ജിദ്ദയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചു

251 0

ജിദ്ദ: പരീക്ഷണാടിസ്ഥാനത്തില്‍ ജിദ്ദയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചു. ആദ്യ വിമാനത്തിലെത്തിയവരെ സ്വീകരിക്കാനും യാത്ര അയക്കാനും സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് കീഴിലെ ഉദ്യോഗസ്ഥരും വിമാനത്താവള ജോലിക്കാരുമുണ്ടായിരുന്നു. ഉപഹാരങ്ങള്‍ നല്‍കിയാണ് യാത്രക്കാരെ സ്വീകരിച്ചതും യാത്ര അയച്ചതും. സൗദി എയര്‍ലൈന്‍സിന് കീഴില്‍ ഏകദേശം 200 ഉദ്യോഗസ്ഥരെ ഒരുക്കിയിരുന്നു. ഗ്രൗണ്ട് സര്‍വീസിന് കീഴിലെ കമ്പനികളും ആവശ്യമായ ആളുകളെ ഒരുക്കിയിരുന്നു. ആറ് ഗേറ്റുകളാണ് തുടക്കത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നത്. 

ആദ്യ പരീക്ഷണഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. രണ്ടാംഘട്ടം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. അല്‍ഖുറയ്യാത്തില്‍ നിന്നുള്ള വിമാനമാണ് ആദ്യമായി ഇറങ്ങിയത്. വിമാനം പിന്നീട് യാത്രക്കാരുമായി അല്‍ ഖുറയ്യാത്തിലേക്ക് തന്നെ മടങ്ങി. 2019 ജനുവരി മുതല്‍ മാര്‍ച്ച്‌ വരെയുള്ള അവസാന ഘട്ടത്തില്‍ 46 കവാടങ്ങളിലൂടെയും ആഭ്യന്തര വിദേശ വിമാനങ്ങളെ സ്വീകരിക്കുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവി പറഞ്ഞു. 

വിമാനത്താവളത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വര്‍ഷത്തില്‍ 100 ദശലക്ഷം യാത്രക്കാര്‍ സ്വീകരിക്കാന്‍ കഴിയും. വിഷന്‍ 2030 ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കിയിരിക്കുന്നതെന്ന് ഏവിയേഷന്‍ അതോറിറ്റി മേധാവി അബ്ദുല്‍ ഹഖീം മുഹമ്മദ് തമീം പറഞ്ഞു. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ ആഭ്യന്തര സര്‍വീസുകളെ സ്വീകരിക്കും. നവംബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് മൂന്നാംഘട്ടം. ഈ ഘട്ടത്തില്‍ മുഴുവന്‍ ആഭ്യന്തര വിമാനങ്ങളെയും സ്വീകരിക്കും.

Related Post

അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി

Posted by - Jun 5, 2018, 08:32 am IST 0
ഗ്വാട്ടിമാല; ഗ്വാട്ടിമാലയില്‍ ഫ്യൂഗോ അഗ്‌നിപര്‍വത സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി. സ്‌ഫോടനത്തിനു പിന്നാലെ നിരവധിപേരെ കാണാതായിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസഥര്‍ അറിയിച്ചു. ഗ്വാട്ടിമാല സിറ്റിയില്‍ നിന്നും എതാണ്ട്…

ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ വീണ്ടും സ്ഥാനമേറ്റു

Posted by - Dec 17, 2018, 09:16 am IST 0
കൊളംബോ: ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ(69) വീണ്ടും (5-ാം തവണ) സ്ഥാനമേറ്റു. ഇതോടെ ദ്വീപുരാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമായി. വിക്രമസിംഗെയെ വീണ്ടും പ്രധാനമന്ത്രിയാക്കില്ലെന്ന് ആവര്‍ത്തിച്ച പ്രസിഡന്റ് മൈത്രിപാല…

ബ്രസീലില്‍ ശക്തമായ ഭൂചലനം: 5.5 തീവ്രത രേഖപ്പെടുത്തി

Posted by - May 24, 2018, 09:00 am IST 0
ബ്രസീലിയ: ബ്രസീലില്‍ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെട്ടുത്തപ്പെട്ടിട്ടില്ല. ഇവിടുത്തെ കെയ്‌റ സംസ്ഥാനത്തായിരുന്നു ഭൂചലനം…

ജനപ്രിയ നേതാക്കളില്‍ ഫേസ്ബുക്കില്‍ മോദി ഒന്നാമത്

Posted by - Apr 12, 2019, 04:57 pm IST 0
ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയിലെ ജനപ്രിയ നേതാക്കളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒന്നാം സ്ഥാനം. യു എസ് പ്രസിഡന്‍റ്  ഡൊണാള്‍ഡ് ട്രംപാണ് രണ്ടാം സ്ഥാനത്ത്.  മോദിയുടെ വ്യക്തിഗത  ഫേസ്ബുക്ക് പേജില്‍…

റോമിലുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അസുഖം

Posted by - Feb 28, 2020, 03:40 pm IST 0
റോം:  റോമിലുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അസുഖം പിടിപെട്ടു. ബുധനാഴ്ച റോമിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ജനങ്ങളോട് സംസാരിച്ചതിനു  പിന്നാലെയാണ് മാര്‍പ്പാപ്പ അസുഖ ബാധിതനായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അസുഖമായതിനാല്‍ വ്യാഴാഴ്ച…

Leave a comment