കോണ്‍ഗ്രസില്‍ അഴിച്ചുപണി; യുപിയില്‍ ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു; യുവാക്കള്‍ക്കും വനിതകള്‍ക്കും മുന്‍തൂക്കം നല്‍കണമെന്ന് പ്രിയങ്ക  

328 0

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ വന്‍ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ വന്‍അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലാ കമ്മിറ്റികളും പിരിച്ചു വിട്ടു. നടപടി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ബന്ധപ്രകാരമാണ് പുതിയ നീക്കമെന്നാണ് സൂചന. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് ഈ നിര്‍ദേശം നല്‍കിയത്.

11 നിയമസഭാ സീറ്റുകളിലേക്ക് ഉത്തര്‍പ്രദേശില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുകയാണ്. എംഎല്‍എമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ച് ജയിച്ച മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. ഈ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രണ്ടംഗങ്ങള്‍ വീതമുള്ള സമിതിയെയും നിയമിച്ചിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഏതൊക്കെ തലങ്ങളിലാണ് വീഴ്ചയുണ്ടായത് എന്ന് വിശദമായി വിലയിരുത്താനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. അജയ് കുമാര്‍ ലല്ലുവിനെയാണ് യുപിയില്‍ പാര്‍ട്ടി പുനഃസംഘടനയ്ക്കായി നിയോഗിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ നിയമസഭാ കക്ഷിനേതാവാണ് അജയ് കുമാര്‍ ലല്ലു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുരുതരമായ അച്ചടക്കലംഘനമുണ്ടായെന്നതുള്‍പ്പെടെയുള്ള എല്ലാ പരാതികളും പരിഗണിക്കാന്‍ ഒരു മൂന്നംഗസമിതിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

യുവാക്കളെ ഉള്‍പ്പെടുത്തി പുതിയ സമിതികള്‍ രൂപീകരിക്കണമെന്ന പദ്ധതിയാണ് പ്രിയങ്കാ ഗാന്ധി മുന്നോട്ടു വയ്ക്കുന്ന ആശയം. പുതിയ ജില്ലാ സമിതികളില്‍ 50 ശതമാനം പേരും 40 വയസില്‍ താഴെയുള്ളവരായിരിക്കണമെന്നും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കണമെന്നുമാണ് പ്രിയങ്കയുടെ നിര്‍ദേശം.

Related Post

പ്രകടന പത്രിക പുറത്തിറക്കി സിപിഐ

Posted by - Mar 29, 2019, 05:42 pm IST 0
ദില്ലി: സിപിഐയുടെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. നിരവധി വാഗ്ദാനങ്ങള്‍കൊണ്ട് നിറഞ്ഞതാണ് പ്രകടനപത്രിക. ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് പ്രകടന പത്രിക പുറത്തുവിട്ട് ദേശീയ സെക്രട്ടറി…

നരേന്ദ്ര മോഡി : ആര്‍ട്ടിക്കിള്‍ 370, മുതാലാഖ് എന്നിവ തിരികെ കൊണ്ടുവരുമെന്ന് പറയാൻ പ്രതിപക്ഷ പാർട്ടികൾക്ക്  ധൈര്യമുണ്ടോ?

Posted by - Oct 14, 2019, 03:47 pm IST 0
മുംബൈ:  ആര്‍ട്ടിക്കിള്‍ 370, മുതാലാഖ് എന്നിവ തിരിച്ചു  കൊണ്ടുവരാന്‍ തങ്ങളുടെ പ്രകടന പത്രികയില്‍ പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോ എന്ന് നരേന്ദ്ര മോദി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ നടത്തിയ…

വിവാദ പരാമർശം:  മനേക ഗാന്ധിക്കും അസംഖാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്

Posted by - Apr 16, 2019, 10:48 am IST 0
ദില്ലി: വർഗീയ പരാമർശം നടത്തി മുസ്ലിങ്ങളെ ഭീഷണിപ്പെടുത്തിയതിന് കേന്ദ്രമന്ത്രി മനേക ഗാന്ധിക്കും സ്ത്രീകളെപ്പറ്റി മോശം പരാമർശം നടത്തിയതിന് എസ്‍പി സ്ഥാനാർത്ഥി അസം ഖാനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ…

ബിജെപിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

Posted by - Apr 23, 2018, 07:20 am IST 0
ബിജെപിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ 22ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ വെച്ചാണ് അദ്ദേഹം ബിജെപിക്കെതിരെ സംസാരിച്ചത്. പിണറായി വിജയൻ തന്ടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലും ബിജെപിക്കെതിരെ…

ബി.എസ്​ യെദിയൂരപ്പ അഞ്ചു വര്‍ഷം കര്‍ണാടകയുടെ മുഖ്യമന്ത്രിയായി തുടരുമെന്ന്​ ബി.ജെ.പി നേതാവ്‌ 

Posted by - May 19, 2018, 12:41 pm IST 0
ബംഗുളൂരു: ബി.എസ്​ യെദിയൂരപ്പ അഞ്ചു വര്‍ഷം കര്‍ണാടകയുടെ മുഖ്യമന്ത്രിയായി തുടരുമെന്ന്​ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ സദാനന്ദ ഗൗഡ. കോണ്‍ഗ്രസും, ബി.ജെ.പിയും ഒരുപോലെ വിജയപ്രതീക്ഷയിലാണ്​.  4.30 വരെ…

Leave a comment