കുത്തിയത് ശിവരഞ്ജിത്ത്; നസീം പിടിച്ചുവെച്ചു; അഖിലിന്റെ നിര്‍ണായക മൊഴി  

240 0

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിനകത്ത് വച്ച് തന്നെ കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ നിര്‍ണ്ണായക മൊഴി. ആശുപത്രിയിലെത്തിയാണ് പൊലീസ് അഖിലിന്റെ മൊഴി രേഖപ്പെടുത്തിയത്. ശിവരഞ്ജിത്തിന് കുത്താനായി നസീം ആണ് തന്നെ പിടിച്ചുവെച്ചതെന്നും അഖില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യം അഖില്‍ നേരത്തെ തന്നെ അച്ഛനെയും ഡോക്ടര്‍മാരെയും അറിയിച്ചിരുന്നു. ഇതേ കാര്യങ്ങള്‍ തന്നെയാണ് അഖിലിപ്പോള്‍ പോലീസിനോടും ആവര്‍ത്തിച്ചിരിക്കുന്നത്. സംഭവ സമയം വലിയൊരു ആള്‍ക്കൂട്ടം അവിടെ ഉണ്ടായിരുന്നുവെന്നും അഖില്‍ പറയുന്നു.

ദൃക്‌സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ അന്വേഷണം പുരോഗമിച്ചിരുന്നത്. മുന്‍ വൈരാഗ്യമാണ് ശിവരഞ്ജിത്തിനെ പ്രകോപിപ്പിച്ചതെന്ന് അഖിലില്‍ നിന്നും മൊഴിയെടുത്ത ശേഷം പോലീസ് പറഞ്ഞു. എസ്എഫ്‌ഐയുടെ ധിക്കാരം അംഗീകരിക്കാത്തിലുള്ള വിരോധമാണെന്നും അഖില്‍ പോലീസിനോട് പറഞ്ഞു. വധശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഖില്‍ എല്ലാ കാര്യങ്ങളിലും വളരെ വ്യക്തമായ മൊഴിയാണ് നല്‍കിയിട്ടുള്ളതെന്നും ഇതനുസരിച്ച് കേസില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

അഖിലിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തുകയാണ് അടുത്ത ലക്ഷ്യം. നിലവില്‍ മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചിട്ടുണ്ട്. അതിനുള്ളില്‍ ഇവരെ ഒളിവില്‍ പോകാന്‍ സഹായിച്ചവരെ കുറിച്ചും ഒളിയിടവും കണ്ടെത്തണം. ഒപ്പം കോളജില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തും. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഫോണ്‍ രേഖകളും പരിശോധിക്കേണ്ടി വരും.

Related Post

മുഖ്യമന്ത്രിക്കെതിരെ മുസ്ലീം പ്രീണന വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത  

Posted by - Mar 5, 2021, 04:18 pm IST 0
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തൃശൂര്‍ അതിരൂപത. മുഖ്യമന്ത്രിയുടേത് മുസ്ലിം പ്രീണനമെന്ന് മുഖപത്രമായ കത്തോലിക്ക സഭ വിമര്‍ശിച്ചു. മുസ്ലിം പ്രീണനത്തിലൂടെ ക്രൈസ്തവ സമുദായത്തെ അവഗണിക്കുന്നുവെന്നും കെ ടി…

ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാകിസ്താനിലേക്ക് പോകേണ്ടിവരും : ബി. ഗോപാലകൃഷ്ണന്‍

Posted by - Dec 26, 2019, 02:09 pm IST 0
കോഴിക്കോട്: ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാകിസ്താനിലേക്ക് പോകേണ്ടി വരുമെന്ന് ബിജെപി നേതാവ്  ബി. ഗോപാലകൃഷ്ണന്‍. എന്‍പിആര്‍ പിണറായി വിജയനെക്കൊണ്ട് തന്നെ കേരളത്തില്‍ നടപ്പാക്കുമെന്നും അല്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ലെന്നും…

കേരളത്തില്‍ ഭരണത്തിന് ബിജെപിക്ക് 35 സീറ്റ് മതിയെന്ന് സുരേന്ദ്രന്‍  

Posted by - Mar 12, 2021, 08:59 am IST 0
ന്യൂഡല്‍ഹി: കേരളത്തില്‍ ബിജെപിക്ക് ഭരണമുണ്ടാക്കാന്‍ 35 സീറ്റുമതിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാര്‍ട്ടി സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുമായി ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയിലെത്തിയതാണ്…

സിനിമപ്രമോഷന് ലൈവ് വീഡിയോ: ആശാ ശരതിനെതിരെ പരാതി  

Posted by - Jul 4, 2019, 07:36 pm IST 0
ഇടുക്കി: പുതിയ സിനിമയുടെ പ്രമോഷന്റെ പേരില്‍ നടത്തിയ ലൈവ് വീഡിയോയുടെ പേരില്‍ സിനിമാ താരം ആശാ ശരതിനെതിരെ പരാതി. സിനിമ പ്രമോഷന്‍ എന്നപേരില്‍ വ്യാജപ്രചാരണം നടത്തിയെന്നാണ് താരത്തിനെതിരെയുള്ള…

കള്ളവോട്ട്: മൂന്നു സ്ത്രീകള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു; വിശദമായി ചോദ്യം ചെയ്യും  

Posted by - May 2, 2019, 09:49 pm IST 0
കണ്ണൂര്‍ പിലാത്തറയില്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയ ചെറുതാഴം പഞ്ചായത്തംഗം എം.വി സലീന, മുന്‍ പഞ്ചായത്തംഗം കെ.പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെ പരിയാരം പോലീസ് ക്രിമിനല്‍ കേസെടുത്തു. ആള്‍മാറാട്ടം…

Leave a comment