വിശ്വാസവോട്ട് തേടാനൊരുങ്ങി കുമാരസ്വാമി; വിമതര്‍ക്കുള്‍പ്പെടെ വിപ്പ് നല്‍കും  

246 0

ബെംഗളുരു: ചൊവ്വാഴ്ച വരെ കര്‍ണാടകത്തില്‍ തല്‍സ്ഥിതി തുടരണമെന്ന സുപ്രീംകോടതി ഉത്തരവിനു പിന്നാലെ വിശ്വാസവോട്ട് തേടാനൊരുങ്ങി മുഖ്യമന്ത്രി കുമാരസ്വാമി. വിശ്വാസവോട്ടിന് തയ്യാറാണെന്നും തീയതി സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്നും കുമാരസ്വാമി നിയമസഭയില്‍ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി സ്പീക്കര്‍ക്ക് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ബിജെപി നേതാക്കളുമായി സ്പീക്കര്‍ കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം വിശ്വാസ വോട്ടെടുപ്പിനുള്ള തീയതി ഔദ്യോഗികമായി അറിയിക്കും.

എല്ലാ ജെഡിഎസ് – കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കും പാര്‍ട്ടി വിപ്പ് നല്‍കി. വിമതര്‍ക്ക് ഉള്‍പ്പടെയാണ് വിപ്പ് നല്‍കിയിരിക്കുന്നത്. വിപ്പ് ലംഘിച്ചാല്‍, വിശ്വാസവോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയില്ലെങ്കില്‍ എല്ലാ എംഎല്‍എമാരും അയോഗ്യരാകും. തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സ്പീക്കര്‍ തീരുമാനിച്ചേക്കും. നിലവില്‍ വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുത്തിട്ടില്ല. ഭീഷണിപ്പെടുത്തിയെന്ന് ചില എംഎല്‍എമാര്‍ പറഞ്ഞെന്നും അതിനാലാണ് രാജി വച്ചതെന്നും വാര്‍ത്താ സമ്മേളത്തിലടക്കം സ്പീക്കര്‍ പറഞ്ഞിരുന്നു.

ഭരണഘടനയുടെ 190 (3) ബി ചട്ടം അനുസരിച്ച്, രാജി വച്ച അംഗങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സ്പീക്കറാണ്. എംഎല്‍എമാര്‍ സമ്മര്‍ദ്ദം മൂലമാണോ സ്വമേധയാ ആണോ രാജി വച്ചതെന്ന് പരിശോധിച്ച ശേഷം മാത്രം സ്പീക്കര്‍ക്ക് അന്തിമതീരുമാനം എടുത്താല്‍ മതി. നിയമസഭയില്‍ പരമാധികാരി സ്പീക്കറാണ്. അതില്‍ സുപ്രീംകോടതിയ്ക്ക് അടക്കം ഇടപെടുന്നതിന് പരിമിതികളുമുണ്ട്. ഇക്കാര്യങ്ങളെല്ലാം ഉന്നയിച്ചാണ് ഇന്ന് സ്പീക്കര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. ആ വാദങ്ങളുടെ അടിസ്ഥാനത്തില്‍ത്തന്നെയാകും സ്പീക്കറുടെ തുടര്‍നടപടികള്‍. സുപ്രീംകോടതിയാകട്ടെ സ്പീക്കറുടെ അധികാരപരിധിയുള്‍പ്പടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കാമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായാണ് ചൊവ്വാഴ്ചത്തേയ്ക്ക് വാദം മാറ്റിയതും, അതുവരെ തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടതും.

Related Post

കോണ്‍ഗ്രസിനെ നിലംതൊടാതെ പറപ്പിച്ച്‌ കര്‍ണാടകയില്‍ ബി.ജെപിയുടെ തേരോട്ടം

Posted by - May 15, 2018, 12:12 pm IST 0
ബംഗളൂരു:കര്‍ണാടകയേയും കാവി പുതപ്പിച്ച്‌ ബി.ജെ.പിയുടെ അത്ഭുത വിജയം. 222 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 115 സീറ്റ് നേടിയാണ് ബി.ജെ.പി വിജയം അരക്കിട്ടുറപ്പിച്ചത്. കോണ്‍ഗ്രസ് 65 സീറ്റില്‍…

ജയപ്രദക്കെതിരായ മോശം പരാമർശം ; അസം ഖാനെതിരെ കേസെടുത്തു

Posted by - Apr 15, 2019, 06:06 pm IST 0
ദില്ലി: ജയപ്രദക്കെതിരായ മോശം പരാമർശത്തില്‍ എസ് പി നേതാവ് അസം ഖാനെതിരെ പൊലീസ് കേസെടുത്തു. ''കാക്കി അടിവസ്ത്രം'' പരാമർശത്തിനെതിരെയാണ് കേസ്. അതേസമയം താൻ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്ന്…

സഖ്യകക്ഷി സാങ്മയെ അംഗീകരിക്കുന്നില്ല 

Posted by - Mar 6, 2018, 08:19 am IST 0
 സഖ്യകക്ഷി സാങ്മയെ അംഗീകരിക്കുന്നില്ല  ബി ജെ പിക്ക്  ആദ്യ പ്രതിസന്ധി നേരിട്ടു, ഇന്നു രാവിലെ മുഖ്യമന്ത്രിയായി ചുമതലയേൽക്കാനൊരുങ്ങുന്ന കോൺറാഡ് സാങ്മയെ അംഗീകരിക്കില്ലെന്ന് ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക്…

ഊര്‍മ്മിള മഡോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

Posted by - Mar 27, 2019, 06:17 pm IST 0
ദില്ലി: ബോളിവുഡ് താരം ഊര്‍മ്മിള മഡോദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ട ശേഷമാണ് അവര്‍ കോണ്‍ഗ്രസ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചത്.  എഐസിസി ആസ്ഥാനത്തെ പ്രസ്…

തോമസ് ചാണ്ടി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍

Posted by - Apr 28, 2018, 03:45 pm IST 0
കൊ​ച്ചി: മു​ന്‍ മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യെ എ​ന്‍​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ടി.​പി. പീ​താ​ബ​ര​ന്‍ മാ​സ്റ്റ​ര്‍ സ്ഥാ​ന​മൊ​ഴി​യു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് തോ​മ​സ് ചാ​ണ്ടി​യെ നി​യോ​ഗി​ച്ച​ത്. പാ​ര്‍​ട്ടി​യു​ടെ ഉ​പാ​ധ്യ​ക്ഷ​നാ​യ രാ​ജ​ന്‍…

Leave a comment