വ്യാജരേഖക്കേസ്: ആദിത്യയെ പിന്തുണച്ച് അതിരൂപത; സിബിഐ അന്വേഷിക്കണമെന്ന് മനത്തോടത്ത്; ആദിത്യയെ മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചെന്ന് വൈദികസമിതി  

89 0

കൊച്ചി: കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയുള്ളത് വ്യാജരേഖയല്ലെന്ന ശക്തമായ നിലപാടുമായി എറണാകുളം-അങ്കമാലി അതിരൂപത.രേഖകള്‍ വ്യാജമല്ല, യഥാര്‍ത്ഥമാണെന്ന് അതിരൂപത വ്യക്തമാക്കി. കേസില്‍ പോലീസിന്റെ അന്വേഷണം ശരിയായ വിധത്തിലല്ലെന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ജേക്കബ് മനത്തോടത്ത് പറഞ്ഞു. അറസ്റ്റിലായ ആദിത്യക്ക് അതിരൂപത പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. ആദിത്യയെ പോലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചുവെന്നും പൊതുസമൂഹത്തില്‍ മാന്യനായ വ്യക്തിയാണദ്ദേഹമെന്നും വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു. മതാധ്യാപകന്‍ കൂടിയായ അദ്ദേഹത്തിന്റെ ധാര്‍മ്മിക ബോധമാണ് അത് ചോര്‍ത്താന്‍ പ്രേരിപ്പിച്ചത്. ഭൂമി കേസ് പുറത്തുവന്നതോടെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് അറിഞ്ഞ് ആദിത്യ നടത്തിയ അന്വേഷണമാണ് ഇവ പുറത്തുകൊണ്ടുവരാന്‍ പ്രേരിപ്പിച്ചതെന്ന് ഫാ.മുണ്ടാടന്‍ പറഞ്ഞു.

കേസില്‍ പോലീസിന്റെ അന്വേഷണം ശരിയായ വിധത്തിലല്ലെന്ന് ബിഷപ്പ് മനത്തോടത്ത് പറഞ്ഞു. സത്യസന്ധമായ അന്വേഷണം സ്വാഗതം ചെയ്യുന്നു. രേഖ വ്യാജമാണോ അല്ലയോ എന്ന് വ്യക്തമായി അന്വേഷിക്കണം. രേഖ യഥാര്‍ത്ഥമാണെന്നാണ് വിശ്വാസം. കേസില്‍ അറസ്റ്റിലായിരിക്കുന്ന ആദിത്യ ഒരു വ്യവസായ സ്ഥാപനത്തിന്റെ സര്‍വറില്‍ നിന്ന് എടുത്തതാണ് രേഖയെന്നും മാര്‍ മനത്തോടത്ത് പറഞ്ഞു. സെര്‍വറിലുള്ള ഡോക്യൂമെന്റിലെ സക്രീന്‍ ഷോട്ടാണിത്. അതുകൊണ്ടാണ് അത് വ്യാജമല്ലെന്ന് കൃത്യമായി പറയുന്നതെന്ന് ബിഷപ് മനത്തോടത്ത് വ്യക്തമാക്കി. കേസില്‍ സി.ബി.ഐയോ ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്നാണ് അതിരൂപത ആവശ്യപ്പെടുന്നത്.

ഭൂമി ഇടപാടില്‍ നടന്ന കുംഭകോണത്തെ കുറിച്ച് കൃത്യമായ രേഖകള്‍ ഉണ്ടെന്നും ഇന്‍കം ടാക്സും അതും ശരിവച്ചിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വത്തിക്കാന്‍ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചതെന്നും ഫാ.കുര്യാക്കോസ് മുണ്ടാടന്‍ പറയുന്നു. ഭൂമി ഇടപാടില്‍ ശക്തമായ നിലപാട് എടുത്ത ചില വൈദികരെ ലക്ഷ്യമിടാന്‍ ഈ കേസ് ഉപയോഗിക്കുകയാണെന്ന് മുണ്ടാടന്‍ പറഞ്ഞു.

15ന് ആലുവ ഡി.വൈ.എസ്.പി ഓഫീസില്‍ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ച ആദിത്യനെ വീണ്ടും പിറ്റേന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയാണ് ഫാ.ടോണി കല്ലൂക്കാരന്റെ പേര് പറയിപ്പിച്ചതെന്ന് ആദിത്യ പറഞ്ഞതായി ഫാ. സണ്ണി കളപ്പുരയ്ക്കല്‍ പറഞ്ഞു. അന്വേഷണത്തിന്റെ ഇടയ്ക്ക് ഉദ്യോഗസ്ഥനെ മാറ്റിയതും സംശയം സൃഷ്ടിക്കുന്നു. കേസിനു പിന്നില്‍ കുറച്ചു വൈദികരുടെ കൂടെ പേര് പറയിക്കുകയിരുന്നു പോലീസിന്റെ ലക്ഷ്യം. വൈദികരെ പ്രതികളാക്കി അറസ്റ്റു ചെയ്യിക്കാന്‍ കുറച്ചുകാലമായി ഇവിടെ ഗൂഢാലോചന നടക്കുന്നു. രണ്ടാഴ്ച മുന്‍പ് ഇതുസംബന്ധിച്ച് ആലുവ ഡി.വൈ.എസ്.പിക്ക് ഈ തിരക്കഥ നല്‍കി. അതിന്റെ അടിസ്ഥാനത്തിലാണ് ഈ നാടകം മുഴുവന്‍ നടക്കുന്നതെന്നും ഫാ.സണ്ണി പറഞ്ഞു.

Related Post

ജപ്പാൻ-കൊറിയ സന്ദർശനം വിജയകരമായി നടത്തിയെന്ന്  മുഖ്യമന്ത്രി

Posted by - Dec 7, 2019, 12:21 pm IST 0
തിരുവനന്തപുരം: ജപ്പാൻ-കൊറിയ സന്ദർശനം വിജയകരമായി നടത്തിയെന്ന്  മുഖ്യമന്ത്രി.ജപ്പാനിൽ നിന്ന് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു . വിദേശ സന്ദർശനം ഏതൊക്കെ ഘട്ടങ്ങളിൽ നടത്തിയോ…

വാവ സുരേഷ് ആശുപത്രി വിട്ടു 

Posted by - Feb 22, 2020, 03:16 pm IST 0
തിരുവനന്തപുരം: കിണറ്റിലിറങ്ങി അണലിയെ പിടികൂടി പുറത്തെത്തിച്ച ശേഷം കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍  ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിയതായും…

സൗമ്യയെ തീകൊളുത്തി കൊന്ന അജാസ് മരിച്ചു  

Posted by - Jun 19, 2019, 07:04 pm IST 0
ആലപ്പുഴ: മാവേലിക്കര വള്ളികുന്നത്തു വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യ പുഷ്പാകരനെ ആക്രമിച്ചു തീകൊളുത്തി കൊന്ന കേസിലെ പ്രതി ആലുവ ട്രാഫിക് സ്‌റ്റേഷന്‍ സിപിഒ എന്‍.എ.അജാസ് മരിച്ചു.…

നേപ്പാളിൽ ഹോട്ടൽ മുറിയിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ എത്തിക്കാനുള്ള ചെലവ് നോര്‍ക്ക വഹിക്കും

Posted by - Jan 23, 2020, 10:07 am IST 0
ന്യൂ ഡൽഹി: നേപ്പാളിൽ ഹോട്ടൽ മുറിയിൽ മരിച്ച എട്ടംഗ മലയാളി സംഘത്തിന്റെ മൃതദേഹങ്ങള്‍ നാട്ടിൽ എത്തിക്കാനുള്ള ചെലവ് സംസ്ഥാന സർക്കാർ ഏജൻസിയായ നോര്‍ക്ക വഹിക്കും.  തിരുവനന്തപുരം സ്വദേശികളായ…

മദ്യപിച്ച് ബഹളം വെച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍  

Posted by - May 21, 2019, 08:23 pm IST 0
കോട്ടയം: മദ്യപിച്ച് ബഹളം വെച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍. മണര്‍കാട് സ്വദേശി നവാസ് ( 27) ആണ് മരിച്ചത്. ശുചിമുറിയുടെ ജനാലയില്‍ തൂങ്ങിയ നിലയിലാണ്…

Leave a comment