോ​ക്ക​റ്റ് വി​ക്ഷേ​പ​ണം വി​ജ​യ​ക​ര​മാ​യി ന​ട​ന്നു

Posted by - May 12, 2018, 08:38 am IST 0
വാ​ഷിം​ഗ്ട​ണ്‍: സ്പെ​യ്സ് എ​ക്സ് ക​മ്പ​നി​യു​ടെ ഫാ​ല്‍​ക്ക​ണ്‍ ഒ​മ്പത് റോ​ക്ക​റ്റി​ന്‍റെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പാ​യ ബ്ലോ​ക്ക് 5 ഉ​പ​യോ​ഗി​ച്ചു​ള്ള വി​ക്ഷേ​പ​ണം ഫ്ളോ​റി​ഡ​യി​ല്‍ വി​ജ​യ​ക​ര​മാ​യി ന​ട​ന്നു.  ഫാ​ല്‍​ക്ക​ണ്‍ ഒ​മ്പ​തി​ന്‍റെ ഏ​റ്റ​വും ശ​ക്തി​യേ​റി​യ…

ഐഎസ് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നതായി സൂചന:  കാസര്‍കോട് നിന്ന് 11 പേരെ കാണാതായി

Posted by - Jun 27, 2018, 07:50 am IST 0
ദുബായ് ; വീണ്ടും തീവ്രവാദ സംഘടനയായ ഐഎസ് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നതായി സൂചന. കാസര്‍കോട് ജില്ലയില്‍ നിന്ന് രണ്ടു കുടുംബങ്ങളില്‍ നിന്നുള്ള 11 പേരെ കാണാതായി. കാസര്‍കോട്…

ഹെയ്ത്തിയില്‍ ശക്തമായ ഭൂചലനം 

Posted by - Oct 7, 2018, 11:35 am IST 0
ഹെയ്ത്തി: വടക്കു പടിഞ്ഞാറന്‍ ഹെയ്ത്തിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ശനിയാഴ്ച രാത്രി 8.11 നാണ് അനുഭവപ്പെട്ടത്. ഭൂചലനത്തില്‍…

Leave a comment