ഭര്‍ത്താവ് പൂച്ചയെ തല്ലിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഭാര്യ ഭര്‍ത്താവിനെ വെടിവച്ചു കൊന്നു

241 0

ഡാലസ്: വീട്ടില്‍ ഓമനിച്ച്‌ വളര്‍ത്തിയ പൂച്ചയെ ഭര്‍ത്താവ് തല്ലിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഭാര്യ ഭര്‍ത്താവിനെ വെടിവച്ചു കൊന്നു. ഡാലസ് ഫോര്‍ട്ട് വര്‍ത്ത് ഫാള്‍ മാനര്‍ ഡ്രൈവ് 13,000 ബ്ലോക്കില്‍ ശനിയാഴ്ച രാവിലെ ഏഴ് മണിക്കായിരുന്നു സംഭവം. ഭാര്യ മേരി ഹാരിസന്റെ വെടിയേറ്റ് ഭര്‍ത്താവായ ഡെക്സ്റ്റര്‍ ഹാരിസണ്‍ (49)ആണ് മരിച്ചത്. 

പൂച്ചയെ തല്ലിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവിനെ വെടിവച്ചതെന്ന് മേരി പൊലീസിന് മൊഴി നല്‍കി. സംഭവത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത മേരിയെ ഡാലസ് ജയിലിലടച്ചു. അതേസമയം, ഒരു ലക്ഷം ഡോളര്‍ തുകയില്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഭര്‍ത്താവിനെ വെടിവച്ചെന്ന കാര്യം ഭാര്യ മേരി തന്നെയാണ് പൊലീസിനെ വിളിച്ച്‌ അറിയിച്ചത്. 

പൊലീസ് വീട്ടിലെത്തി ഭര്‍ത്താവിനെ ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ വീട്ടില്‍ നിന്നും പൂച്ചയെ കാണാതായിരുന്നു. തുടര്‍ന്ന് പൂച്ചയെ കണ്ടെത്തുന്നതിന് പരസ്യം നല്‍കിയിരുന്നു. എന്നാല്‍ കുറച്ച്‌ ദിവസത്തിന് ശേഷം പൂച്ച വീട്ടില്‍ തിരിച്ചെത്തുകയായിരുന്നു
 

Related Post

വിദേശികൾക്ക് തിരിച്ചടി: 3108 വിദേശികളെ പിരിച്ചു വിടാനൊരുങ്ങി കുവൈറ്റ് അധികൃതര്‍

Posted by - May 1, 2018, 08:02 am IST 0
കുവൈറ്റ് സിറ്റി : അടുത്ത വര്‍ഷം മാര്‍ച്ചിനകം 3108 വിദേശികളെ പിരിച്ചു വിടുമെന്ന് കുവൈറ്റ് അധികൃതര്‍. 16,468 വിദേശികളെയാണ് കഴിഞ്ഞ നാലു വര്‍ഷത്തിനകം വിദ്യാഭ്യാസം, ആരോഗ്യം എന്നീ…

യുഎഇയില്‍ പൊതുമാപ്പ് കാലാവധി നീട്ടി

Posted by - Dec 3, 2018, 05:37 pm IST 0
ദുബൈ: യുഎഇയില്‍ പൊതുമാപ്പ് കാലാവധി നീട്ടി. ഡിസംബര്‍ 31 വരെയാണ് പൊതുമാപ്പ് നീട്ടിയത്. ഓഗസ്റ്റില്‍ ആരംഭിച്ച പൊതുമാപ്പ് രണ്ടാം തവണയാണ് നീട്ടുന്നത്. ദേശീയ ദിനത്തോടനുബന്ധിച്ചാണ് യുഎഇ ഭരണകൂടത്തിന്റെ…

ഗാസയില്‍ പത്തിടങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ വ്യോമസേന

Posted by - Jun 3, 2018, 08:58 am IST 0
ഗാസ സിറ്റി: ഗാസയില്‍ ഭീകരരുടെ സാന്നിധ്യമുള്ള പത്തിടങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ വ്യോമസേന. ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായതിനു പിന്നാലെയാണ് ഇസ്രയേല്‍ സേന ഗാസയില്‍…

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 17 പേര്‍ മരിച്ചു

Posted by - Oct 23, 2018, 07:34 am IST 0
മനാഗ്വ: നിക്കരാഗ്വയില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 17 പേര്‍ മരിച്ചു. നിക്കരാഗ്വന്‍ വൈസ് പ്രസിഡന്‍റ് റൊസാരിയോ മുറില്ലോയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. …

റാസല്‍ഖൈമയില്‍ ഹെലികോപ്ടര്‍ അപകടം; നാലുപേര്‍ മരിച്ചു

Posted by - Dec 30, 2018, 09:47 am IST 0
റാസല്‍ഖൈമ: യു എ ഇയിലെ റാസല്‍ഖൈമയില്‍ ഉണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ നാലുപേര്‍ മരിച്ചു. യു എ ഇയിലെ ഏറ്റവും ഉയര്‍ന്ന പര്‍വതമായ ജെബില്‍ ജയിസിലാണ് അപകടം ഉണ്ടായത്.…

Leave a comment